- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എങ്ങനെ പ്രതിരോധിക്കണമെന്ന് മമ്മി പറഞ്ഞപ്പോൾ, പപ്പ പഠിപ്പിച്ചത് വീടുണ്ടാക്കാൻ'; മാതൃദിനത്തിൽ ശ്രദ്ധേയ കുറിപ്പുമായി ഡിംപൽ; എപ്പോഴും മികച്ചവരായിരുന്നതിന് നന്ദിയെന്നും കുറിപ്പ്
ചെന്നൈ: മാതൃദിനത്തിൽ അമ്മയെയും അച്ഛനെയും കുറിച്ച് ഹൃദയഹാരിയായ കുറിപ്പുമായി ബിഗ്ബോസ് താരം ഡിംപൽ.എങ്ങിനെ പ്രതിരോധിക്കണമെന്നാണ് അമ്മ ഞങ്ങളെ പഠിപ്പിച്ചത്.എന്നാൽ പപ്പയാകട്ടെ പറഞ്ഞ് തന്നത് എങ്ങിനെ വീടുണ്ടാക്കണം എന്നാണ്.ഡുംപലിന്റെ കുറിപ്പ് ഇങ്ങനെ;
''പപ്പ, മമ്മി, നിങ്ങൾ രണ്ടുപേരും സ്പെഷ്യലാണ്. അമ്മ ഞങ്ങളെ തിരിച്ച് പോരാടാൻ പഠിപ്പിച്ചപ്പോൾ, പപ്പ ഞങ്ങളെ റോട്ടിയുണ്ടാക്കാ
നാണ് പഠിപ്പിച്ചത്. എങ്ങനെ പ്രതിരോധിക്കണമെന്ന് മമ്മി പറഞ്ഞപ്പോൾ, എങ്ങനെ ഒരു വീടുണ്ടാക്കാം എന്നാണ് പപ്പ പഠിപ്പിച്ചത്. ഇന്ന് കാണുന്ന തരത്തിൽ ഞങ്ങളെ വാർത്തെടുത്തത് നിങ്ങളാണ്. ഞങ്ങളെ സംബന്ധിച്ച് നിങ്ങൾ ഒന്നാണ്. അതുകൊണ്ട് പപ്പയ്ക്കും മമ്മിക്കും മാതൃദിനം ആശംസിക്കുന്നു. എപ്പോഴും മികച്ചവരായിരിക്കുന്നതിന് നന്ദി,'' എന്നാണ് ഡിംപൽ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
ഉത്തർപ്രദേശിലെ മീററ്റ് സ്വദേശിയാണ് ഡിംപലിന്റെ അച്ഛൻ. അമ്മ കട്ടപ്പന ഇരട്ടയാർ സ്വദേശിനിയും. ബിഗ് ബോസ് സീസൺ മൂന്നിലെ മികച്ച മത്സരാർത്ഥിയായിരുന്ന ഡിംപൽ പിതാവിന്റെ മരണത്തോടെയാണ് ഹൗസിന് പുറത്തേക്ക് പോയത്. ഇക്കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ അച്ഛൻ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളുടെ വീഡിയോ സന്ദേശം സർപ്രൈസ് എന്ന നിലയിൽ ബിഗ് ബോസ് ഡിംപലിനെ കാണിച്ചിരുന്നു. കുടുംബാംഗങ്ങളുമായും, വിശേഷിച്ച് അച്ഛനുമായി തനിക്കുള്ള അടുപ്പത്തെക്കുറിച്ച് ഡിംപൽ ബിഗ് ബോസിലെ സുഹൃത്തുക്കളോട് പലപ്പോഴും പറഞ്ഞിരുന്നു.
പിതാവിന്റെ മരണത്തോടെ ഹൗസ് വിട്ട ഡിംബൽ തിരിച്ചുവരുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ.എന്നാൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നിബന്ധനകൾ കഴിയുമ്പോഴേക്ക് പരിപാടി ഫൈനൽ ആകുമെന്നും അതുകൊണ്ടു തന്നെ മടങ്ങിവരാനുള്ള സാധ്യത വിരളമാണെന്നുമാണ് ലാലേട്ടൻഅ അറിയിച്ചിരുന്നത്.പക്ഷെ നിലവിലെ സാഹചര്യത്തിൽ ലോക്ഡൗൺ കാരണം ബിഗ്ബോസ് നീട്ടാനുള്ള സാധ്യത ഉണ്ടെന്നും അങ്ങിനെയാണെങ്കിൽ ഡിംപലിന് മടങ്ങിവരവിനുള്ള സാധ്യതകൾ തെളിയുമെന്നും റിപ്പോർട്ടുകളുണ്ട്