- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചരിത്രനേട്ടത്തിലേക്കു കണ്ണുനട്ട് ദിപ കർമാക്കർ; ത്രിപുര സ്വദേശിയുടെ ഫൈനൽ മത്സരം ഇഷ്ട ഇനമായ ടേബിൾ വോൾട്ടിൽ; നൂറു കോടി ജനങ്ങൾ കാത്തിരിക്കുന്ന ജിംനാസ്റ്റിക്‌സ് ഫൈനൽ ഇന്നു രാത്രി 11.15ന്
റിയോ ഡി ജനീറോ: ചരിത്രനേട്ടത്തിലേക്കു കണ്ണുനട്ട് ദിപ കർമാക്കർ ഇന്നിറങ്ങുമ്പോൾ നൂറു കോടി ജനങ്ങളും പ്രതീക്ഷയിലാണ്. ഇന്ത്യക്കുവേണ്ടി ജിംനാസ്റ്റിക്‌സ് വേദിയിൽ നിന്ന് ഒരു ഒളിമ്പിക് മെഡൽ എന്ന സ്വപ്‌നം സാക്ഷാത്കരിക്കുമോ എന്നു കാത്തിരിക്കുകയാണ് ഏവരും. ത്രിപുരക്കാരിയായ ദിപയുടെ ഇഷ്ട ഇനമായ ടേബിൾ വോൾട്ടിൽ തന്നെയാണ് ഫൈനൽ മത്സരം. ഇന്നു രാത്രി 11.15നാണ് ദിപയുടെ മത്സരം. ജിംനാസ്റ്റിക്‌സിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടമാണു ദിപ സ്വന്തമാക്കിയത്. കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും ഈയിനത്തിൽ നേടിയ വെങ്കല മെഡൽ, ഒളിമ്പിക്‌സിലും ആവർത്തിക്കാൻ കഴിഞ്ഞാൽ ഇന്ത്യക്ക് വലിയ നേട്ടമായിരിക്കും റിയോ സമ്മാനിക്കുക. ടേബ്ൾ വോൾട്ടിൽ നാലാം സ്ഥാനം നേടിയാണ് ദിപ ഫൈനലിലേക്കു പ്രവേശിച്ചത്. നാലാം റൗണ്ടിലെ യോഗ്യതാ മത്സരം കഴിഞ്ഞ് ദീപയ്ക്ക് മുന്നിൽ രണ്ട് പേർ കൂടി എത്തിയപ്പോൾ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. അവസാന റൗണ്ടിൽ ഒരു അമേരിക്കൻ താരം മാത്രം ദിപയെക്കാൾ മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ എട്ടാം സ്ഥാനത്തെത്തുക
റിയോ ഡി ജനീറോ: ചരിത്രനേട്ടത്തിലേക്കു കണ്ണുനട്ട് ദിപ കർമാക്കർ ഇന്നിറങ്ങുമ്പോൾ നൂറു കോടി ജനങ്ങളും പ്രതീക്ഷയിലാണ്. ഇന്ത്യക്കുവേണ്ടി ജിംനാസ്റ്റിക്‌സ് വേദിയിൽ നിന്ന് ഒരു ഒളിമ്പിക് മെഡൽ എന്ന സ്വപ്‌നം സാക്ഷാത്കരിക്കുമോ എന്നു കാത്തിരിക്കുകയാണ് ഏവരും.
ത്രിപുരക്കാരിയായ ദിപയുടെ ഇഷ്ട ഇനമായ ടേബിൾ വോൾട്ടിൽ തന്നെയാണ് ഫൈനൽ മത്സരം. ഇന്നു രാത്രി 11.15നാണ് ദിപയുടെ മത്സരം.
ജിംനാസ്റ്റിക്‌സിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടമാണു ദിപ സ്വന്തമാക്കിയത്. കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും ഈയിനത്തിൽ നേടിയ വെങ്കല മെഡൽ, ഒളിമ്പിക്‌സിലും ആവർത്തിക്കാൻ കഴിഞ്ഞാൽ ഇന്ത്യക്ക് വലിയ നേട്ടമായിരിക്കും റിയോ സമ്മാനിക്കുക.
ടേബ്ൾ വോൾട്ടിൽ നാലാം സ്ഥാനം നേടിയാണ് ദിപ ഫൈനലിലേക്കു പ്രവേശിച്ചത്. നാലാം റൗണ്ടിലെ യോഗ്യതാ മത്സരം കഴിഞ്ഞ് ദീപയ്ക്ക് മുന്നിൽ രണ്ട് പേർ കൂടി എത്തിയപ്പോൾ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. അവസാന റൗണ്ടിൽ ഒരു അമേരിക്കൻ താരം മാത്രം ദിപയെക്കാൾ മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ എട്ടാം സ്ഥാനത്തെത്തുകയായിരുന്നു. ആദ്യ എട്ട് പേർക്കാണ് ഫൈനലിൽ അവസരം ലഭിച്ചത്.
കഴിഞ്ഞ ലോക ചാമ്പ്യൻഷിപ്പിൽ ദിപ അഞ്ചാം സ്ഥാനത്തെത്തിയിരുന്നു. അതിനേക്കാൾ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനായാൽ ഒരു ഒളിമ്പിക് മെഡൽ സ്വന്തമാക്കാൻ ദിപയ്ക്ക് കഴിയും.
- സ്വാതന്ത്ര്യദിനം പ്രമാണിച്ച് അവധിയായതിനാലും മറുനാടൻ മലയാളിയുടെ പുനർജന്മദിനം പ്രമാണിച്ചും മറുനാടൻ കുടുംബസംഗമം നടക്കുന്നതിനാലും വളരെ പ്രധാനപ്പെട്ട സംഭവങ്ങൾ മാത്രമേ നാളെ (15.08.2016) അപ്ഡേറ്റ് ചെയ്യുകയുള്ളൂ- എഡിറ്റർ