- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എതിരാളിക്കൊരു പോരാളിയായി, പങ്കിലക്കാടിന്റെ രക്ഷകനായി ഡിങ്കൻ തിരിച്ചു വരുന്നു..! സോഷ്യൽ മീഡിയയിലെ അഭിനവ ദൈവം മംഗളം വാരികയിലൂടെ വീണ്ടും ദർശനം നൽകും..
തിരുവനന്തപുരം: ആപത്തിൽപ്പെട്ടാൽ ഡിങ്കാാാാാ.... എന്നുറക്കെ വിളിച്ചാൽ രക്ഷകനായി എത്തുന്ന ഡിങ്കൻ വീണ്ടും അവതാരപ്പിറവിയെടുക്കുന്നു. എതിരാളിക്കൊരു പോരാളിയായി, ശക്തരിൽ ശക്തനായ ഡിങ്കൻ സോഷ്യൽ മീഡിയ കാലത്ത് വാഴ്‌ത്തപ്പെട്ട ദൈവവും സ്വന്തമായി ഡിങ്കോയിസം എന്ന മതത്തിന്റെ ഉടമയുമായി. പങ്കിലക്കാടിന്റെയും മീട്ടുമുയസലിന്റെയുമൊക്കെ രക്ഷകനായ
തിരുവനന്തപുരം: ആപത്തിൽപ്പെട്ടാൽ ഡിങ്കാാാാാ.... എന്നുറക്കെ വിളിച്ചാൽ രക്ഷകനായി എത്തുന്ന ഡിങ്കൻ വീണ്ടും അവതാരപ്പിറവിയെടുക്കുന്നു. എതിരാളിക്കൊരു പോരാളിയായി, ശക്തരിൽ ശക്തനായ ഡിങ്കൻ സോഷ്യൽ മീഡിയ കാലത്ത് വാഴ്‌ത്തപ്പെട്ട ദൈവവും സ്വന്തമായി ഡിങ്കോയിസം എന്ന മതത്തിന്റെ ഉടമയുമായി. പങ്കിലക്കാടിന്റെയും മീട്ടുമുയസലിന്റെയുമൊക്കെ രക്ഷകനായിരുന്ന ഡിങ്കൻ മംഗളം വാരികയിലൂടെയാണ് തിരിച്ചുവരവ് ഒടുങ്ങുന്നത്. ഒരുകാലത്ത് മലയാളികളുടെ കുഞ്ഞ് മനസിനെ ഏറെ സ്വാധീനിച്ച കാർട്ടൂൺ കഥാപാത്രമായ ഡിങ്കൻ ഇക്കുറി വീണ്ടും എത്തുന്നത് സോഷ്യൽ മീഡിയയുടെ കരുത്തിന്റെ ഫലമായാണ്.
സോഷ്യൽ മീഡിയയിൽ വാഴ്‌ത്തപ്പെട്ട ദൈവമായ ഡിങ്കൻ അടുത്തകാലത്താണ് വൈറലായി മാറിയത്. മുഖ്യധാര മതങ്ങളുടെ തെറ്റായപ്രവണതകളെ വിമർശിക്കാൻ വേണ്ടിയാണ് ബാലമംഗളത്തിലെ ഡിങ്കനെ സ്പൂഫ് കഥാപാത്രമായി നെറ്റിസൺ ആക്ടിവിസ്റ്റുകൾ ഉപയോഗിച്ചു വന്നത്. അതിവേഗം തന്നെ ഈ ഡിങ്കന് പൊതുജനങ്ങൾക്ക് പ്രിയപ്പെട്ടവനായി മാറുകയും ചെയ്തു. ഈ സാഹചര്യത്തിൽ ഡിങ്കന്റെ പോപ്പുലാരിറ്റി വീണ്ടും വർദ്ധിച്ചതോടെയാണ് മംഗളം മാനേജ്‌മെന്റ് ഡിങ്കൻ കാർട്ടൂണുകൾ വീണ്ടും പ്രസിദ്ധീകരിക്കാൻ ആരംഭിച്ചത്.
