- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരെങ്കിലും ആവശ്യപ്പെട്ടാൽ വേണമെങ്കിൽ വിഷയം ചർച്ചചെയ്യാമെന്ന് തമാശിക്കുന്ന സംഘടനാ നേതാവ്; വെറും രണ്ടര മണിക്കൂർ നേരമല്ലേ ഒരു സ്ത്രീ പീഡിപ്പിക്കപ്പെട്ടുള്ളൂ എന്ന് മറ്റൊരാൾ: അമ്മയെന്ന വാക്കിനെ അപകീർത്തി പെടുത്താതെ ഇനിയെങ്കിലും സംഘടനയുടെ പേര് ഒന്നു മാറ്റൂവെന്ന് സംവിധായകൻ ബിജു
തിരുവനന്തപുരം: നടിക്കെതിരെയുണ്ടായ അക്രമത്തെയും ഇന്ന് താരസംഘടനയായ അമ്മയിൽ ചർച്ചചെയ്യാതിരുന്നതിനെയും അവർക്കെതിരെ മോശം പരാമർശം നടത്തിയ അംഗങ്ങളായ താരങ്ങൾക്കെതിരെയും ഒന്നും ചർച്ചചെയ്യാതെ സംഘടനയുടെ ജനറൽബോഡി ഇന്ന് നടന്നതോടെ ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് സിനിമാ രംഗത്ത് ഉയരുന്നത്. സംവിധായകനായ ബിജുവും താരസംഘടനയായ അമ്മയേയും ഭാരവാഹികളേയും രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി. മലയാള സിനിമാ സംഘടനകളുടെ തലപ്പത്തുള്ളവർ വിവരം കെട്ടവരാണെന്നും ഇനിയെങ്കിലും അമ്മയെന്ന പേര് സംഘടന ഉപേക്ഷിക്കണമെന്നും പറഞ്ഞുകൊണ്ടാണ ബിജുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റുകൾ. അമ്മയെന്ന ആദരീണമായ വാക്കിനെ അപകീർത്തിപ്പെടുത്താതെ നിങ്ങൾക്ക് ഇനിയെങ്കിലും സംഘടനയുടെ പേര് ഒന്ന് മാറ്റിക്കൂടേ നക്ഷത്രങ്ങളേ എന്ന് ചോദിച്ച് പോസ്റ്റിട്ട ബിജു. പിന്നീട് രൂക്ഷമായ ഭാഷയിൽ നടിക്കെതിരെ താരങ്ങൾ സ്വീകരിച്ച നിലപാടിനെ വിമർശിക്കുകയായിരുന്നു. വെറും രണ്ടര മണിക്കൂറല്ലേ ഒരു സ്ത്രീ പീഡിപ്പിക്കപ്പെട്ടുള്ളൂ എന്ന് ചാനലിൽ പറയുന്ന വിവരക്കേടിനേ സൂചിപ്പിച്ചുകൊണ്ട് അങ്ങനെയായതുകൊണ്ടാണ
തിരുവനന്തപുരം: നടിക്കെതിരെയുണ്ടായ അക്രമത്തെയും ഇന്ന് താരസംഘടനയായ അമ്മയിൽ ചർച്ചചെയ്യാതിരുന്നതിനെയും അവർക്കെതിരെ മോശം പരാമർശം നടത്തിയ അംഗങ്ങളായ താരങ്ങൾക്കെതിരെയും ഒന്നും ചർച്ചചെയ്യാതെ സംഘടനയുടെ ജനറൽബോഡി ഇന്ന് നടന്നതോടെ ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് സിനിമാ രംഗത്ത് ഉയരുന്നത്.
സംവിധായകനായ ബിജുവും താരസംഘടനയായ അമ്മയേയും ഭാരവാഹികളേയും രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി. മലയാള സിനിമാ സംഘടനകളുടെ തലപ്പത്തുള്ളവർ വിവരം കെട്ടവരാണെന്നും ഇനിയെങ്കിലും അമ്മയെന്ന പേര് സംഘടന ഉപേക്ഷിക്കണമെന്നും പറഞ്ഞുകൊണ്ടാണ ബിജുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റുകൾ.
അമ്മയെന്ന ആദരീണമായ വാക്കിനെ അപകീർത്തിപ്പെടുത്താതെ നിങ്ങൾക്ക് ഇനിയെങ്കിലും സംഘടനയുടെ പേര് ഒന്ന് മാറ്റിക്കൂടേ നക്ഷത്രങ്ങളേ എന്ന് ചോദിച്ച് പോസ്റ്റിട്ട ബിജു. പിന്നീട് രൂക്ഷമായ ഭാഷയിൽ നടിക്കെതിരെ താരങ്ങൾ സ്വീകരിച്ച നിലപാടിനെ വിമർശിക്കുകയായിരുന്നു.
വെറും രണ്ടര മണിക്കൂറല്ലേ ഒരു സ്ത്രീ പീഡിപ്പിക്കപ്പെട്ടുള്ളൂ എന്ന് ചാനലിൽ പറയുന്ന വിവരക്കേടിനേ സൂചിപ്പിച്ചുകൊണ്ട് അങ്ങനെയായതുകൊണ്ടാണ് ഭൂരിപക്ഷം മലയാള സിനിമകളും സ്ത്രീവിരുദ്ധം ആകുന്നതെന്നും ബിജു വ്യക്തമാക്കുന്നു.
അമ്മ പ്രസിഡന്റ് ഇന്നസെന്റിനെതിരെയാണ് രൂക്ഷ വിമർശനങ്ങൾ. ആരെങ്കിലും ആവശ്യപ്പെട്ടാൽ വേണമെങ്കിൽ വിഷയം ചർച്ചചെയ്യാമെന്നു തമാശിക്കുന്ന സംഘടനാ നേതാവ് ഏതെങ്കിലും മിടുക്കി പെൺകുട്ടികൾ വന്നാൽ പ്രസിഡന്റിന്റെ കസേര നൽകാൻ തയ്യാറാണെന്ന് പറയുന്നു.
അതായത് ഇപ്പോൾ മലയാള സിനിമയിൽ സംഘടനയുടെ പ്രസിഡന്റാകാൻ മാത്രം മിടുക്കുള്ള സ്ത്രീകൾ ഇല്ലെന്ന പരാമർശമാണ് ഇന്നസെന്റ് നടത്തുന്നതെന്നും ബിജു ചൂണ്ടിക്കാട്ടുന്നു.
ബിജുവിന്റെ പോസ്റ്റുകൾ ഇപ്രകാരം: