- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ഫടികത്തിന് രണ്ടാം ഭാഗം ഇനിയുണ്ടാവില്ല; അടുത്ത വർഷം ചിത്രത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തിൽ 50 തീയറ്ററുകളിൽ ചിത്രം റീ റിലീസ് ചെയ്യും; ആടുതോമയും ചാക്കോ മാഷും ഇനി ആവർത്തിക്കപ്പെട്ടാൽ ശരിയാകില്ല; സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ മനസ്സ് തുറക്കുന്നു
കൊച്ചി: സ്ഫടികത്തിന് ഒരു രണ്ടാം ഭാഗം താൻ ചെയ്യില്ലെന്നും അത് ആർക്കും ചെയ്യാൻ സാധിക്കില്ലെന്നും സംവിധായകൻ ഭദ്രൻ. ചിത്രത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന അടുത്ത വർഷം ചിത്രം ഡിജിറ്റൽ ഫോർമാറ്റിലാക്കി കേരളത്തിലെ 50 തിയേറ്ററുകളിൽ റീ റിലീസ് ചെയ്യുമെന്നും സംവിധായകൻ പറഞ്ഞു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ മനസ്സ് തുറന്നത്. ആടുതോമയുടെ ഹാങ് ഓവർ എന്നെ ബാധിച്ചിട്ടില്ലെന്നും ഭദ്രൻ പറഞ്ഞു. എനിക്ക് ഒരു സിനിമ കഴിഞ്ഞാൽ അടുത്തത്. സ്ഥടികത്തിന്റെ വിജയം ഒരു ഫിലിം മേക്കർ എന്ന നിലയിൽ വലിയ പ്രചോദനമായിരുന്നു. പക്ഷേ അതുപോലത്തെ കഥാപാത്രങ്ങളെ ഞാൻ പിന്നീട് അവതരിപ്പിച്ചിട്ടില്ല. ഒരിക്കലും ഒരു സിനിമക്കാരനും അയാളുടെ വിജയത്തിന്റെ ലഹരിയിൽ കുടുങ്ങി കിടക്കരുത് എന്നാണ് എന്റെ അഭിപ്രായം. മുന്നോട്ട് പോയികൊണ്ടിരിക്കണം. സ്ഥടികത്തിൽ എന്റെ ജീവിതമുണ്ട്. എന്റെ മാതാപിതാക്കളുണ്ട്. ഒരുകാലത്ത് എന്നെ പഠിപ്പിച്ച അദ്ധ്യാപകരുണ്ട്. അത് അതോടെ തീർന്നു. എത്രകോടി തരാം എന്ന് പറഞ്ഞാലും സ്ഥടികത്തിന് രണ്ടാം ഭാഗം ഒരുക്കാൻ തയ്യാറാക
കൊച്ചി: സ്ഫടികത്തിന് ഒരു രണ്ടാം ഭാഗം താൻ ചെയ്യില്ലെന്നും അത് ആർക്കും ചെയ്യാൻ സാധിക്കില്ലെന്നും സംവിധായകൻ ഭദ്രൻ. ചിത്രത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന അടുത്ത വർഷം ചിത്രം ഡിജിറ്റൽ ഫോർമാറ്റിലാക്കി കേരളത്തിലെ 50 തിയേറ്ററുകളിൽ റീ റിലീസ് ചെയ്യുമെന്നും സംവിധായകൻ പറഞ്ഞു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ മനസ്സ് തുറന്നത്.
