- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇപ്പോൾ ആർക്കും അവൾക്കൊപ്പവും നിൽക്കണ്ട ക്യാംപയിനുമില്ല; പീഡനത്തിന് ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കാതെ അറസ്റ്റും പീഡന പരാതി ഉണ്ടായിട്ടും ചിലർക്ക് സുഖവാസവും; ദിലീപിനെ ജയിലിലടയ്ക്കാൻ കാണിച്ച താൽപര്യം ഇപ്പോൾ എവിടെയെന്ന് ചോദിച്ച് സംവിധായകന്റെ ഫെയസ് ബുക്ക് പോസ്റ്റ്
തിരുവനന്തപുരം:പൊലീസിനും സർക്കാരിനുമെതിരെ കടുത്ത വിമർശനവുമായി സംവിധായകൻ അരുൺ ഗോപി. പി.കെ. ശശി എംഎൽഎയ്‌ക്കെതിരായ യുവതിയുടെ പരാതിയിൽ നടപടി നീണ്ടുപോകുന്നതിന്റെയും കേരളത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മറ്റു സംഭവവികാസങ്ങളുടെയും പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു അരുൺ. ദിലീപിനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാൻ കാട്ടിയ താൽപര്യം മറ്റു ചിലർ ഉൾപ്പെട്ട കേസുകളിൽ എന്തുകൊണ്ട് ഇല്ലാതാകുന്നുവെന്ന് അരുൺ ഗോപി ചോദിക്കുന്നു.ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അരുണിന്റെ പ്രതികരണം. പോസ്റ്റിൽ സിനിമയിലെ വനിതാ സംഘടനയെയും പരോക്ഷമായി അരുൺ ഗോപി വിമർശിച്ചിട്ടുണ്ട്. 'ഇപ്പോൾ ആർക്കും അവൾക്കൊപ്പം നിൽക്കണ്ട, അവൾക്കൊപ്പം എന്ന ക്യാംപയിനുമില്ല. പീഡിപ്പിച്ചവനെയല്ല, ആസൂത്രണം ചെയ്തു എന്ന് ക്രിമിനൽ ആരോപിച്ച ആളിനെ പോലും ഒരു തെളിവുമില്ലാതെ അറസ്റ്റ് ചെയ്യാൻ വീരം കാണിച്ച പൊലീസും ഗവൺമെന്റും മൗനവ്രതത്തിൽ...എത്ര മനോഹരം എന്നും ഇപ്പോഴും ഇരയാക്കപ്പെടുന്നവർക്കൊപ്പം.' അരുൺ ഗോപി പറയുന്നു. പോസ്റ്റിന്റെ പൂർണ രൂപം ഇപ്പോൾ ആർക്കും അവൾക്കൊപ്പം നിൽക്കണ്ട അ
തിരുവനന്തപുരം:പൊലീസിനും സർക്കാരിനുമെതിരെ കടുത്ത വിമർശനവുമായി സംവിധായകൻ അരുൺ ഗോപി. പി.കെ. ശശി എംഎൽഎയ്‌ക്കെതിരായ യുവതിയുടെ പരാതിയിൽ നടപടി നീണ്ടുപോകുന്നതിന്റെയും കേരളത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മറ്റു സംഭവവികാസങ്ങളുടെയും പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു അരുൺ. ദിലീപിനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാൻ കാട്ടിയ താൽപര്യം മറ്റു ചിലർ ഉൾപ്പെട്ട കേസുകളിൽ എന്തുകൊണ്ട് ഇല്ലാതാകുന്നുവെന്ന് അരുൺ ഗോപി ചോദിക്കുന്നു.ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അരുണിന്റെ പ്രതികരണം. പോസ്റ്റിൽ സിനിമയിലെ വനിതാ സംഘടനയെയും പരോക്ഷമായി അരുൺ ഗോപി വിമർശിച്ചിട്ടുണ്ട്.
'ഇപ്പോൾ ആർക്കും അവൾക്കൊപ്പം നിൽക്കണ്ട, അവൾക്കൊപ്പം എന്ന ക്യാംപയിനുമില്ല. പീഡിപ്പിച്ചവനെയല്ല, ആസൂത്രണം ചെയ്തു എന്ന് ക്രിമിനൽ ആരോപിച്ച ആളിനെ പോലും ഒരു തെളിവുമില്ലാതെ അറസ്റ്റ് ചെയ്യാൻ വീരം കാണിച്ച പൊലീസും ഗവൺമെന്റും മൗനവ്രതത്തിൽ...എത്ര മനോഹരം എന്നും ഇപ്പോഴും ഇരയാക്കപ്പെടുന്നവർക്കൊപ്പം.' അരുൺ ഗോപി പറയുന്നു.
പോസ്റ്റിന്റെ പൂർണ രൂപം
ഇപ്പോൾ ആർക്കും അവൾക്കൊപ്പം നിൽക്കണ്ട അവൾക്കൊപ്പം എന്ന ക്യാമ്പയ്ഗ്നുമില്ല... പീഡിപ്പിച്ചവനെയല്ല ആസൂത്രണം ചെയ്തു എന്ന് ക്രിമിനൽ ആരോപിച്ച ആളിനെ പോലും ഒരു തെളിവുമില്ലാതെ അറസ്റ്റ് ചെയ്യാൻ വീരം കാണിച്ച പൊലീസും ഗോവെര്‌ന്മേന്റും മൗനവൃതത്തിൽ...എത്ര മനോഹരം എന്നും ഇപ്പോഴും ഇരയാക്കപ്പെടുന്നവർക്കൊപ്പം ???