- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കമന്ററിക്കിടെ 'ബാറ്റുകൾ അയൽവാസിയുടെ ഭാര്യയെപ്പോലെയാണെന്ന' വിവാദ പരാമർശം; ലൈംഗിക ചുവയുള്ള വാക്കുകളിൽ രൂക്ഷവിമർശനവുമായി ക്രിക്കറ്റ് ആരാധകരും; ഒടുവിൽ ഖേദം പ്രകടിപ്പിച്ച് ദിനേശ് കാർത്തിക്

ലണ്ടൻ: ഇംഗ്ലണ്ട്- ശ്രീലങ്ക രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ കമന്ററിക്കിടെ ലൈംഗിക ചുവയുള്ള പരാമർശം നടത്തിയതിന് ഖേദപ്രകടനവുമായി ദിനേശ് കാർത്തിക്. താരത്തിന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി ഒട്ടേറെ ആരാധകരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്. ഇംഗ്ലണ്ട്- ശ്രീലങ്ക രണ്ടാം ഏകദിനത്തിനിടെയാണ് 'ബാറ്റുകൾ അയൽവാസിയുടെ ഭാര്യയെപ്പോലെയാണെന്ന' വിവാദ പരാമർശം നടത്തിയത്.
''പല ബാറ്റ്സ്മാന്മാർക്കും സ്വന്തം ബാറ്റിനെക്കാൾ മറ്റ് താരങ്ങളുടെ ബാറ്റ് ഉപയോഗിക്കാനാകും ഇഷ്ടം. ബാറ്റുകൾ അയൽക്കാരന്റെ ഭാര്യയെപ്പോലെയാണ്. അവരാണ് കൂടുതൽ നല്ലതെന്ന് തോന്നിപ്പോകും.'' എന്നായിരുന്നു ദിനേശ് കാർത്തിക് പറഞ്ഞത്. ലൈംഗിക ചുവയുള്ള പരാമർശത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിലുൾപ്പെടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ദിനേശ് കാർത്തിക് മാപ്പ് പറഞ്ഞത്. അത്തരമൊരു പരാമർശം നടത്തിയതിൽ അമ്മയും ഭാര്യയും തന്നെ കുറ്റപ്പെടുത്തിയെന്നും ദിനേശ് കാർത്തിക്ക് പറഞ്ഞു.
കമന്ററി ബോക്സിൽ അരങ്ങേറ്റം കുറിച്ച് ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ തന്നെ ഇന്ത്യൻതാരം വിവാദത്തിലായി. എന്നാൽ ഇന്നലെ നടന്ന മൂന്നാം ഏകദിനത്തിനിടെ കമന്ററ്റി ബോക്സിൽവച്ചു തന്നെ താരം ഖേദപ്രകടനം നടത്തി.
കാർത്തികിന്റെ വിശദീകരണമിങ്ങനെ.... ''രണ്ടാം ഏകദിനത്തിനിടെ സംഭവിച്ച കാര്യങ്ങളിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു. ഞാൻ മനസിലുള്ളത് പോലെയല്ല കാര്യങ്ങൾ പുറത്തുവന്നത്. പറഞ്ഞത് തെറ്റിപ്പോയി. എല്ലാവരോടും ക്ഷമ ചോദിക്കുന്നു. പറയാൻ പാടില്ലാത്തതാണ് എന്റെ വായിൽനിന്ന് വന്നത്. ആ പരാമർശത്തിന്റെ പേരിൽ ഭാര്യയും അമ്മയും ഉൾപ്പെടെ എന്നെ ശാസിച്ചു.'' കാർത്തിക് പറഞ്ഞു.
അടുത്തകാലത്താണ് കാർത്തിക് കമന്ററിയിലേക്ക് തിരിഞ്ഞത്. നിലവിൽ ഐപിഎൽ മാത്രാണ് കാർത്തിക് കളിക്കുന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനാണ് ദിനേശ് കാർത്തിക്.