ആടുതോമയുടെ ഹാങ് ഓവർ എന്നെ ബാധിച്ചിട്ടില്ലെന്നും ഭദ്രൻ പറഞ്ഞു. എനിക്ക് ഒരു സിനിമ കഴിഞ്ഞാൽ അടുത്തത്. സ്ഥടികത്തിന്റെ വിജയം ഒരു ഫിലിം മേക്കർ എന്ന നിലയിൽ വലിയ പ്രചോദനമായിരുന്നു. പക്ഷേ അതുപോലത്തെ കഥാപാത്രങ്ങളെ ഞാൻ പിന്നീട് അവതരിപ്പിച്ചിട്ടില്ല. ഒരിക്കലും ഒരു സിനിമക്കാരനും അയാളുടെ വിജയത്തിന്റെ ലഹരിയിൽ കുടുങ്ങി കിടക്കരുത് എന്നാണ് എന്റെ അഭിപ്രായം. മുന്നോട്ട് പോയികൊണ്ടിരിക്കണം. സ്ഥടികത്തിൽ എന്റെ ജീവിതമുണ്ട്. എന്റെ മാതാപിതാക്കളുണ്ട്. ഒരുകാലത്ത് എന്നെ പഠിപ്പിച്ച അദ്ധ്യാപകരുണ്ട്. അത് അതോടെ തീർന്നു. എത്രകോടി തരാം എന്ന് പറഞ്ഞാലും സ്ഥടികത്തിന് രണ്ടാം ഭാഗം ഒരുക്കാൻ തയ്യാറാകില്ലെന്നും സംവിധായകൻ വ്യക്തമാക്കി.
ചെകുത്താനിൽനിന്ന് തിളങ്ങുന്ന സ്ഫടികത്തിലേക്കുള്ള ഒരു വ്യക്തിയുടെ മാറ്റമാണ് ആ സിനിമ. പലരും രണ്ടാം ഭാഗമുണ്ടാകുമോ എന്ന് ചോദിക്കാറുണ്ട്. ഇല്ല എന്ന് തന്നെയാണ് എന്റെ ഉത്തരം. ആടുതോമയേക്കാൾ സ്ഥടികത്തിന്റെ കഥ ചാക്കോ മാസ്റ്ററെ ചുറ്റിപ്പറ്റിയാണ്. തന്റെ സ്വപ്നങ്ങളെ മക്കളുടെ തലയിൽ കെട്ടിവയ്ക്കുന്ന അച്ഛൻ. ഒരു നല്ല പിതാവിന്റെ ലക്ഷണമല്ല അത്. ചാക്കോ മാഷിനാണ് ചിത്രത്തിൽ തിരിച്ചറിവ് ഉണ്ടാകുന്നത്.
തിലകൻ ചേട്ടന്റെ കടുവാ ചാക്കോയെപ്പോലെ ഒരുപാട് മാഷുമാരുണ്ട്. അവർക്കൊക്കെ ഇരട്ടപ്പേരും ഉണ്ടാകും. തിലകൻ ചേട്ടനും മോഹൻലാലും തമ്മിലുള്ള കെമിസ്ട്രിയാണ് സ്ഫടികത്തിന്റെ വിജയം. അഭിനയം റിഫ്‌ളക്‌സ് ആക്ഷനാണ്. നമുക്കൊപ്പം അഭിനയിക്കുന്ന വ്യക്തിയുടെ പ്രകടനം നമ്മളെ ബാധിക്കും. തിലകൻ ചേട്ടനും മോഹൻലാലും അസാമാന്യ പ്രതിഭകളാണ്. അതുകൊണ്ടാണ് അവരുടെ കെമിസ്ട്രി നന്നായി മനസ്സിലാകുന്നത്.
തനിക്ക് പകരം അപ്പൻ മുറ്റത്ത് കുഴിച്ചിട്ട പതിനെട്ടാം വട്ട തെങ്ങിന്റെ ചുവട്ടിൽ നിന്ന് മണ്ണുവാരിയെടുത്ത് ആടുതോമ പറയുന്നുണ്ട്. ഇനി ഞാൻ വരും സെമിത്തേരിയിൽ നിങ്ങളുടെ കുഴിയിൽ മണ്ണിടാൻ. ആയിരം കുത്തുവാക്കുകളേക്കാൾ ശക്തിയുണ്ട് ആ ഒരൊറ്റ ഡയലോഗിന്. അതുപോലെ ഒരുപാട് വൈകാരികമായ രംഗങ്ങൾ സ്ഥടികത്തിലുണ്ട്. ഇനി അതൊന്നും പുനരവതരിപ്പിക്കാൻ കഴിയില്ല. തിലകൻ ചേട്ടനല്ലാതെ കടുവാ ചാക്കോ ആകാൻ ആർക്കും പറ്റില്ലെന്നും സംവിധായകൻ പറഞ്ഞു.