ബാലമംഗളം പ്രസിദ്ധീകരണം അവസാനിപ്പിച്ചതോടെയാണ് ഡിങ്കനും അനശ്വരനായി മാറിയത്. പിന്നീട് മംഗളം വാരികയിൽ തന്നെ ഡിങ്കൻ കാർട്ടൂൺ കുറച്ചുകാലം പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ ഇതും അധികകാലം നീണ്ടില്ല. ഇതും ഇടക്കാലം കൊണ്ട് അവസാനിച്ചു. ഇതിനിടെയാണ് ഡിങ്കൻ വീണ്ടും മംഗളം വാരികയിലൂടെ പുനരവതരിക്കാൻ ഒരുങ്ങുന്നത്. സോഷ്യൽ മീഡിയയിലെ ഡിങ്കന്റെ പോപ്പുലാരിറ്റി തന്നെയാണ് ഇതിന് പ്രേരിപ്പിച്ചത്. ഡിങ്കോയിസത്തിന്റെ പേരിൽ ഇപ്പോൾ തന്നെ നിരവധി ഫേസ്‌ബുക്ക് പേജുകളുണ്ട്. ഡിങ്കമതത്തിന്റെ പേരിൽ പ്രക്ഷോഭങ്ങൾ പോലും നടക്കുകയും ചെയ്തു.
പതിനെട്ടു വർഷം മുൻപാണ് മുൻ ബാലമംഗളം എഡിറ്റർ സോമശേഖരനും വ്യത്യസ്തമായി രൂപം നൽകി ആർടിസ്റ്റ് ബേബി മാഷും ചേർന്ന് ഈ വീരനായകനെ സൃഷ്ടിച്ചത്. ബാലപ്രസിദ്ധീകരണങ്ങളിൽ സൂപ്പർഹിറ്റായ കഥാപാത്രമായി ഡിങ്കൻ പെട്ടെന്ന് മാറി. വനത്തിനുള്ളിൽ വച്ച് കുറെ അന്യഗ്രഹ ജീവികൾ ഒരു എലികുഞ്ഞിന്റെ മേൽ ചില പരീക്ഷണങ്ങൾ നടത്തിയപോൾ, ആ എലികുഞ്ഞിനു അമാനുഷിക ശക്തി കിട്ടുന്നതും, അങ്ങനെ അത് കുട്ടികളെയും ധർമവും സംരക്ഷിക്കുവാൻ വേണ്ടി കുറ്റവാളികളോട് ഒറ്റയ്ക്ക് ഏറ്റുമുട്ടുനതും ആണ് കഥ. അത് ഇറങ്ങിയ സമയത്ത് സൂപ്പർ ഹിറ്റ് ആയിരുന്നു. കുട്ടികൾ ആകാംക്ഷയോടെ ബാലമംഗളം വായക്കാൻ കാത്തിരുന്ന കാലവും ഉണ്ടായിരുന്നു.
എന്നാൽ സർക്കുലേഷൻ കുഞ്ഞതോടെ ബാലമംഗളം പ്രസിദ്ധീകരണം നിർത്തി വച്ചു. ബാലമംഗളം നിർത്തുന്ന കാര്യം സോഷ്യൽ മീഡിയയിലും സജീവ ചർച്ചയായപ്പോഴാണ് ഡിങ്കൻ ഫാൻപേജ് ഫേസ്‌ബുക്കിലെത്തിയത്. തുടർന്നാണ ഡിങ്കൻ കഥാപാത്രം കുറച്ചുകാലത്തേക്ക് മംഗളം വാരികയിൽ കാർട്ടൂൺ രൂപത്തിൽ എത്തിയത്. നല്ല കഥകൾ ഉണ്ടാക്കി ഡിങ്കനെ വീണ്ടും അവതരിപ്പിക്കാനാണ് മംഗളം അധികൃതരുടെ ശ്രമം. എന്തായാലും ഇന്റർനെറ്റ് കാലത്തെ ഡിങ്കൻ ഏത് രൂപത്തിലാണ് സ്വീകരിക്കപ്പെടുക എന്നാണ് ഇനി അറിയേണ്ടത്. താൻ സൃഷ്ടിച്ച ഡിങ്കനെന്ന കഥാപാത്രത്തെ ഇത്രയും ആഘോഷിക്കുന്നതിൽ അതീവ സന്തുഷ്ടനാണെന്നാണ് ആർട്ടിസ് ബേബി പറയുന്നത്. മംഗളത്തിൽ ഡിങ്കൻ വീണ്ടു അവതരിപ്പിക്കുന്നതിന് വേണ്ടി രണ്ട് എപ്പിസോഡ് അയച്ചുകഴിഞ്ഞതായും ആർട്ടിസ്റ്റ് ബേബി പറയുന്നു.