- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ദൂരെ നിന്ന് കാണുമ്പോഴേ ഹിന്ദുക്കളേ നിങ്ങളുടെ ആചാരങ്ങളുടെ മഹിമ അറിയൂ, നിങ്ങൾ അതറിയാതെ പോകുന്നത് മഹാകഷ്ടം'; 'ആചാരങ്ങളുടെ കടയ്ക്കൽ കത്തി വയ്ക്കല്ലേ, അത് തല്ലി തകർക്കല്ലേ'; ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ നിലപാട് വ്യക്തമാക്കിയുള്ള അലി അക്ബറിന്റെ കുറിപ്പ് വൈറൽ
കൊച്ചി: ശബരിമല സ്ത്രീപ്രവേശനത്തിന് വഴിയൊരുക്കുന്ന സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് എത്തുന്നത്. സംസ്ഥാനത്തിന്റെ പലഭാഗത്തും സ്ത്രീപ്രവേശനം ആചാരങ്ങളുടെ ലംഘനമെന്ന് ചൂണ്ടിക്കാട്ടി വൻ ജനാവലി പങ്കെടുക്കുന്ന പ്രതിഷേധ പ്രകടനങ്ങൾ വരെയുണ്ടായി. ഭക്ത ജനങ്ങളുടെ വിശ്വാസത്തിന്റെ മേൽ കറ പുരളുന്ന തീരുമാനമാണ് ഇതെന്നായിരുന്നു ഭൂരിഭാഗം ആളുകളുടേയും പ്രതികരണം. ഈ അവസരത്തിലാണ് സംഭവത്തിൽ പ്രതികരണമറിയിച്ച് സംവിധായകൻ അലി അക്‌ബർ രംഗത്തെത്തിയത്. ഹിന്ദു ആചാരങ്ങൾ എന്തെന്ന് മനസിലാക്കി തീരുമാനം എടുക്കണം എന്നാണ് അദ്ദേഹം ആഹ്വാനം ചെയ്തത്.ലോകത്തിന്റെ നന്മയ്ക്കായി ഒരായിരം ആചാരങ്ങൾ കൂടിച്ചേർന്നതാണ് ഹിന്ദു സംസ്‌കാരമെന്ന് അഭിപ്രായപ്പെടുന്ന അദ്ദേഹം അത്തരം ആചാരങ്ങളും അതിന്റെ ഉദ്ദേശങ്ങളും വിവരിക്കുന്നു. ചെറിയ ചെറിയ കാര്യങ്ങൾ പറഞ്ഞ് ഈ ആചാരങ്ങളുടെ കടയ്ക്കൽ കത്തിവയ്ക്കരുതെന്ന് അദ്ദേഹം സ്ത്രീകളോട് അഭ്യർത്ഥിക്കുകയും ചെയ്യുന്നു. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ
കൊച്ചി: ശബരിമല സ്ത്രീപ്രവേശനത്തിന് വഴിയൊരുക്കുന്ന സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് എത്തുന്നത്. സംസ്ഥാനത്തിന്റെ പലഭാഗത്തും സ്ത്രീപ്രവേശനം ആചാരങ്ങളുടെ ലംഘനമെന്ന് ചൂണ്ടിക്കാട്ടി വൻ ജനാവലി പങ്കെടുക്കുന്ന പ്രതിഷേധ പ്രകടനങ്ങൾ വരെയുണ്ടായി. ഭക്ത ജനങ്ങളുടെ വിശ്വാസത്തിന്റെ മേൽ കറ പുരളുന്ന തീരുമാനമാണ് ഇതെന്നായിരുന്നു ഭൂരിഭാഗം ആളുകളുടേയും പ്രതികരണം.
ഈ അവസരത്തിലാണ് സംഭവത്തിൽ പ്രതികരണമറിയിച്ച് സംവിധായകൻ അലി അക്‌ബർ രംഗത്തെത്തിയത്. ഹിന്ദു ആചാരങ്ങൾ എന്തെന്ന് മനസിലാക്കി തീരുമാനം എടുക്കണം എന്നാണ് അദ്ദേഹം ആഹ്വാനം ചെയ്തത്.ലോകത്തിന്റെ നന്മയ്ക്കായി ഒരായിരം ആചാരങ്ങൾ കൂടിച്ചേർന്നതാണ് ഹിന്ദു സംസ്‌കാരമെന്ന് അഭിപ്രായപ്പെടുന്ന അദ്ദേഹം അത്തരം ആചാരങ്ങളും അതിന്റെ ഉദ്ദേശങ്ങളും വിവരിക്കുന്നു.
