- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഗ് ബോസ് മലയാളത്തിൽ ഇത് ചരിത്രം; സീസൺ 4 വിജയിയായി ദിൽഷ പ്രസന്നനെ പ്രഖ്യാപിച്ചു മോഹൻലാൽ; ഒരു വനിതാ ബോസിന് വിജയകിരീടം ഇതാദ്യം; ഫസ്റ്റ് റണ്ണറപ്പായി ബ്ലസി; വിജയിക്കുമെന്ന് പ്രേക്ഷകർ കരുതിയ റിയാസ് സലീമിന് മൂന്നാം സ്ഥാനം മാത്രം; റിയാസുമായുള്ള ടൈറ്റ് ഫൈറ്റിൽ ദിൽഷയെ കാത്തത് റോബിൻ ആർമ്മി
മുംബൈ: ബിഗ് ബോസ് നാലാം സീസണിൽ പുതുചരിത്രം പിറന്നു. ഇതുവരെ പുരഷന്മാർ വാണ ബിഗ് ബോസിൽ ആദ്യമായി ഒരു വനിതാ സ്ഥാനാർത്ഥി വിജയം കണ്ടു. ദിൽഷ പ്രസന്നനാണ് വിജയിയായത്. ഫസ്റ്റ് റണ്ണറപ്പായി ബ്ലെസ്ലിയും സെക്കന്റ് റണ്ണറപ്പായി റിയാസ് സലിമും തിരഞ്ഞെടുക്കപ്പെട്ടു. ദിൽഷയെ വിജയിയായി മോഹൻലാലാണ് പ്രഖ്യാപിച്ചത്. സാബുമോൻ, മണിക്കുട്ടൻ എന്നിവരായിരുന്നു മുൻപുള്ള സീസണുകളിലെ വിജയികൾ. കോവിഡ് സാഹചര്യത്തിൽ പാതിവഴിയെ നിർത്തിയ ഒരു ബിഗ് ബോസ് സീസന്റെ വിജയിയെ പ്രഖ്യാപിച്ചിരുന്നില്ല.
പ്രവചനാതീതമായിരുന്നു ഇത്തവണത്തെ ബിഗ് ബോസ് സീസൺ. അവസാനഘട്ടം വരെ ബ്ലെസ്ലി, ദിൽഷ, റിയാസ് എന്നിവർ തമ്മിൽ കടുത്ത മത്സരമാണ് നടന്നത്. ഫസ്റ്റ് റണ്ണറപ്പ് ആയി ബ്ലെസ്ലിയും സെക്കന്റ് റണ്ണറപ്പ് ആയി റിയാസ് സലിമും തിരഞ്ഞെടുക്കപ്പെട്ടു. നാലാം സ്ഥാനം ലക്ഷ്മി പ്രിയയും അഞ്ചാം സ്ഥാനം ധന്യ മേരി വർഗീസും ആറാം സ്ഥാനം സൂരജും സ്വന്തമാക്കി. 20 മത്സരാർത്ഥികളാണ് ഇത്തവണ ബിഗ് ബോസ് സീസണിൽ മാറ്റുരച്ചത്.
ഫിനാലെയിൽ പങ്കെടുത്ത ആറ് മത്സരാർഥികളിൽ സൂരജ്, ധന്യ, ലക്ഷ്മിപ്രിയ, റിയാസ് എന്നീ ക്രമത്തിലാണ് പുറത്തായത്. അവശേഷിച്ച രണ്ടുപേർ ദിൽഷയും ബ്ലെസ്‌ലിയും ആയിരുന്നു. ബിഗ് ബോസ് ഷോയുടെ പതിവ് പോലെ ഇവർ ഇരുവരെയും മോഹൻലാൽ ഹൗസിലേക്ക് നേരിട്ടുപോയി അവാർഡ് പ്രഖ്യാപന വേദിയിലേക്ക് നേരിട്ടുപോയി കൂട്ടിക്കൊണ്ടുവരികയായിരുന്നു. വാൾട്ട് ഡിസ്‌നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യ പ്രസിഡന്റ് കെ മാധവന്റെ കൂടി സാന്നിധ്യത്തിലായിരുന്നു വിജയിയെ പ്രഖ്യാപിച്ചത്.
