- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലാലേട്ടന്റെ പഠിച്ച കള്ളനെന്ന പദവിയും ദിലീപ് തട്ടിയെടുത്തു; നോ പറയാതെയും എസ് മൂളാതെയും ട്രപ്പീസ് കളിച്ച് നടന്റെ മുന്നേറ്റം
ജനപ്രിയ നായകൻ എന്ന വിശേഷണം ദിലീപിന് പ്രേക്ഷകർ സമ്മാനിച്ചത് പഞ്ചാബി ഹൗസ് എന്ന ചിത്രം മുതലാണ്. ആ വിശേഷണം മലയാളസിനിമയിൽ ഈ താരത്തിനു മാത്രം സ്വന്തം. മനോഹര വിശേഷണം നൽകിയ പ്രേക്ഷകരോട് ദിലീപിന് എന്നും കടപ്പാടുമുണ്ട്. എന്നാൽ ഇപ്പോൾ അതും കഴിഞ്ഞൊരു പട്ടം ദിലീപിന് മലയാള സിനിമ നൽകുന്നു. പഠിച്ച കള്ളൻ- മോഹൻലാലായിരുന്നു ഈ വിശേഷം മലയാള സിനിമയിൽ
ജനപ്രിയ നായകൻ എന്ന വിശേഷണം ദിലീപിന് പ്രേക്ഷകർ സമ്മാനിച്ചത് പഞ്ചാബി ഹൗസ് എന്ന ചിത്രം മുതലാണ്. ആ വിശേഷണം മലയാളസിനിമയിൽ ഈ താരത്തിനു മാത്രം സ്വന്തം. മനോഹര വിശേഷണം നൽകിയ പ്രേക്ഷകരോട് ദിലീപിന് എന്നും കടപ്പാടുമുണ്ട്. എന്നാൽ ഇപ്പോൾ അതും കഴിഞ്ഞൊരു പട്ടം ദിലീപിന് മലയാള സിനിമ നൽകുന്നു.
പഠിച്ച കള്ളൻ- മോഹൻലാലായിരുന്നു ഈ വിശേഷം മലയാള സിനിമയിൽ കൊണ്ട് നടന്നത്. ആരേയും പിണക്കാതെ വേണ്ടത് നേടുന്നവരാണ് പഠിച്ച കള്ളന്മാർ. സൂപ്പർതാര പദവിയിൽ ലാലെത്തിയപ്പോൾ മുതൽ ഡേറ്റ് ചോദിച്ച് സംവിധായകരുടേയും നിർമ്മാതാക്കളുടേയും തിരക്കാണ്. അരേയും ലാൽ പിണക്കില്ല. ഡേറ്റ് ചോദിക്കുന്നവരോട് ഒരു ചിരിമാത്രം. അറത്തുമുറിച്ച് പറ്റില്ലെന്ന് പറയില്ല. എന്നാൽ ഇഷ്ടം തോന്നുന്നവരോട് മാത്രമേ യെസ് പറയൂ. അങ്ങനെ ലാലേട്ടൻ പഠിച്ച കള്ളനായി. ഡേറ്റ് ചോദിക്കാനെത്തുന്നവരെല്ലാം ലാലിന്റെ ഈ പ്രകൃതം അറിയാവുന്നതിനാൽ കള്ളചിരി കണ്ടാൽ കാര്യം നടക്കില്ലെന്ന് മനസ്സിലാക്കി മടങ്ങും.
എന്നാൽ ദിലീപിന്റെ ചിരിയിൽ അതുപൊലും മനസ്സിലാകില്ല. ഒരു പിടി നല്ല സിനിമകൾ സമ്മാനിച്ച കലാകാരനാണ് ആർ സുകുമാരൻ. പാദമുദ്രയും രാജശിൽപിയിലും മോഹൻലാൽ എന്ന നടന്റെ എല്ലാ മികവും സമർത്ഥമായി ഉപയോഗിച്ച സംവിധായകൻ. നല്ല സ്‌ക്രിപ്റ്റുമായി മാത്രമേ സിനിമ എടുക്കാറുള്ളൂ. അടുത്ത ചിത്രത്തിൽ ദിലീപിനെ നായകനാക്കണമെന്നാണ് ആഗ്രഹം. ഇതിനായി തിരക്കഥയും തയ്യാർ. എന്നാൽ നടൻ മാത്രം ഒന്നും പറയുന്നില്ല. മോഹൻലാൽ സ്‌റ്റൈലിൽ ചിരമാത്രം. ഇതിന്റെ അർത്ഥം ആർക്കും മനസ്സിലാകുന്നുമില്ല. അങ്ങനെ ദിലീപും പഠിച്ച കള്ളനാവുന്നു.
സുകുമാരൻ സാറിനെ പോലൊരു സംവിധായകനെ ഇങ്ങനെ നിരാശപ്പെടുത്തും ദിലീപ് എന്ന് വിശ്വസിക്കാനും സിനിമാ പ്രവർത്തകർക്ക് കഴിയുന്നില്ല. കാമ്പുള്ള സിനിമ മാത്രമേ സുകുമാരൻ എടുക്കാറുള്ളൂ. ഇതെല്ലാം അറിയാവുന്ന ദിലീപിന്റെ നിശബ്ദതയുടെ കാരണം ആർക്കും മനസ്സിലാകുന്നില്ലെന്നതാണ് യാഥാർത്ഥ്യം.