ചെറിയ ചെറിയ കാര്യങ്ങൾ പറഞ്ഞ് ഈ ആചാരങ്ങളുടെ കടയ്ക്കൽ കത്തിവയ്ക്കരുതെന്ന് അദ്ദേഹം സ്ത്രീകളോട് അഭ്യർത്ഥിക്കുകയും ചെയ്യുന്നു. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
ഹിന്ദുവിന്റെ ആചാരങ്ങൾ തല്ലി തകർക്കല്ലേ.
ക്ഷേത്രവും ക്ഷേത്രക്കുളവും, ആലും ആൽത്തറയും, കാവും കാവിലെ സർപ്പങ്ങളും ഹിന്ദുവിന്റെ ആചാരങ്ങളുടെ ഭാഗമാണ് ഒപ്പം പ്രകൃതിയുടെ സംരക്ഷണവുമാണ്.... ആനയൂട്ട് മുതൽ മത്സ്യ ഊട്ടും, ഉറുമ്പിനെയൂട്ടുന്നതും മനുഷ്യരെ ഊട്ടുന്നതും ഹിന്ദു ആചാരത്തിന്റെ ഭാഗമായ അന്ന ദാനം തന്നെ. സൂര്യനെ വണങ്ങി, വായുവിനെ വണങ്ങി ഭൂമിയെയും ജലത്തെയും വണങ്ങി അഗ്നിയിലർപ്പിക്കുന്നതും ഹിന്ദുവിന്റെ പ്രകൃതിയോടുള്ള ആരാധനാ ആചാരങ്ങൾ തന്നെ.
ഓണത്തിനൊരുണും, വിഷുവിനൊരു കണിയും കൈനീട്ടവും വിദ്യയ്ക്ക് തുടക്കമിടാൻ വിദ്യാരംഭവും, ആയുധത്തെ പൂജിക്കുന്നതും ഹിന്ദുവിന്റെ ആചാരങ്ങൾ തന്നെ.ക്ഷാമകാലത്തെടുത്ത് ജനത്തെ പരിപാലിക്കുന്നതിന് വേണ്ടി ദേവതകൾക്ക് പിന്നിൽ സമ്പത്ത് ശേഖരിച്ച് വയ്ക്കുന്നതും ആചാരം തന്നെ.
ഔഷധികൾക്ക്, പ്രകൃതിക്ക് നാൽക്കാലികൾക്ക്,സകല പ്രാണികൾക്കും കൂടെ രാജാവിനും നന്മ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നതും ഹിന്ദു ആചാരം തന്നെ. കാലാകാലങ്ങളിൽ അനാചാരങ്ങളെ തുടച്ചു നീക്കുന്നതും ഹിന്ദു ആചാരങ്ങൾ തന്നെ. രാഗവും താളവും ലയവും,ശ്രുതിയും സ്വരങ്ങളും, സാഹിത്യവും ശാസ്ത്രവും ഹൈന്ദവന്റെ ആചാരങ്ങൾ തന്നെ.
ഇനിയുമുണ്ടേറെ പറഞ്ഞു തീർക്കാനാവാത്ത ആചാരങ്ങൾ. അത്താഴ പട്ടിണിക്കാരുണ്ടോ എന്ന് കേട്ടിരുന്നത് ഹിന്ദുവിന്റെ വീടുകളിൽ നിന്നായിരുന്നു. ഒരു ആർത്തവ വട്ടം,ഒരു ശബരിമല, കുഞ്ഞ് കുഞ്ഞു കാര്യങ്ങൾക്കു വേണ്ടി പെങ്ങളെ ഈ ആചാരങ്ങളുടെ കടയ്ക്കൽ കത്തി വയ്ക്കല്ലേ, മൂർച്ച കൂട്ടാൻ ഒരുപാട് പേരുണ്ടാകും അവരുടെ ലക്ഷ്യം മേല്പറഞ്ഞ ആചാരങ്ങൾ മുഴുക്കെ തകർക്കുക എന്നതാണ്.
ദൂരെ നിന്ന് കാണുമ്പോഴേ ഹിന്ദുക്കളെ നിങ്ങളുടെ ആചാരങ്ങളുടെ മഹിമ അറിയൂ..... നിങ്ങൾ അതറിയാതെ പോകുന്നത് മഹാ കഷ്ടം. വേദത്തിൽ കലപ്പയ്ക്കും കാളയ്ക്കും ആശ്വാസമുണ്ട്, നീ ഈ മഹാപ്രപഞ്ചത്തിൽ ഒരണുവാനെന്ന സന്ദേശവുമുണ്ട്. നമിക്കണം ഭാരതാംബയെ.