- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങൾ പൊലീസുകാരാണോ? എങ്കിൽ സിനിമയിൽ അഭിനയിക്കാൻ അവസരം? തൊണ്ടിമുതലും ദൃക്സാക്ഷിയിലേക്കും പൊലീസുകാരെ അഭിനേതാക്കളാകാൻ ക്ഷണിച്ച് ദിലീഷ് പോത്തൻ
മഹേഷിന്റെ പ്രതികാരം' എന്ന തന്റെ കന്നി ചിത്രത്തിലൂടെ തന്നെ മലയാള ചലച്ചിത്ര മേഖലയിൽ തന്റേതായ ഇടം കണ്ടെത്തിയ സംവിധായകനാണ് ദിലീഷ് പോത്തൻ. ഇപ്പോൾ അദ്ദേഹത്തിന്റെ മറ്റൊരു ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. പേര് കൊണ്ട് തന്നെ ശ്രദ്ധ നേടിയ തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലേക്ക് ഇപ്പോൾ അഭിനേതാക്കളെ ക്ഷണിച്ചിരിക്കു കയാണ് സംവിധായകൻ. ഉർവശി തീയേറ്റേഴ്സിന്റെ ബാനറിൽ പുതിയതായി സംവിധാനം ചെയ്യുന്ന ചിത്രത്തിലേയ്ക്ക് പൊലീസുകാരെയാണ് അഭിനേതാക്കളാകാൻ ക്ഷണിച്ചിരിക്കുന്നത്. അഭിനയിക്കാനാകും എന്ന് വിശ്വാസമുള്ളവർക്കും താത്പര്യം ഉള്ളവർക്കുമാണ് അവസരം. കണ്ണൂർ, കാസർകോഡ് സ്വദേശികൾക്കാണ് മുൻഗണന. പ്രായഭേദമന്യേ ഏവരേയും സ്വാഗതം ചെയ്തിട്ടുണ്ട്. ഫേസ്‌ബു ക്കിലൂടെയാണ് ദിലീഷ് പോത്തൻ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ' മഹേഷിന്റെ പ്രതികാരത്തിലെ മഹേഷിനെ ഹിറ്റാക്കിയ ഫഹദ് ഫാസിൽ തന്നാണ് പുതിയ ചിത്രത്തിലും നായകൻ. പത്രപ്രവർത്തകനായ സജീവ് പാഴൂരിന്റേതാണ് രചന. ഉർവ്വശി തിയറ്റേഴ്‌സിന്റെ ബാനറിൽ സന്ദീപ് സേനനും അനീഷ് എം തോമസും ചേർന്ന് നിർമ്മിക
മഹേഷിന്റെ പ്രതികാരം' എന്ന തന്റെ കന്നി ചിത്രത്തിലൂടെ തന്നെ മലയാള ചലച്ചിത്ര മേഖലയിൽ തന്റേതായ ഇടം കണ്ടെത്തിയ സംവിധായകനാണ് ദിലീഷ് പോത്തൻ. ഇപ്പോൾ അദ്ദേഹത്തിന്റെ മറ്റൊരു ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. പേര് കൊണ്ട് തന്നെ ശ്രദ്ധ നേടിയ തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലേക്ക് ഇപ്പോൾ അഭിനേതാക്കളെ ക്ഷണിച്ചിരിക്കു കയാണ് സംവിധായകൻ.
ഉർവശി തീയേറ്റേഴ്സിന്റെ ബാനറിൽ പുതിയതായി സംവിധാനം ചെയ്യുന്ന ചിത്രത്തിലേയ്ക്ക് പൊലീസുകാരെയാണ് അഭിനേതാക്കളാകാൻ ക്ഷണിച്ചിരിക്കുന്നത്. അഭിനയിക്കാനാകും എന്ന് വിശ്വാസമുള്ളവർക്കും താത്പര്യം ഉള്ളവർക്കുമാണ് അവസരം. കണ്ണൂർ, കാസർകോഡ് സ്വദേശികൾക്കാണ് മുൻഗണന. പ്രായഭേദമന്യേ ഏവരേയും സ്വാഗതം ചെയ്തിട്ടുണ്ട്. ഫേസ്‌ബു ക്കിലൂടെയാണ് ദിലീഷ് പോത്തൻ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. '
മഹേഷിന്റെ പ്രതികാരത്തിലെ മഹേഷിനെ ഹിറ്റാക്കിയ ഫഹദ് ഫാസിൽ തന്നാണ് പുതിയ ചിത്രത്തിലും നായകൻ. പത്രപ്രവർത്തകനായ സജീവ് പാഴൂരിന്റേതാണ് രചന. ഉർവ്വശി തിയറ്റേഴ്‌സിന്റെ ബാനറിൽ സന്ദീപ് സേനനും അനീഷ് എം തോമസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവിയാണ്. സംഗീതം ബിജിബാലും ചിത്രസംയോജനും കിരൺ ദാസും നിർവ്വഹിക്കുന്നു.