- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോത്തേട്ടൻ ഇനി ആഘോഷിക്കട്ടെ; ചുറ്റി സഞ്ചരിക്കാൻ ആഡംബര എസ്യുവി; വാഹന വില 83 ലക്ഷം വരെ
കൊച്ചി :മലയാള സിനിമയിൽ ദൃശ്യാവിഷ്‌കാരത്തിലെ പരീക്ഷണങ്ങളുമായി പ്രേക്ഷകരെ ഹൃദയത്തോടടുപ്പിച്ച ദിലീഷ് പോത്തൻ ഇനി അൽപം വിജയം ആഘോഷിക്കട്ടെ ! മഹേഷിന്റെ പ്രതികാരത്തിന് പിന്നാലെ കാമ്പുള്ള കള്ളന്റെ കഥ പറഞ്ഞ തൊണ്ടി മുതലും ദൃക്‌സാക്ഷിയും, ഹിറ്റായതോടെ പ്രിയപ്പെട്ട പോത്തേട്ടൻ മറ്റൊരു പൊൻതൂവൽ കൂടി സ്വന്തമാക്കിയിരിക്കുകയാണ്. ചിത്രത്തിന്റെ വിജയം ആഘോഷിക്കാൻ ഒരു ആഡംബര എസ്‌യുവിയാണ് പോത്തേട്ടൻ സ്വന്തമാക്കിയത്. വോൾവോയുടെ ലക്ഷ്വറി എസ് യുവി എക്‌സ് സി 90 ലാണ് ഇനി ദിലീഷ് പോത്തന്റെ സഞ്ചാരം. യാത്രക്കാർക്കു പുറമെ റോഡിലെ മറ്റു യാത്രികർക്കു വരെ സംരക്ഷണം നൽകുന്ന പെഡൽസ്ട്രിയൽ എയർബാഗുകളോടു കൂടിയ വോൾവോ കാറുകൾ, ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങളുടെ ഗണത്തിലാണു പെടുന്നത് വോൾവോ എക്‌സ്സി 90 യുടെ ഡീസൽ പതിപ്പാണ് ദിലീഷ് പോത്തൻ സ്വന്തമാക്കിയത്. 2 ലീറ്റർ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 225 ബിഎച്ച്പി കരുത്തും 470 എൻഎം ടോർക്കുമുണ്ട്. ഏകദേശം 72 ലക്ഷം മുതൽ 83 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. കൊച്ചിയിലെ വോൾവോ ഡീലർഷിപ്പിൽ
കൊച്ചി :മലയാള സിനിമയിൽ ദൃശ്യാവിഷ്‌കാരത്തിലെ പരീക്ഷണങ്ങളുമായി പ്രേക്ഷകരെ ഹൃദയത്തോടടുപ്പിച്ച ദിലീഷ് പോത്തൻ ഇനി അൽപം വിജയം ആഘോഷിക്കട്ടെ !
മഹേഷിന്റെ പ്രതികാരത്തിന് പിന്നാലെ കാമ്പുള്ള കള്ളന്റെ കഥ പറഞ്ഞ തൊണ്ടി മുതലും ദൃക്‌സാക്ഷിയും, ഹിറ്റായതോടെ പ്രിയപ്പെട്ട പോത്തേട്ടൻ മറ്റൊരു പൊൻതൂവൽ കൂടി സ്വന്തമാക്കിയിരിക്കുകയാണ്.
ചിത്രത്തിന്റെ വിജയം ആഘോഷിക്കാൻ ഒരു ആഡംബര എസ്‌യുവിയാണ് പോത്തേട്ടൻ സ്വന്തമാക്കിയത്. വോൾവോയുടെ ലക്ഷ്വറി എസ് യുവി എക്‌സ് സി 90 ലാണ് ഇനി ദിലീഷ് പോത്തന്റെ സഞ്ചാരം.
യാത്രക്കാർക്കു പുറമെ റോഡിലെ മറ്റു യാത്രികർക്കു വരെ സംരക്ഷണം നൽകുന്ന പെഡൽസ്ട്രിയൽ എയർബാഗുകളോടു കൂടിയ വോൾവോ കാറുകൾ, ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങളുടെ ഗണത്തിലാണു പെടുന്നത്
വോൾവോ എക്‌സ്സി 90 യുടെ ഡീസൽ പതിപ്പാണ് ദിലീഷ് പോത്തൻ സ്വന്തമാക്കിയത്. 2 ലീറ്റർ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 225 ബിഎച്ച്പി കരുത്തും 470 എൻഎം ടോർക്കുമുണ്ട്. ഏകദേശം 72 ലക്ഷം മുതൽ 83 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. കൊച്ചിയിലെ വോൾവോ ഡീലർഷിപ്പിൽ നിന്നാണ് പോത്തേട്ടൻ പുത്തൻ വോൾവോ വാങ്ങിയത്.