- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപേട്ടൻ എന്ന് വിളിച്ചു മിമിക്രി കലാകാരന്റെ ഓർമ്മക്ക് ആദരാജ്ഞലികൾ അർപ്പിച്ച് മഞ്ജു വാര്യർ; ദിലീപും മഞ്ജുവും ഒരുമിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരുടേയും ആരാധകർ
കൊച്ചി: പ്രിയദർശന്റേയും ലിസിയുടേയും പുനർവിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് അവരുടെ ആരാധകർ. ഇരുവരും വീണ്ടും കല്ല്യാണം കഴിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഈ ചർച്ച സിനിമാ ലോകത്ത് സജീവമാകുന്നതിനിടെ മറ്റൊരു പുനർവിവാഹ സാധ്യത കൂടി ആരായുകയാണ് സിനിമാ ലോകം. മലയാളത്തിലെ എക്കാലത്തേയും വലിയ താര ജോഡിയായ ദിലീപും മഞ്ജു വാര്യരും ഒന്നിക്കുമെന്നാണ് ഇവരുടേയും അടുപ്പക്കാരുടെ ആഗ്രഹം. അവർ അത് ആരാധകരിലേക്കും എത്തിക്കുന്നു. മഞ്ജു വാര്യരുടെ ഫെയ്‌സ് ബുക്ക് പോസ്റ്റാണ് ഇത്തരമൊരു ചർച്ചയ്ക്ക് കാരണം. ഏറെക്കാലങ്ങൾക്കു ശേഷം 'ദിലീപേട്ട' എന്ന വിളിയുമായി മഞ്ജു പോസ്റ്റിട്ടു. സന്തോഷ് കുറുമശേരിയുടെ വിയോഗവാർത്തയിൽ അനുശോചിച്ചുകൊണ്ട് അഞ്ജുവാര്യർ ഇട്ട ഫേസ്‌ബുക്ക് പോസ്റ്റിലാണ് 'ദിലീപേട്ടൻ' എന്ന വിശേഷം കടന്നു വന്നത്. ദിലീപേട്ടന്റെ ആലുവയിലെ വീട്ടിൽവച്ച് തുടങ്ങിയ സൗഹൃദമായിരുന്നു സന്തോഷ് കുറുമശ്ശേരിയുമായുള്ളതെന്ന് താരം ഓർക്കുന്നു. ദിലീപേട്ടന്റെ സുഹൃത്ത് എന്ന നിലയിൽ നിന്ന് കുടുംബത്തിനാകെ അടുപ്പമുള്ള ആളായി സന്തോഷ് മാറി എന്നും മഞ്ജു ഫേസ്ബു
കൊച്ചി: പ്രിയദർശന്റേയും ലിസിയുടേയും പുനർവിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് അവരുടെ ആരാധകർ. ഇരുവരും വീണ്ടും കല്ല്യാണം കഴിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഈ ചർച്ച സിനിമാ ലോകത്ത് സജീവമാകുന്നതിനിടെ മറ്റൊരു പുനർവിവാഹ സാധ്യത കൂടി ആരായുകയാണ് സിനിമാ ലോകം. മലയാളത്തിലെ എക്കാലത്തേയും വലിയ താര ജോഡിയായ ദിലീപും മഞ്ജു വാര്യരും ഒന്നിക്കുമെന്നാണ് ഇവരുടേയും അടുപ്പക്കാരുടെ ആഗ്രഹം. അവർ അത് ആരാധകരിലേക്കും എത്തിക്കുന്നു.
മഞ്ജു വാര്യരുടെ ഫെയ്‌സ് ബുക്ക് പോസ്റ്റാണ് ഇത്തരമൊരു ചർച്ചയ്ക്ക് കാരണം. ഏറെക്കാലങ്ങൾക്കു ശേഷം 'ദിലീപേട്ട' എന്ന വിളിയുമായി മഞ്ജു പോസ്റ്റിട്ടു. സന്തോഷ് കുറുമശേരിയുടെ വിയോഗവാർത്തയിൽ അനുശോചിച്ചുകൊണ്ട് അഞ്ജുവാര്യർ ഇട്ട ഫേസ്‌ബുക്ക് പോസ്റ്റിലാണ് 'ദിലീപേട്ടൻ' എന്ന വിശേഷം കടന്നു വന്നത്. ദിലീപേട്ടന്റെ ആലുവയിലെ വീട്ടിൽവച്ച് തുടങ്ങിയ സൗഹൃദമായിരുന്നു സന്തോഷ് കുറുമശ്ശേരിയുമായുള്ളതെന്ന് താരം ഓർക്കുന്നു. ദിലീപേട്ടന്റെ സുഹൃത്ത് എന്ന നിലയിൽ നിന്ന് കുടുംബത്തിനാകെ അടുപ്പമുള്ള ആളായി സന്തോഷ് മാറി എന്നും മഞ്ജു ഫേസ്‌ബുക്കിൽ കുറിക്കുന്നു.
