- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമയുടെ പൂജയ്ക്കെത്തിയ ബെഹ്റയുടെ കസേര തെറിച്ചെങ്കിലും വീണ്ടും ഡിജിപിയായി; ഏക ദൈവത്തിന്റെ പേരിൽ സിനിമ എടുക്കാൻ ഇറങ്ങിയ നടൻ വീണ്ടും ജനപ്രിയതാരമായി; ഇനി വെളിത്തിരയിൽ 'ഡിങ്കനായി' ദിലീപ് എത്തും; ത്രിഡിയിൽ വിപ്ലവമാകാൻ രാമചന്ദ്രബാബുവിന്റെ ചിത്രം അടുത്തമാസം തുടങ്ങും
കൊച്ചി: പങ്കിലകാട്ടിന്റെ സംരക്ഷകനായ ഏകദൈവം ഡിങ്കന്റെ പേരിൽ സിനിമ എടുക്കുകയോ? ഇതെങ്ങനെ അംഗീകരിക്കാൻ സാധിക്കും.. ഡിങ്കമതത്തെ തീർക്കും അവഹേളിക്കുന്നതല്ലേയിത്..? സിനിമയെ കുറിച്ച് കേട്ട ഉടനെ ഡിങ്കമതവിശ്വാസികളുടെ വികാരം വ്രണപ്പെട്ടു. ഇതോടെ സിനിമയിലെ നായകനമായ ദിലീപിനെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തിറങ്ങി. ഡിങ്കന്റെ വിഭവമായ കപ്പ അടക്കം വച്ചുവിളമ്പുള്ള ദേ പുട്ട് ഹോട്ടലിലേക്ക് പ്ലകാർഡും ഡിങ്കവചനങ്ങളും ഉരുവിട്ട് പ്രതിഷേധ പ്രകടനം നടത്തി. ഇതിനിടെ നടിയെ ആക്രമിച്ച കേസിൽ ദിലീപ് അകത്താവുകയും ചെയ്തു. അതോടെ ഡിങ്കകോപമാണ് എല്ലാത്തിനും കാരണമെന്നും ഭക്തർ വിലയിരുത്തി. എന്നാൽ ഈ വാദങ്ങളൊന്നും ദിലീപിനെ ബാധിച്ചിട്ടില്ല. ഡിങ്കൻ തന്നെ ചതിക്കില്ലെന്നാണ് ദിപീലിന്റെ കണക്ക് കൂട്ടൽ. അങ്ങനെ 2018ലെ ഏറ്റവും വലിയ സൂപ്പർ ഹിറ്റൊരുക്കാൻ ജനപ്രിയ നായകൻ തയ്യാറെടുക്കുകയാണ്. ഡിങ്കമതത്തെ സംരക്ഷിക്കാൻ മൂഷിക സേന എന്ന പേരിൽ ഫേസ് ബുക്ക് പേജും ഡിങ്കോയിസ്റ്റുകൾ തുടങ്ങിയരുന്നു.സോഷ്യൽ മീഡിയയിലെ ഹാസ്യാവിഷ്‌കാര വിദഗ്ധരാണ് പരമ്പരാഗത മതങ്ങളു
കൊച്ചി: പങ്കിലകാട്ടിന്റെ സംരക്ഷകനായ ഏകദൈവം ഡിങ്കന്റെ പേരിൽ സിനിമ എടുക്കുകയോ? ഇതെങ്ങനെ അംഗീകരിക്കാൻ സാധിക്കും.. ഡിങ്കമതത്തെ തീർക്കും അവഹേളിക്കുന്നതല്ലേയിത്..? സിനിമയെ കുറിച്ച് കേട്ട ഉടനെ ഡിങ്കമതവിശ്വാസികളുടെ വികാരം വ്രണപ്പെട്ടു. ഇതോടെ സിനിമയിലെ നായകനമായ ദിലീപിനെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തിറങ്ങി. ഡിങ്കന്റെ വിഭവമായ കപ്പ അടക്കം വച്ചുവിളമ്പുള്ള ദേ പുട്ട് ഹോട്ടലിലേക്ക് പ്ലകാർഡും ഡിങ്കവചനങ്ങളും ഉരുവിട്ട് പ്രതിഷേധ പ്രകടനം നടത്തി. ഇതിനിടെ നടിയെ ആക്രമിച്ച കേസിൽ ദിലീപ് അകത്താവുകയും ചെയ്തു. അതോടെ ഡിങ്കകോപമാണ് എല്ലാത്തിനും കാരണമെന്നും ഭക്തർ വിലയിരുത്തി. എന്നാൽ ഈ വാദങ്ങളൊന്നും ദിലീപിനെ ബാധിച്ചിട്ടില്ല. ഡിങ്കൻ തന്നെ ചതിക്കില്ലെന്നാണ് ദിപീലിന്റെ കണക്ക് കൂട്ടൽ. അങ്ങനെ 2018ലെ ഏറ്റവും വലിയ സൂപ്പർ ഹിറ്റൊരുക്കാൻ ജനപ്രിയ നായകൻ തയ്യാറെടുക്കുകയാണ്.
