- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാത്തിരിപ്പിന് വിരാമമിടാൻ ദിലീപും നാദിർഷായും; മിമിക്രിയിലെ വിജയ ജോഡികൾ സിനിമയിലും ഒരുമിക്കുന്നു; സജീവ് പാഴൂർ തിരിക്കഥാ രചനയിൽ
കൊച്ചി: മിമിക്രിയിലെ വിജയ ജോഡിയാണ് ദിലീപും നാദിർഷായും. തൊട്ടതെല്ലാം പൊന്നിക്കയവർ. ഒടുവിൽ ദിലീപ്-നാദിർഷ ചിത്രം യാഥാർത്ഥ്യമാകുന്നു. ആത്മസുഹൃത്തുക്കൾ ഒന്നിക്കുന്ന ചിത്രം പ്രാഥമികഘട്ടത്തിലാണ്. കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താറായിട്ടില്ലെന്ന് നാദിർഷയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഇരുവരും ചേർന്നൊരുക്കിയ ദേ മാവേലി കൊമ്പത്ത് എന്ന ഹാസ്യാത്മക കാസറ്റ് വിപണയിൽ വൻ ചലനം ഉണ്ടാക്കിയിരുന്നു. സജീവ് പാഴൂരാണ് ദിലീപ്-നാദിർഷ ചിത്രത്തിന് തിരക്കഥ എഴുതുന്നത്. മമ്മൂട്ടി ചിത്രമാണ് അടുത്തതായി ചെയ്യുന്നതെന്ന് നാദിർഷ പ്രഖ്യാപിച്ചിരുന്നെങ്കിലും തിരക്കഥയും താരങ്ങളുടെ ഡേറ്റുമെല്ലാം ഒത്തുവന്നാൽ ആദ്യം ദിലീപ് ചിത്രം ചെയ്യാനാണ് സാധ്യത. അമർ അക്‌ബർ അന്റണിയും കട്ടപ്പനയിലെ ഹൃത്തിക് റോഷനും വിജയിച്ചതോടെ നാദിർഷാ വിലപിടിപ്പുള്ള സംവിധായകനാണ്. ജനപ്രിയ നായകനായ ദിലീപുമൊത്ത് നാദിർഷ വെള്ളിത്തിരയിലും ഒന്നിക്കുമ്പോൾ പ്രതീക്ഷ ഏറെയാണ്. നാദിർഷ സംവിധായകനാകുന്നുവെന്ന റിപ്പോർട്ട് വന്നപ്പോൾ തന്നെ ദിലീപ് നായകനാകുമെന്നായിരുന്നു വാർത്തകൾ. എന്നാൽ ത
കൊച്ചി: മിമിക്രിയിലെ വിജയ ജോഡിയാണ് ദിലീപും നാദിർഷായും. തൊട്ടതെല്ലാം പൊന്നിക്കയവർ. ഒടുവിൽ ദിലീപ്-നാദിർഷ ചിത്രം യാഥാർത്ഥ്യമാകുന്നു. ആത്മസുഹൃത്തുക്കൾ ഒന്നിക്കുന്ന ചിത്രം പ്രാഥമികഘട്ടത്തിലാണ്. കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താറായിട്ടില്ലെന്ന് നാദിർഷയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഇരുവരും ചേർന്നൊരുക്കിയ ദേ മാവേലി കൊമ്പത്ത് എന്ന ഹാസ്യാത്മക കാസറ്റ് വിപണയിൽ വൻ ചലനം ഉണ്ടാക്കിയിരുന്നു.
സജീവ് പാഴൂരാണ് ദിലീപ്-നാദിർഷ ചിത്രത്തിന് തിരക്കഥ എഴുതുന്നത്. മമ്മൂട്ടി ചിത്രമാണ് അടുത്തതായി ചെയ്യുന്നതെന്ന് നാദിർഷ പ്രഖ്യാപിച്ചിരുന്നെങ്കിലും തിരക്കഥയും താരങ്ങളുടെ ഡേറ്റുമെല്ലാം ഒത്തുവന്നാൽ ആദ്യം ദിലീപ് ചിത്രം ചെയ്യാനാണ് സാധ്യത. അമർ അക്‌ബർ അന്റണിയും കട്ടപ്പനയിലെ ഹൃത്തിക് റോഷനും വിജയിച്ചതോടെ നാദിർഷാ വിലപിടിപ്പുള്ള സംവിധായകനാണ്. ജനപ്രിയ നായകനായ ദിലീപുമൊത്ത് നാദിർഷ വെള്ളിത്തിരയിലും ഒന്നിക്കുമ്പോൾ പ്രതീക്ഷ ഏറെയാണ്.
നാദിർഷ സംവിധായകനാകുന്നുവെന്ന റിപ്പോർട്ട് വന്നപ്പോൾ തന്നെ ദിലീപ് നായകനാകുമെന്നായിരുന്നു വാർത്തകൾ. എന്നാൽ തന്റെ ആദ്യ ചിത്രത്തിൽ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരെയാണ് നാദിർഷാ നായകരാക്കിയത്. രണ്ടാം ചിത്രത്തിൽ തിരക്കഥാകൃത്ത് വിഷ്ണു ഉണ്ണികൃഷ്്ണനാണ് നായകനായത്.