- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്കൂൾ പഠനകാലത്ത് ക്യാൻസർ വന്ന മകളെ ധൈര്യശാലിയായി വളർത്തി അച്ഛൻ; ബിഗ് ബോസിലേക്ക് മകളെ പറഞ്ഞു വിട്ടത് പെൺകരുത്തിന്റെ പ്രതീകമാകാൻ; ഈസ്റ്ററിൽ സ്ക്രീനിൽ അച്ഛനെ കണ്ടപ്പോൾ തുള്ളിച്ചാടിയ മകൾ; ഡിംബൽ ബാലിന് ഇനി അച്ഛന്റെ കരുതൽ ഇല്ല; ബിഗ് ബോസിൽ നിന്ന് ഡിംബൽ പുറത്ത് എത്തുമ്പോൾ
കൊച്ചി: പിതാവ് എന്നതിലുപരി തന്റെ ഏറ്റവും അടുത്ത സുഹൃത്താണദ്ദേഹമെന്ന് പലപ്പോഴും പറയാറുള്ള ഡിംബലിന് ഇത് ഉൾക്കൊള്ളാൻ സാധിക്കുമോ എന്ന ആശങ്കയിലാണ് പ്രിയപ്പെട്ടവർ. ബിഗ് ബോസിലായിരിക്കുമ്പോൾ പലതവണ പിതാവിനെ കുറിച്ച് തുറന്ന് സംസാരിച്ച താരം, പിതാവിനെ ടെലിവിഷനിലൂടെ കാണാൻ സാധിച്ചതിന്റെ സന്തോഷവും പങ്കുവെച്ചിരുന്നു.
തന്റെ ഏറ്റവും വലിയ ആഗ്രഹം ലോകം മുഴുവൻ പിതാവിനെ കാണണം എന്നുള്ളതാണ്. അത് സാധിച്ചതിൽ വലിയ സന്തോഷമാണെന്നാണ് അന്ന് ഡിംപൽ പറഞ്ഞത്. അതുകൊണ്ട് തന്നെ ഈ വിയോഗം ഡിംബലിന് ഉൾക്കൊള്ളനാകാത്തതാണ്. ബാൽ ഡൽഹിയിലാണ് മരിച്ചത്. സോഷ്യൽ മീഡിയിയിൽ ബാലിന്റെ വിയോഗം ഏറെ ചർച്ചയായി കഴിഞ്ഞു.
സൈക്കോളജിയിൽ എംഎസ്സിയും സൈക്കോളജിയിൽ എംഫില്ലും പൂർത്തിയാക്കിയ ഡിംബൽ ബിഗ് ബോസിലേക്ക് വന്നത് തന്നെ ശ്രദ്ധേയമായിരുന്നു. പേരിലെ കൗതുകവും വസ്ത്രധാരണവുമൊക്കെ ഡിംപലിനെ മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിർത്തി. ഉത്തർ പ്രദേശിലെ മീററ്റ് സ്വദേശിയാണ് ഡിംബലിന്റെ അച്ഛൻ. അമ്മ ഇടുക്കി കട്ടപ്പന സ്വദേശിയും. പേരും ജീവിതശൈലിയുമൊക്കെ ഇങ്ങനെയാണ് വന്നത്. മൂന്ന് പെൺമക്കളാണ്. ഇവരിൽ ഏറ്റവും ഇളയകുട്ടിയാണ് ഡിംപൽ.
സ്കൂളിൽ പഠിക്കുന്ന കാലത്ത് ക്യാൻസർ വന്ന് അതിൽ നിന്നും മുക്തി നേടിയ ഡിംപൽ തന്റെ അതിജീവനത്തെ കുറിച്ച് പറഞ്ഞാണ് ബിഗ് ബോസിലെത്തുന്നത്. ഇക്കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ അച്ഛൻ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളുടെ വീഡിയോ സന്ദേശം സർപ്രൈസ് എന്ന നിലയിൽ ബിഗ് ബോസ് ഡിംപലിനെ കാണിച്ചിരുന്നു. കുടുംബാംഗങ്ങളുമായും, വിശേഷിച്ച് അച്ഛനുമായി തനിക്കുള്ള അടുപ്പത്തെക്കുറിച്ച് ഡിംപൽ ബിഗ് ബോസിലെ സുഹൃത്തുക്കളോട് പലപ്പോഴും പറഞ്ഞിട്ടുണ്ട്. അച്ഛന്റെ മരണത്തോടെ ഡിംബലും ബിഗ് ബോസിൽ നിന്ന് പുറത്തേക്ക് പോകും.
ഈ സീസണിൽ ഏറ്റവുമധികം പ്രേക്ഷകപ്രീതി നേടിയ മത്സരാർഥികളിൽ ഒരാളായിരുന്നു ഡിംബൽ ഭാൽ. കാൻസർ സർവൈവറും സൈക്കോളജിസ്റ്റുമായ ഡിംപൽ ശാരീരിത സ്ഥിതി വകവെക്കാതെ ഹൗസിലെ മത്സരങ്ങളിലൊക്കെ സജീവമായി പങ്കെടുക്കുന്ന ആളുമായിരുന്നു. ഈ സീസണിൽ ഏറ്റവും ആരാധകരെ നേടിയ മത്സരാർഥിയായ മണിക്കുട്ടൻ സ്വന്തം ഇഷ്ടപ്രകാരം കഴിഞ്ഞ ദിവസം ബിഗ് ബോസിനോട് വിട പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഡിംബലിന്റെ പുറത്തു പോക്ക് കൂടുതൽ പ്രതിസന്ധി ബിഗ് ബോസിന് നൽകും.
മരണവാർത്ത ശരി തന്നെയാണ് എന്ന് ഡിംപലിന്റെ ഏറ്റവും വലിയ സുഹൃത്തുകൂടി ആയ മജ്സിയ തുറന്നുപറയുന്നു. കഴിഞ്ഞദിവസമാണ് അദ്ദേഹത്തിന്റെ മരണം സംഭവിക്കുന്നത്. പനി ആയിരുന്നു. എന്നാൽ കോവിഡ് ആണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ലെന്നും മജ്സിയ പറഞ്ഞു. അവൾ ഇതെങ്ങനെ ഉൾക്കൊള്ളും എന്നറിയില്ല, കാരണം അദ്ദേഹവുമായി അവൾ ഒരുപാട് അറ്റാച്ച്ഡ് ആണ്. ഡൽഹിയിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ മരണം സംഭവിക്കുന്നത്. അവളുടെ അടുത്തേക്ക് ബന്ധുക്കൾ പോയിട്ടുണ്ട്. എന്നും മജ്സിയ അറിയിച്ചു.
'ഇത് വരെ ഡിംപൽ ഈ വിവരം അറിഞ്ഞിട്ടില്ല. തിങ്കളും അമ്മയും ഡൽഹിയിലേക്ക് പോയിട്ടുണ്ട്. അവർ അവിടെ ചെന്നാൽ മാത്രമേ കൂടുതൽ വ്യക്തത വരികയൊള്ളൂ. ഡിംബലിന്റെ കുടുംബത്തിന് വേണ്ടിയും, അച്ഛനുവേണ്ടിയും പ്രാർത്ഥിക്കണം' മജ്സിയ വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