- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
50 കിലോമീറ്റർ നടത്തത്തിൽ മുന്നിൽ നീങ്ങിയ താരം വയറ്റുവേദന മൂലം നിലത്തുവീണു പിടഞ്ഞു; വീണ്ടും എണീറ്റു നടന്നിട്ടും എട്ടാമതെത്തി; ഒളിമ്പിക്സിൽനിന്നും മറ്റൊരു സ്പോർട്സ്മാൻ സ്പിരിറ്റിന്റെ കഥ കൂടി
വിജയത്തിനുവേണ്ടിയുള്ള മനുഷ്യന്റെ അദമ്യമായ ആഗ്രഹം വെളിപ്പെടുന്ന വേദി കൂടിയാണ് ഒളിമ്പിക്‌സ്. എന്തുവിലകൊടുത്തും ഒളിമ്പിക് മെഡൽ നേടുകയെന്നത് ഏതൊരു കായികതാരത്തിന്റെയും ആഗ്രഹവും. പ്രത്യേകിച്ചും ആ ഇനത്തിലെ ലോകറെക്കോഡ് ജേതാവ് കൂടിയാകുമ്പോൾ പറയുകയും വേണ്ട. ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സിലെ ഏറ്റവും ശ്രമകരമായ ഇനങ്ങളിലൊന്നാണ് 50 കിലോമീറ്റർ നടത്തം. അതിലെ ലോക റെക്കോഡ് ജേതാവാണ് ഫ്രാൻസിന്റെ യോഗാൻ ഡിനിസ്. മത്സരത്തിൽ മുന്നേറവെ ഡിനിസിനെ പെട്ടെന്ന് ശക്തമായ വയറുവേദന പിടികൂടി. മത്സരം തുടങ്ങി ഏതാണ്ട് മുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോൾ മുതൽ ഡിനിസിനെ വയറുവേദന പിടികൂടിയിരുന്നു. വയറുവേദനയാൽ കഷ്ടപ്പെട്ട ഡിനിസിന്റെ കാലുകളിലൂടെ കറുത്ത വെള്ളം ഒലിച്ചിറങ്ങുന്നത് ക്യാമറകൾ ഒപ്പിയെടുത്തിരുന്നു. ഒരുമണിക്കൂർ നടന്നശേഷം ഡിനിസ് നിലത്തേയ്ക്ക് തളർന്നുവീണു. ചലനമറ്റു നിലത്തുകിടന്ന ഡിനിസ് ഏതാനും സെക്കൻഡുകൾക്കുശേഷം എഴുന്നേറ്റ് വീണ്ടും നടന്നു. മറ്റുള്ളവർ തന്നെ കടന്നുപോകുന്നത് നിരാശനായി കണ്ടുകിടന്ന ഡിനിസ് പതുക്കെയെഴുന്നേറ്റ് വീണ്ടും നടക്കുകയായിര
വിജയത്തിനുവേണ്ടിയുള്ള മനുഷ്യന്റെ അദമ്യമായ ആഗ്രഹം വെളിപ്പെടുന്ന വേദി കൂടിയാണ് ഒളിമ്പിക്‌സ്. എന്തുവിലകൊടുത്തും ഒളിമ്പിക് മെഡൽ നേടുകയെന്നത് ഏതൊരു കായികതാരത്തിന്റെയും ആഗ്രഹവും. പ്രത്യേകിച്ചും ആ ഇനത്തിലെ ലോകറെക്കോഡ് ജേതാവ് കൂടിയാകുമ്പോൾ പറയുകയും വേണ്ട.
ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സിലെ ഏറ്റവും ശ്രമകരമായ ഇനങ്ങളിലൊന്നാണ് 50 കിലോമീറ്റർ നടത്തം. അതിലെ ലോക റെക്കോഡ് ജേതാവാണ് ഫ്രാൻസിന്റെ യോഗാൻ ഡിനിസ്. മത്സരത്തിൽ മുന്നേറവെ ഡിനിസിനെ പെട്ടെന്ന് ശക്തമായ വയറുവേദന പിടികൂടി. മത്സരം തുടങ്ങി ഏതാണ്ട് മുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോൾ മുതൽ ഡിനിസിനെ വയറുവേദന പിടികൂടിയിരുന്നു.
വയറുവേദനയാൽ കഷ്ടപ്പെട്ട ഡിനിസിന്റെ കാലുകളിലൂടെ കറുത്ത വെള്ളം ഒലിച്ചിറങ്ങുന്നത് ക്യാമറകൾ ഒപ്പിയെടുത്തിരുന്നു. ഒരുമണിക്കൂർ നടന്നശേഷം ഡിനിസ് നിലത്തേയ്ക്ക് തളർന്നുവീണു. ചലനമറ്റു നിലത്തുകിടന്ന ഡിനിസ് ഏതാനും സെക്കൻഡുകൾക്കുശേഷം എഴുന്നേറ്റ് വീണ്ടും നടന്നു.
മറ്റുള്ളവർ തന്നെ കടന്നുപോകുന്നത് നിരാശനായി കണ്ടുകിടന്ന ഡിനിസ് പതുക്കെയെഴുന്നേറ്റ് വീണ്ടും നടക്കുകയായിരുന്നു. പോരാട്ടത്തിൽ വീണ്ടും അണി ചേർന്നെങ്കിലും ഡിനിസിന് മെഡൽ സ്ഥാനങ്ങളിൽ എത്താനായില്ലെന്ന് മാത്രം. എട്ടാമതായാണ് ഡിനിസ് ഫിനിഷ് ചെയ്തത്.
ലോകറെക്കോഡ് ജേതാവാണെങ്കിലും ലോക ചാമ്പ്യൻഷിപ്പിലോ ഒളിമ്പിക്‌സിലോ കാര്യമായ നേട്ടമുണ്ടാക്കാൻ ഡിനിസിനായിട്ടില്ല. 2007 ലോക ചാമ്പ്യൻഷിപ്പിലെ വെള്ളിമെഡലാണ് ഏറ്റവും വലിയ നേട്ടം. 2008 ഒളിമ്പിക്‌സിൽ കാലുകൾക്കും വയറിനും വേദന വന്നതിനെത്തുടർന്ന് ഡിനിസ് മത്സരത്തിൽനിന്ന് പിന്മാറുകയും ചെയ്തിരുന്നു.