ഇതോടെ എന്തായാലും ആരാധകർ മഞ്ജുവിന്റെ 'ദിലീപേട്ട' എന്ന വിളി ഏറ്റെടുത്തു കഴിഞ്ഞു. മഞ്ജുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിനു തഴെ ഇരുവരും വീണ്ടും ഒന്നിക്കണം എന്ന കമന്റുകളാണ് നിറയുന്നത്. പിന്നെ ഒരു കാര്യം, നിങ്ങളെ രണ്ടുവേരയും സ്‌നേഹിക്കുന്ന ജനങ്ങൾക്ക് വേണ്ടിയെങ്കിലും ഒരുമിച്ച് ജീവിച്ചു കൂടെ... അത് എന്നും ഒരു നല്ല മെസ്സേജ് ആയിരിക്കും സമൂഹത്തിൽ എന്നും ഇപ്പോഴും..-എന്നാണ് പ്രത്യക്ഷപ്പെട്ട ഒരു കമന്റ്. ആ ദിലീപേട്ടൻ എന്ന വിളിയിൽ നിന്ന് തന്നെ ഉണ്ട് ...എല്ലാം ...നിങ്ങള്ക്ക് ഒരുമിച്ചു ജീവിച്ച്കൂടെ ?മോൾക്ക് വേണ്ടി എങ്കിലും ...ദിലീപേട്ടൻ പാവം അല്ലെ??-മറ്റൊരാളുടെ പ്രതികരണം ഇങ്ങനെ. മഞ്ജുവിന്റെ പോസ്റ്റിന് താഴെയുള്ള അഭിപ്രായ പ്രകടനങ്ങൾ ആരാധകരുടെ പൊതുവികാരമാണെന്നാണ് വിലയിരുത്തൽ.
മഞ്ജു വാര്യരും ദിലീപും തമ്മിലുള്ള അകൽച്ച അവസാനിപ്പിക്കുന്നതിന് മുതിർന്ന സിനിമാ സംവിധായകനും നടനും ചേർന്നു നടത്തിയ ശ്രമം പലതവണ വിജയിച്ചിരുന്നില്ല. എല്ലാം തള്ളിക്കളഞ്ഞാണ് പിരിയാൻ ഇരുവരും തമ്മിൽ ധാരണയായത്. വിവാഹ മോചനം നേടിയ ശേഷം മഞ്ജു സിനിമയിലും സജീവമായി. ഇതിനിടെ പല വേദികളിലും ഇരുവരും മുഖാമുഖം കണ്ടെങ്കിലും സംസാരം പോലുമുണ്ടായില്ല. രതീഷിന്റെ മകളുടെ വിവാഹ ചടങ്ങിൽ മൈൻഡ് ചെയ്യാതെ പോകുന്നതും വാർത്തയായി. ഇതിനിടെയാണ് ദിലീപിനെ അംഗീകരിച്ചു കൊണ്ട് മഞ്ജുവിന്റെ പോസ്റ്റ് എത്തുന്നത്. മഞ്ഞുരുകലിന്റെ ആദ്യ സൂചനയായി ഇതിനെ ആരാധകർ കാണുന്നു. ഈ സാഹചര്യത്തിലാണ് ഇഷ്ട ജോഡിയെ വീണ്ടും ഒരുമിപ്പിക്കാനുള്ള നീക്കം.
ദിലീപിന്റേയും മഞ്ജുവിന്റേയും സിനിമാ സുഹൃത്തുകളുടെ ശ്രദ്ധയിലും പോസ്റ്റുകൾ എത്തിയിട്ടുണ്ട്. ഇരുവരും വീണ്ടും ഒരുമിക്കണമെന്നാണ് സുഹൃത്തുക്കളുടേയും ആഗ്രഹം. ചെറിയ തെറ്റിധാരണ മാത്രമാണ് ഇവരുടെ വേർ പിരിയലിന് കാരണമായത്. പരസ്പരം മനസ്സിലാക്കി വീണ്ടും ഒരുമിക്കാൻ സാധ്യതയുണ്ടെങ്കിൽ അതിന് മുൻകൈയെടുക്കുമെന്ന് ദിപീലിന്റെ അടുത്ത സുഹൃത്ത് മറുനാടൻ മലായളിയോട് പറഞ്ഞു. എന്നാൽ ആരാധകരുടെ പ്രതികരണങ്ങളോട് ദിലീപും മഞ്ജുവും പ്രതികരിക്കാൻ തയ്യാറായിട്ടില്ലെന്നാണ് സൂചന. എന്നാൽ പൊതു വികാരം ഇവരുടെ മനസ്സിൽ ചലനമുണ്ടാക്കുമെന്നാണ് പ്രതീക്ഷ. ദിലീപിന്റേയും മഞ്ജുവിന്റേയും മകൾ മീനാക്ഷി ദിലീപിനൊപ്പമാണുള്ളത്.