- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിസ്മയം തീർക്കാൻ ഫൈനലിലേക്ക് ദീപ കർമാക്കർ; യോഗ്യതാ റൗണ്ടിൽ എട്ടാം സ്ഥാനവുമായി ഇന്ത്യൻ ജിംനാസ്റ്റർ മുന്നോട്ട്; ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് പുതിയ ചരിത്രം
റിയോ ഡി ജെനെയ്‌റോ: ചരിത്രത്തിലാദ്യമായി ഒളിമ്പിക് ജിംനാസ്റ്റിക്‌സിൽ യോഗ്യത നേടിയ ഇന്ത്യൻ വനിത താരം ദീപ കർമാക്കർ മെഡൽ പ്രതീക്ഷയുമായി ഫൈനൽ റൗണ്ടിലേക്ക്. മായി മത്സരത്തിനിറങ്ങുന്നു. രണ്ടാം ദിനം അവസാനിക്കുമ്പോൾ ഹോക്കിയിൽ ഒഴികെ മറ്റെല്ലാ ഇനങ്ങളിലും നിരാശയോടെ ഇരുന്ന ഇന്ത്യയ്ക്ക് കർമാർക്കറിന്റെ കുതിപ്പ് പ്രതീക്ഷയാണ്. ചരിത്രം കുറിച്ച ദീപ കർമാക്കർ, വോൾട്ട് ഇനത്തിലാണ് ആവസാന എട്ടിലെത്തി ദീപ ഫൈനൽ യോഗ്യത നേടിയത്. യോഗ്യതാ റൗണ്ടിൽ ആദ്യ എട്ടു പേരാണ് ഫൈനലിലെത്തുക എന്നിരിക്കെയാണ് എട്ടാമതായുള്ള ദീപയുടെ ഫൈനൽ പ്രവേശം. ഓഗസ്റ്റ് 14നാണ് ഈയിനത്തിന്റെ ഫൈനൽ. മൽസരത്തിന്റെ ആദ്യ മൂന്നു ഡിവിഷനുകൾ അവസാനിക്കുമ്പോൾ ആറാംസ്ഥാനത്തായിരുന്നു ദീപ. നാലാം ഡിവിഷനിൽ ഏഴാം സ്ഥാനത്തേക്കും അവസാന ഡിവിഷനിൽ എട്ടാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടെങ്കിലും ഫൈനൽ ഉറപ്പിക്കാനായതോടെ ദീപ ചരിത്രമെഴുതി. ആർട്ടിസ്റ്റിക്‌സ് ജിംനാസ്റ്റിക്‌സിൽ വോൾട്ട്, അൺ ഈവൻ ബാർ, ബാലൻസ് ബീം, ഫ്‌ളോർ എക്‌സസൈസ് എന്നീ വിഭാഗങ്ങളിലാണ് ദീപ മൽസരിച്ചത്. എന്നാൽ, വോൾട്ട് ഒഴികെയുള്ള
റിയോ ഡി ജെനെയ്‌റോ: ചരിത്രത്തിലാദ്യമായി ഒളിമ്പിക് ജിംനാസ്റ്റിക്‌സിൽ യോഗ്യത നേടിയ ഇന്ത്യൻ വനിത താരം ദീപ കർമാക്കർ മെഡൽ പ്രതീക്ഷയുമായി ഫൈനൽ റൗണ്ടിലേക്ക്. മായി മത്സരത്തിനിറങ്ങുന്നു. രണ്ടാം ദിനം അവസാനിക്കുമ്പോൾ ഹോക്കിയിൽ ഒഴികെ മറ്റെല്ലാ ഇനങ്ങളിലും നിരാശയോടെ ഇരുന്ന ഇന്ത്യയ്ക്ക് കർമാർക്കറിന്റെ കുതിപ്പ് പ്രതീക്ഷയാണ്. ചരിത്രം കുറിച്ച ദീപ കർമാക്കർ, വോൾട്ട് ഇനത്തിലാണ് ആവസാന എട്ടിലെത്തി ദീപ ഫൈനൽ യോഗ്യത നേടിയത്.
