- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മക്കൾക്ക് എനർജി ഡ്രിങ്ക്സ് വാങ്ങിക്കൊടുക്കുന്നവർ ഈ പെൺകുട്ടിയുടെ ജീവിതം അറിയുക; ദിവസവും അഞ്ചു ബോട്ടിൽ കുടിച്ചിരുന്ന പെൺകുട്ടിക്ക് സംഭവിച്ചത്
എനർജി ഡ്രിങ്കുകളും സോഫ്റ്റ് ഡ്രിങ്കുകളും കുടിക്കാൻ രസമുണ്ടാകും. എന്നാൽ, അതുണ്ടാക്കുന്ന ശാരീരിക പ്രശ്‌നങ്ങൾ പലരും കണക്കിലെടുക്കാറില്ല. ഡിയോൺ പാരറ്റ് എന്ന 18-കാരിയുടെ ജീവിതത്തിലും സംഭവിച്ചത് അതാണ്. ഒരു രസത്തിന് കുടിച്ചുതുടങ്ങി പിന്നീട് എനർജി ഡ്രിങ്കിന് അടിമയായ ഡിയോൺ ദിവസവും അഞ്ചു ക്യാൻ വരെയാണ് കുടിച്ചിരുന്നത്. 11-ാം വയസ്സിൽത്തുടങ
എനർജി ഡ്രിങ്കുകളും സോഫ്റ്റ് ഡ്രിങ്കുകളും കുടിക്കാൻ രസമുണ്ടാകും. എന്നാൽ, അതുണ്ടാക്കുന്ന ശാരീരിക പ്രശ്‌നങ്ങൾ പലരും കണക്കിലെടുക്കാറില്ല. ഡിയോൺ പാരറ്റ് എന്ന 18-കാരിയുടെ ജീവിതത്തിലും സംഭവിച്ചത് അതാണ്. ഒരു രസത്തിന് കുടിച്ചുതുടങ്ങി പിന്നീട് എനർജി ഡ്രിങ്കിന് അടിമയായ ഡിയോൺ ദിവസവും അഞ്ചു ക്യാൻ വരെയാണ് കുടിച്ചിരുന്നത്.
11-ാം വയസ്സിൽത്തുടങ്ങിയ ഈ ശീലത്തിനൊടുവിൽ, ഗുരുതരമായ ഹൃദ്രോഗിയായി അവർ മാറി. 24 മണിക്കൂറും ഇ.സി.ജി മെഷീൻ ശരീരത്തിൽ ഘടിപ്പിച്ച് ഹൃദയത്തിന്റെ പ്രവർത്തനം നിരീക്ഷിക്കേണ്ട അവസ്ഥയിലായി. മാത്രമോ, രണ്ടുതവണ ഗർഭിണിയായെങ്കിലും, രണ്ടുവട്ടവും അത് അലസിപ്പോവുകയും ചെയ്തു.
എനർജി ഡ്രിങ്കുകൾ കുട്ടിക്കാലം മുതൽക്കെ കുടിക്കുന്നവർ തന്റെ ജീവിതം അറിയണമെന്ന് ഡിയോൺ പാരറ്റ് ഫേസ്‌ബുക്കിൽ ഇട്ട പോസ്റ്റിൽ പറയുന്നു. 24 മണിക്കൂറും ശരീരത്തിൽ വറുകൾ ഘടിപ്പിച്ച്, വലിയൊരു മെഷീനുമായി നടക്കേണ്ട അവസ്ഥയിലാണ് താൻ. മാത്രമോ, ഒരമ്മയാവുക എന്ന ആഗ്രഹം രണ്ടുതവണയാണ് നഷ്ടമായതെന്നും പോസ്റ്റിൽ പറയുന്നു.
'നിലവാരമില്ലാത്ത എനർജി ഡ്രിങ്കുകൾ കുടിക്കുന്നതിന് മുമ്പ് എന്നെക്കുറിച്ച് ആലോചിക്കുക' എന്നാണ് ഡിയോണിന്റെ ഉപദേശം. കഴിഞ്ഞ വ്യാഴാഴ്ച ഇട്ട പോസ്റ്റ് ഇതിനകം അയ്യായിരത്തിലേറെപ്പേർ ഷെയർ ചെയ്തുകഴിഞ്ഞു. നോർത്താംപ്ടൺഷയറിലെ കെറ്റെറിങ്ങിൽനിന്നുള്ള ഡിയോണിന്റെ രക്തസമ്മർദം ഇപ്പോൾ അപകടകരമാംവിധം താഴ്ന്ന നിലയിലാണ്. തന്മൂലം പെട്ടെന്ന് പൾസ് നഷ്ടപ്പെട്ട് കുഴഞ്ഞുവീഴുന്ന അവസ്ഥയിലാണ് ഡിയോൺ.
ഇത് നിരീക്ഷിക്കുന്നതിനാണ് ഇ.സി.ജി 24 മണിക്കൂറും ഘടിപ്പിച്ചിരിക്കുന്നത്. എനർജി ഡ്രിങ്കുകൾ അമിതമായ തോതിൽ കഴിച്ചതാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് ഡോക്ടർമാരും കരുതുന്നു. എനർജി ഡ്രിങ്കിലടങ്ങിയിട്ടുള്ള കഫീൻ ഉത്തേജമെന്ന നിലയ്ക്കാണ് പ്രവർത്തിക്കുക. അത് ഹൃദയമിടിപ്പ് വർധിപ്പിക്കുകയും കാലക്രമേണ ഹൃദ്രോഗത്തിന് കാരണമാവുകയും ചെയ്യുമെന്ന് സെന്റ് തോമസ് ആശുപത്രിയിലെ കാർഡിയോളജിസ്റ്റ് ഡോ. ഗ്രഹാം ജാക്‌സൺ പറഞ്ഞു.