ഡിങ്കമതത്തെ സംരക്ഷിക്കാൻ മൂഷിക സേന എന്ന പേരിൽ ഫേസ് ബുക്ക് പേജും ഡിങ്കോയിസ്റ്റുകൾ തുടങ്ങിയരുന്നു.സോഷ്യൽ മീഡിയയിലെ ഹാസ്യാവിഷ്‌കാര വിദഗ്ധരാണ് പരമ്പരാഗത മതങ്ങളുടെ അസഹിഷ്ണുതയും ആക്രമണ ഭാവവും മാതൃകയായിക്കി ഹാസ്യാനുകരണമെന്ന നിലയിൽ പ്രതികരിക്കുന്നത്. പരമ്പരാഗത മതങ്ങളുടെയും വിശ്വാസങ്ങളുടെ അയുക്തികത ചൂണ്ടിക്കാട്ടുന്നതിനായി സോഷ്യൽ മീഡിയയിൽ രൂപമെടുത്ത കൂട്ടായ്മയാണ് ഡിങ്കമതം. ബാലമംഗളത്തിലൂടെ സുപരിചിതമായ ഡിങ്കൻ എന്ന കോമിക് സൂപ്പർഹീറോയെ ദൈവമായി പ്രഖ്യാപിച്ചാണ് ഡിങ്കോയിസ്റ്റുകളുടെ ഇടപെടൽ. മതവും വിശ്വാസവും ബന്ധപ്പെട്ട് കലാസൃഷ്ടികളിലും പരാമർശമുണ്ടാകുമ്പോൾ വിശ്വാസികൾ പ്രതിരോധിക്കുകയും ആക്രമിക്കുകയും ചെയ്യുന്നതിനെ ട്രോൾ ചെയ്ത് ഡിങ്കോയിസ്റ്റുകളുടെ സ്പൂഫ് പ്രതികരണങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതിന്റെ ഇരയായിരുന്നു ദിലീപും.