യോഗ്യതാ റൗണ്ടിൽ ആദ്യ എട്ടു പേരാണ് ഫൈനലിലെത്തുക എന്നിരിക്കെയാണ് എട്ടാമതായുള്ള ദീപയുടെ ഫൈനൽ പ്രവേശം. ഓഗസ്റ്റ് 14നാണ് ഈയിനത്തിന്റെ ഫൈനൽ. മൽസരത്തിന്റെ ആദ്യ മൂന്നു ഡിവിഷനുകൾ അവസാനിക്കുമ്പോൾ ആറാംസ്ഥാനത്തായിരുന്നു ദീപ. നാലാം ഡിവിഷനിൽ ഏഴാം സ്ഥാനത്തേക്കും അവസാന ഡിവിഷനിൽ എട്ടാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടെങ്കിലും ഫൈനൽ ഉറപ്പിക്കാനായതോടെ ദീപ ചരിത്രമെഴുതി. ആർട്ടിസ്റ്റിക്‌സ് ജിംനാസ്റ്റിക്‌സിൽ വോൾട്ട്, അൺ ഈവൻ ബാർ, ബാലൻസ് ബീം, ഫ്‌ളോർ എക്‌സസൈസ് എന്നീ വിഭാഗങ്ങളിലാണ് ദീപ മൽസരിച്ചത്. എന്നാൽ, വോൾട്ട് ഒഴികെയുള്ള വിഭാഗങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ദീപയ്ക്ക് സാധിച്ചിരുന്നില്ല. ഓൾറൗണ്ട് വിഭാഗത്തിൽ ദീപ 51ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
ജിംനാസ്റ്റിക്‌സ് ഒളിംപിക്‌സിൽ ഉൾപ്പെടുത്തിയ ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ വനിതാ താരം ഒളിംപിക്‌സ് ടിക്കറ്റ് സ്വന്തമാക്കിയത്. ഇതോടെ വാനോളം ഉയർന്ന പ്രതീക്ഷയാണ് ഫൈനലിലേക്ക് കടക്കുന്നത്. 52 വർഷമായി ജിംനാസ്റ്റിക്‌സ് ഒളിംപിക്‌സിൽ ഉൾപ്പെടുത്തിയിട്ട്. ഈ ചരിത്ര നേട്ടം മെഡലോടെ ആഘോഷിക്കാനൊരുങ്ങുകയാണ് 22 കാരിയായ ദീപ. 2014ലെ കോമൺവെൽത്ത് ഗെയിംസിലും 2015ലെ ഏഷ്യൻ ചാംപ്യൻഷിപ്പിലും താരം വെങ്കല മെഡൽ നേടിയിരുന്നു.
റിയോ ഡി ജനയ്‌റോയിൽ നടന്ന യോഗ്യതാ ടൂർണമെന്റിലെ മിന്നുന്ന പ്രകടനം 22കാരിയായ ദീപയ്ക്ക് ഒളിംപിക്‌സ് ടിക്കറ്റ് സമ്മാനിക്കുകയായിരുന്നു. യോഗ്യതാ ചാംപ്യൻഷിപ്പിൽ താരത്തിന് 52.68 പോയിന്റ് ലഭിച്ചു. രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ച ശേഷം 11 പുരുഷ താരങ്ങൾ ഒളിംപിക്‌സിൽ മൽസരിച്ചിട്ടുണ്ട്. 1952ലെ ഒളിംപിക്‌സിൽ രണ്ടും 56ൽ മൂന്നും 64ൽ ആറും താരങ്ങളാണ് ജിംനാംസ്റ്റിക്‌സി ൽ ഭാഗ്യം പരീക്ഷിച്ചത്. റിയോയിൽ നടന്ന യോഗ്യതാ ടൂർണമെന്റിൽ 14 താരങ്ങളാണ് മൽസരിച്ചത്. ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സിലെ ഏറ്റവും കടുപ്പമേറിയ ഇനമെന്നു വിലയിരുത്തപ്പെടുന്ന പ്രഡുനോവയിലാണ് ദീപയ്ക്ക് ഏറ്റവുമധികം പോയിന്റ് ലഭിച്ചത്.
15.06 പോയിന്റ് നേടി ഇന്ത്യൻ താരം ഈ വിഭാഗത്തിൽ ഒന്നാംസ്ഥാനത്തെത്തി. എന്നാൽ അൺഈവൻ ബാർസിൽ ദീപ നിരാശപ്പെടുത്തി. 11.7 പോയിന്റ് മാത്രമേ ത്രിപുര താരത്തിനു നേടാനായുള്ളൂ. 14 മൽസരാർഥികളിലെ ഏറ്റവും കുറഞ്ഞ സ്‌കോ റും ദീപയുടെ പേരിലാണ്. മൂന്നാമത്തെ ഇനമായ ബീമി ൽ 13.66ഉം ഫ്‌ളോർ എക്‌സസൈസിൽ 12.57ഉം പോയിന്റ് കരസ്ഥമാക്കി ദീപ ഒളിംപിക്‌സിനു യോഗ്യത കൈക്കലാക്കുകയായിരുന്നു.
കഴിഞ്ഞ നവംബറിൽ ഒളിംപിക്‌സ് യോഗ്യതയ്ക്കായി ദീപയ്ക്ക് ഒരു അവസരം ലഭിച്ചിരുന്നു. എന്നാൽ ലോക ജിംനാസ്റ്റിക്‌സ് ചാംപ്യൻഷിപ്പിൽ അഞ്ചാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടതോടെ താരത്തിന്റെ യോഗ്യത പ്രതീക്ഷകൾക്കു തിരിച്ചടി നേരിട്ടു. എങ്കിലും ആദ്യമായി ജിംനാസ്റ്റിക്‌സ് ലോക ചാംപ്യൻഷിപ്പിൽ പങ്കെടുത്ത ഇന്ത്യൻ വനിതാ താരമെന്ന റെക്കോഡ് ദീപ സ്വന്തം പേരിൽ കുറിച്ചു.
രണ്ടു വർഷം മുമ്പ് ഗ്ലാസ്‌ഗോയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിലെ വെങ്കല മെഡൽ നേട്ടത്തോടെയാണ് ദീപ ശ്രദ്ധേയയാവുന്നത്. ഗെയിംസിന്റെ ചരിത്രത്തിൽ ഒരു ഇന്ത്യൻ വനിതാതാരത്തിനു ജിംനാസ്റ്റിക്‌സിൽ ലഭിച്ച ആദ്യ മെഡൽ കൂടിയായിരുന്നു ഇത്.