വേദിയിൽ സജ്ജീകരിച്ച സ്‌ക്രീനിൽ ഇരുവർക്കും ലഭിച്ച വോട്ടുകൾ ഡിസ്‌പ്ലേ ചെയ്തുകൊണ്ടാണ് ബിഗ് ബോസ് ടീം വിജയിയെ പ്രഖ്യാപിച്ചത്. പ്രേക്ഷകരുടെ വോട്ടിംഗിൽ ബ്ലെസ്‌ലിയെ മറികടന്ന് ദിൽഷയാണ് ബിഗ് ബോസ് മലയാളം സീസൺ 4ന്റെ ടൈറ്റിൽ വിജയി ആയത്. ദിൽഷയുടെ കൈ പിടിച്ച് ഉയർത്തിക്കൊണ്ട് പ്രഖ്യാപനം ഔദ്യോഗികമാക്കി.
മാർച്ച് 27നായിരുന്നു നാലാം സീസണിന്റെ ഉദ്ഘാടന എപ്പിസോഡ്. 17 മത്സരാർഥികളെയാണ് അവതാരകനായ മോഹൻലാൽ അന്ന് അവതരിപ്പിച്ചത്. നവീൻ അറയ്ക്കൽ, ജാനകി സുധീർ, ലക്ഷ്മിപ്രിയ, ഡോ. റോബിൻ രാധാകൃഷ്ണൻ, ധന്യ മേരി വർഗീസ്, ശാലിനി നായർ, ജാസ്മിൻ എം മൂസ, അഖിൽ, നിമിഷ, ഡെയ്‌സി ഡേവിഡ്, റോൺസൺ വിൻസെന്റ്, അശ്വിൻ വിജയ്, അപർണ മൾബറി, സൂരജ് തേലക്കാട്, ബ്ലെസ്ലി, ദിൽഷ പ്രസന്നൻ, സുചിത്ര നായർ എന്നിവരായിരുന്നു ആ 17 പേർ.
പിന്നീട് ആദ്യ വൈൽഡ് കാർഡ് എൻട്രിയായി മണികണ്ഠൻ വന്നു. പിന്നീടുള്ള രണ്ട് വൈൽഡ് കാർഡുകൾ ഒരുമിച്ചാണ് എത്തിയത്. വിനയ് മാധവും റിയാസ് സലിമുമായിരുന്നു അവർ. ഇതിൽ ഫൈനൽ ഫൈവ് പ്രതീക്ഷ സൃഷ്ടിച്ച റോബിൻ രാധാകൃഷ്ണൻ അച്ചടക്ക നടപടിയുടെ ഭാഗമായി ബിഗ് ബോസ് പുറത്താക്കുകയായിരുന്നു. ജാസ്മിൻ സ്വന്തം തീരുമാനപ്രകാരം ഷോ പൂർത്തിയാക്കാതെ പുറത്തുപോവുകയും ചെയ്തു.
ഡോ. റോബിൻ രാധാകൃഷ്ണനായിരുന്നു ഈ സീസണിൽ വലിയ പിന്തുണ ലഭിച്ചിരുന്ന സ്ഥാനാർത്ഥി. ഇദ്ദേഹം പുറത്തായതോടെ റോബിൻ ആർമമിയുടെ പിന്തുണ ദിൽഷക്കായിരുന്നു. ഈ റോബിൻ ആർമ്മിയുടെ ഇടപെടൽ കൂടിയാണ് ഇപ്പോൾ ദിൽഷയെ വിജയി ആക്കിയിരിക്കുന്നത്. ദിൽഷ അവിടെ തുടക്കം മുതൽ ഒരു കാര്യത്തിനും ആരെയും ഡിപെന്റ് ചെയ്തിട്ടില്ല , ആദ്യമായി ഒട്ടും ഭയമില്ലാതെ ഹൗസ് മേറ്റ്‌സ് എതിരാകും എന്നറിഞ്ഞിട്ടും, ജാസ്മിന്റെ കാര്യം തുറന്നു പറഞ്ഞവൾ ആണവൾ ,പ്രശ്‌നങ്ങൾ ഉണ്ടകുവുമ്പോൾ മുഖം നോക്കാതെ പ്രതികരിച്ചിട്ടുണ്ട് എന്നൊക്കെയാ് ഇവരുടെ ആരാധകർ പറഞ്ഞിരുന്നത്.
കോഴിക്കോട് സ്വദേശിനിയായ നർത്തകിയും മോഡലും അഭിനേത്രിയുമാണ ദിൽഷ പ്രസന്നൻ. മുൻപ് മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് റിയാലിറ്റി ഷോയിൽ അടക്കം പങ്കെടുത്തിരുന്നു.
മറുനാടന് ഡെസ്ക്