2017 പ്രിൽ 16 ഞായറാഴ്ച തിരുവനന്തപുരത്ത് പൂജപ്പുര മൈതാനിയിൽ വച്ചായിരുന്നു ചിത്രീകരണത്തിനു തുടക്കമിട്ടത്. ഡി.ജി.പി.യായിരുന്ന ശ്രീ ലോക്നാഥ് ബെഹ്റയാണ് തദവസരത്തിൽ സ്വിച്ചോൺ കർമ്മം നിർവഹിച്ചത്. ഇതിന് പിന്നാലെ ബഹ്‌റയ്ക്കും കിട്ടി പണി. സെൻകുമാറിന് അനുകൂലമായ സുപ്രീംകോടതി തീരുമാനത്തിന് പിന്നിലും ഡിങ്കന്റെ ഇടപെടലുണ്ടായിരുന്നു. ഇതോടെ ബെഹ്‌റ പൊലീസ് മേധാവി കസേരയിൽ നിന്ന് വിജിലൻസ് ആസ്ഥാനത്ത് എത്തി. ഡിങ്കന്റെ ശക്തിക്ക് ഇതിലും വലിയ തെളിവ് വേണ്ട. അതിന് ശേഷം ഡിങ്കൻ ദിലീപിനെ പാഠം പഠിപ്പിച്ചു. പീഡനവും തട്ടിക്കൊണ്ടു പോകലിലും പെട്ടെന്ന് ദിലീപ് പ്രതിസ്ഥാനത്ത് ആയതിന് കാരണം ഇതു മാത്രമാണ്. ദിലീപ് വിവാദത്തിൽപ്പെടുന്നത് ഏപ്രിലിന് ശേഷമാണ്-ഡിങ്കോയിസ്റ്റുകൾ കാര്യങ്ങൾ വിശദീകരിച്ചത് ഇങ്ങനെയായിരുന്നു. പക്ഷേ ഡിങ്കൻ ഷൂട്ടിങ് വീണ്ടുമെത്തുമ്പോൾ ദിലീപ് ജനപ്രയി നായക പദവിയിൽ തിരിച്ചെത്തി. ഡിജിപി കസേരയിൽ ബെഹ്‌റുയുമുണ്ട്.
ദിലീപ് അഴിക്കുള്ളിയാപ്പോൾ പ്രതിസന്ധിയിലായത് പ്രെ ഡിങ്കനെന്ന സിനിമയായിരുന്നു. രാമചന്ദ്രബാബുവിന്റെ കന്നി സംവിധായക ചിത്രം ഉപേക്ഷിക്കുമോ എന്ന് പോലും ചർച്ചകളെത്തി. എന്നാൽ രാമലീലയുടെ വിജയം ഡിങ്കന് താങ്ങും തണലുമായി. ഡിങ്ക ഭഗവാന്റെ കോപമാണ് ദിലീപിനെ അഴിക്കുള്ളിലാക്കിയതെന്ന അന്ധവിശ്വാസ കഥകൾക്കും അവസാനമുണ്ടായി. രാമലീലയുടെ വിജയത്തിനൊപ്പം ജയിൽ മോചിതനായ ദിലീപ് ജനപ്രിയ നായക പദവി പിടിച്ചെടുത്തു. കമ്മാരസംഭവത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയ ദിലീപ് ഇനി ഡിങ്കനാവും.
ദിലീപ് ഇരട്ടവേഷത്തിൽ എത്തുന്ന പ്രൊഫസർ ഡിങ്കന്റെ ചിത്രീകരണം ഫെബ്രുവരി 12 -ന് ആരംഭിക്കും.കഴിഞ്ഞ ദിവസം നിർമ്മാതാവ് സനൽ തോട്ടം കൊച്ചിയിൽ ദിലീപുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുനഃരാരംഭിക്കുന്നത് സംബന്ധിച്ച് ധാരണയായത്. നേരത്തെ തിരുവനന്തപുരത്ത് 12 ദിവസത്തോളം ചിത്രത്തിന്റെ ഷൂട്ടിങ് നടന്നിരുന്നു.രണ്ടാംഘട്ട ചിത്രീകരണം ആരംഭിക്കുന്നതും ഇവിടെയാണ്. ദുബായ് ആണ് മാറ്റൊരു പ്രധാന ലൊക്കേഷൻ.ലൊക്കേഷൻ തിരഞ്ഞെടുക്കുന്നതിനായി നിർമ്മാതാവ് സനൽ തോട്ടവും ഏതാനും അണിയറ പ്രവർത്തകരും ഇപ്പോൾ ദുബായിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചുവരികയാണ്.
