സ്‌ട്രേലിയൻ യൂത്ത് പാർലമെന്റിൽ മലയാളി തിളക്കം. വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ യൂത്ത് പാർലമെന്റംഗമായി തെരഞ്ഞെടുത്ത് മലയാളികൾക്ക് അഭിമാനമായി മാറിയിരിക്കുകയാണ് കണ്ണൂർ സ്വദേശി ഷിനോയിയുടെ മകൾ ഡിയോൺ എം സെബാസ്റ്റ്യൻ.പെർത്ത് താമസമാക്കിയിരിക്കുന്ന 17 കാരിയായ ഡിയോണും കുടുംബവും യുകെയിലെ മാഞ്ചസ്റ്ററിൽ നിന്നുമാണ് പെർത്തിലെക്ക് എത്തിയത്.

മാഞ്ചസ്റ്ററിൽ ജനിച്ച് വളർന്ന ഡിയോൺ ഓസ്‌ട്രേലിയയിൽ എത്തിയത് തന്റെ നാലാം വയസിലാണ്. തുടർന്ന് ഓസ്‌ട്രേലിയയിൽ വളർന്ന ഈ പെൺകുട്ടി ഓസ്‌ട്രേലിയ മോഡൽ യുഎൻ പ്രതിനിഥി കൂടിയാണ്.ഏഴാം വയസ്സിൽ ആകസ്മികമായിസ്‌കൂൾ ഡിബേറ്റ് ടീമിൽ ചേർന്നത് ഡിയോണയുടെ ജീവിതത്തിലെ ഒരു ടേണിങ് പോയിന്റായിരുന്നുവെന്നു വേണം കരുതാൻ. ആദ്യ വർഷത്തിൽ, തന്നെ വെസ്റ്റേൺ ഓസ്ട്രേലിയ ഡിബേറ്റിംഗിൽ തന്റെ ടീമിനെ സ്റ്റേറ്റ് ഫൈനലിലേക്ക് കൊണ്ടുപോകാനും വരും വർഷങ്ങളിൽ അത് തുടരാനും കഴിഞ്ഞത് ഡിയോണയ്ക്ക് മറക്കാനാവാത്ത നിമിഷങ്ങൾ തന്നെയാണ് സമ്മാനിച്ചത്.

ഡിബേറ്റിങിലെ മികച്ച പ്രകടനം ഡിയോണെ എത്തിച്ചത് യുഎൻ യൂത്തിൽ ചേരുന്നതിലേക്കായിരുന്നു.2021-ൽ ആദ്യമായി സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുകയും വെസ്‌റ്റേൺ ഓസ്‌ട്രേലിയയെ നാഷണൽ കോൺഫറൻസിൽ പ്രതിനിധീകരിക്കാൻ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പിന്നീട് എവാട്ട് മോക്ക് സെക്യൂരിറ്റികൗൺസിൽ മത്സരത്തിൽ പങ്കെടുത്തതും മികച്ച 13 ജോഡികളിൽ റാങ്കിംഗിൽ സംസ്ഥാന ഫൈനലിലെത്താനായതും കരിയറിലെ മറക്കാനാവാത്ത അനുഭവം തന്നെയായിരുന്നു.

ഈ അനുഭവങ്ങളുടെ വെളിച്ചത്തിൽ ആയിരുന്നു ഡിയോണ യൂത്ത് പാർലമെന്റിൽ മത്സരിക്കാനും തീരുമാനിച്ചതും. ഓൺലൈനിൽ ഇതിനെക്കുറിച്ച് അറിഞ്ഞ ഡിയോണ അപേക്ഷ അയക്കുകയും പിന്നീട് അർമലെഡിലെ വോട്ടർമാറിലൂടെ യൂത്ത് പാർലമെന്റംഗമായി മാറുകയും ആയിരുന്നു. മാത്രമല്ല തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ ബില്ല് അവതരണങ്ങളിലും പ്രസംഗാവതരണത്തിലൂടെയും കൈയടി നേടിയ ഡിയോണ ഹെൽത്ത് ആൻഡ് മെന്റല് വിഭാഗം ഷാഡോ മിനിസ്റ്റർ കൂടിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

യൂത്ത് പാർലമെന്റംഗമായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാന വഴിത്തിരിവായ യൂണിവേഴ്‌സിറ്റി പ്രവേശനവും കരസ്ഥമാക്കി കഴിഞ്ഞു ഈ മിടുക്കി. ഹാർവാർഡ് കോളേജിൽ പ്രവേശനം ഉറപ്പാക്കി കാത്തിരിക്കുകയാണ് ഇപ്പോൾ.കണ്ണൂർ സ്വദേശികളായ ഷിനോയ് കമ്പ്യൂട്ടർ എഞ്ചിനിയറിങ് പഠനത്തിന് ശേഷം ഓസ്‌ട്രേലിയയിലെത്തി നഴ്‌സിങ് കരിയറാക്കി മാറ്റിയ ആളാണ്. ഡിയോണിന്റെ അമ്മയും നഴ്‌സായി ജോലി നോക്കുന്നു.