രുചികരവും വ്യത്യസ്തവുമായ ഒരു ഡിന്നർ:-

പരിപ്പ് കറി

സാമ്പാർ പരിപ്പ് 1 കപ്പ്
ഇഞ്ചി ½ ടീ സ്പൂൺ (ചതച്ചത്)
മഞ്ഞൾപ്പൊടി ½ ടീ സ്പൂൺ

ഒരു പ്രഷർ കുക്കറിൽ എല്ലാം ചേർത്ത്, ½ കപ്പ് വെള്ളം കൂടിയൊഴിച്ച് വേവിച്ചെടുക്കുക. വെന്തശേഷം ഉപ്പ് ചേർത്ത് ഒരു വിളമ്പാനുള്ള പാത്രത്തിലേക്ക് ഒഴിച്ചു വെയ്ക്കുക.

കസ്തൂരിമേത്തി ഇല – 1 ടേ.സ്പൂൺ(പൊടിച്ചത്)
ജീരകപ്പൊടി ½ ടീ.സ്പൂൺ
ഉലുവപ്പൊടി – ഒരു നൂള്ള്
മുളകുപൊടി ½ ടീ.സ്പൂൺ
കുരുമുളക് പൊടി ½ ടീ.സ്പൂൺ
എണ്ണ – 2 ടേബിൾ സ്പൂൺ

ഈ പൊടികളെല്ലാം തന്നെ, വിളമ്പിവച്ചിരിക്കുന്ന പരിപ്പിനു മുകളിലായി വട്ടത്തിൽ തൂകുക. അതിനുശേഷം, രണ്ടു സ്പൂൺ എണ്ണ തിളപ്പിച്ച് ചൂടാക്കി പൊടികൾ തൂകിവച്ചിരിക്കുന്ന പരിപ്പിനു മുകളിലായി ഒഴിക്കുക. പൊടികൾ എല്ലാം പരിപ്പിനു മുകളിൽ തയ്യാറാക്കി വെക്കുക, എണ്ണ ചൂടാക്കി ഒഴിക്കുന്നത് കഴിക്കാൻ സമയം ആകുമ്പോൾ മാത്രമായിരിക്കണം.

വെണ്ടക്ക ഫ്രൈ

വെണ്ടക്ക നീളത്തിൽത്തന്നെ മുറിക്കാതെ, ഒത്ത നടുക്ക് ഒരു മാത്രം ഒന്നു കീറി, അതിലേക്ക് 1/4 ടീ.സ്പൂൺ കുരുമുളക് പൊടി, ½ ടീ.സ്പൂൺ മുളക് പൊടി, ½ ടീ.സ്പൂൺ വെളുത്തുള്ളി( ചതച്ചത്), ഉപ്പ്, കസ്തൂരി മേത്തി ഇല 1/2 ടേ.സ്പൂൺ (പൊടിച്ചത്) ഇതെല്ലാം കൂടി ഒരുമിച്ചു കുഴച്ച്, വെണ്ടക്കക്കകത്ത് നിറച്ച്, ഇത്തിരി എണ്ണയിൽ ഇട്ട് വറുത്തെടുക്കുക.

ചിക്കൻ ഫ്രൈ

ചിക്കൻ 1 കപ്പ് ( ഇഞ്ചി വെളുത്തുള്ളി ഉപ്പ്, മഞ്ഞൾപ്പൊടി ചേർത്ത് വേവിച്ചത്)

സവാള 1 നീളത്തിൽ അരിഞ്ഞത്

മുളക്‌പൊടി 1 ടേ.സ്പൂൺ

മല്ലിപ്പൊടി 1/2 ടീ.സ്പൂൺ

വിന്നാഗിരി 1 ടേ.സ്പൂൺ

ഏണ്ണ

മല്ലിയില 1 ടേ.സ്പൂൺ (അരിഞ്ഞത്)

പരന്ന ഒരു ഫ്രൈയിം പാനിൽ എണ്ണയെടുത്ത്, അതിൽ പെരുംജീരകം ഇട്ട് പൊട്ടിയാൽ അതിലേക്ക് സവാളയിട്ട് വഴറ്റുക. ഇതിലേക്ക് എല്ലാപൊടികളും അൽപ്പം വെള്ളത്തിൽ കുഴച്ച് ചിക്കനിലേക്ക് ചേർത്ത്, മൂപ്പിച്ചടുക്കുക. ആവശ്യമെങ്കിൽ അല്പം പുഴുങ്ങിയ ഉരുളക്കിഴങ്ങും കൂടെയിട്ട് മൂപ്പിച്ചെടുക്കാം.

വിളമ്പുന്ന വിധം

ചപ്പാത്തി ഉണ്ടാക്കി, ഒരു വലിയ പരന്നപാത്രത്തിൽ, പരിപ്പും, ചിക്കനും, വെണ്ടയ്ക്കയും, അൽപ്പം തൈരും ഒരുമിച്ച് വച്ച്, വിളമ്പുക.