തിരുവനന്തപുരത്ത് ചിത്രീകരണം പുനഃരാരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായിട്ടാണ് അണിയറപ്രവർത്തകരിൽ നിന്നും ലഭിക്കുന്ന സൂചന.ആകെ 110 ദിവസത്തെ ചിത്രീകരണം വേണ്ടിവരുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടൽ. നമിത പ്രമോദാണ് ചിത്രത്തിലെ നായിക.തീയറ്ററുകളിൽ പ്രചരണാർത്ഥം തയ്യാറാക്കുന്ന നിശ്ചല ചിത്രങ്ങളും 3ഡി രൂപത്തിലാവും എന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത.ഇതിനായി നൂതന സാങ്കേതികവിദ്യാ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ടെന്നാണ് സാേേങ്കതിക വിധഗ്ദരിൽ നിന്നും ലഭിക്കുന്ന സൂചന.
തീയറ്റുകളിൽ പ്രദർശിപ്പിക്കുന്ന എട്ടടി നീളവും ആറടി വീതിയുമുള്ള പരസ്യബോർഡുകളിൽ ഉൾക്കൊള്ളിക്കുന്ന ചിത്രങ്ങൾ പൂർണ്ണമായും ത്രീഡി രൂപത്തിലായിരിക്കുമെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന വിവരം. ഈ ചിത്രങ്ങൾ കണ്ണടയില്ലാതെ തന്നെ കാണികൾക്ക് കാണാം. ചിത്രീകരണത്തിനിടെ വിവവിധ വശങ്ങളിൽ നിരവധി കാമറകൾ സ്ഥാപിച്ചാണ് നിശ്ചല ചിത്രങ്ങൾ പകർത്തുക.ഈ ചിത്രങ്ങൾ കമ്പ്യൂട്ടർ സഹായത്തോടെ കൂട്ടിയിണക്കിയാണ് പോസ്റ്ററടക്കമുള്ള പ്രചാരണത്തിനായി നിശ്ചല ചിത്രങ്ങൾ തയ്യാറാക്കുന്നത്.
ചിത്രസംയോജനം ഇവിടെ പൂർത്തിയാക്കാൻ കഴിയുമെങ്കിലും ത്രിമാന രൂപത്തിൽ പ്രിന്റിംഗിന് രാജ്യത്ത് സൗകര്യങ്ങൾ പരിമിതമാണെന്നും അതിനാൽ ചൈനയിലെ പ്രസിൽ പിന്റിങ് ജോലികൾ പൂർത്തിയാക്കുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്നുമാണ് അണിയറ പ്രവർത്തകരിൽ നിന്നും ലഭിക്കുന്ന വിവരം. നിശ്ചല ചിത്രങ്ങളുടെ വലിയ പകർപ്പുകൾ തയ്യാറാക്കി പ്രചാരണത്തിന് ഉപയോഗിക്കുന്നത് രാജ്യത്ത് തന്നെ ഒരു പക്ഷേ ആദ്യമാിരിക്കുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ചിത്രത്തിന്റെ ആകെ മുതൽ മുടക്കിന്റെ വലിയൊരു ഭാഗം ഈ സവിശേഷതയ്ക്കായി നിർമ്മാതാവ് ചിലവഴിക്കുന്ന് ചലച്ചിത്ര മേഖലയിലാകെ ചർച്ചയായിട്ടുണ്ട്.
സിമിരംഗത്ത് പ്രവർത്തിക്കുന്ന സ്റ്റിൽ ഫോട്ടോഗ്രാഫേഴ്‌സ് അസോസീയേഷൻ ഭാരവാഹികളായ ആർ ഗോപാലകൃഷ്ണൻ,ബെന്നി ആർട്ട്‌ലൈൻ,ഗിരിശങ്കർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഒരു സംഘം ഫോട്ടോഗ്രാഫർമാരുടെ ആറ് മാസത്തോളം നീണ്ട പരീക്ഷണ-നിരീക്ഷണങ്ങളിൽ നിന്നുള്ള തിരിച്ചറിവാണ് ചിത്രത്തിന്റെ ഈ സവിശേഷത രൂപപ്പെടുത്തുന്നതിൽ നിർണ്ണായ പങ്കുവഹിച്ചതെന്നും അണിയറ പ്രവർത്തകർ അറിയിച്ചു.