- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡബ്ബിങ് ആർട്ടിസ്റ്റ് ആനന്ദവല്ലിയുടെ മകൻ; സാദാ കേബിൾ ഓപ്പറേറ്ററിൽ നിന്നും ഷാജി കൈലാസിന്റെ ആക്ഷൻ ചിത്രങ്ങളിൽ സഹായിയായി തുടക്കം; പൃഥ്വിരാജിന് 'പുതിയമുഖം' നൽകി ശ്രദ്ധേയനായി; വിടവാങ്ങുന്നത് വിജയഫോർമുലകൾക്ക് പിന്നാലെ പോകാത്ത സംവിധായകൻ; ദീപൻ വിയോഗത്തിൽ ഞെട്ടി സിനിമാ ലോകം
കൊച്ചി: സഹസംവിധായകനായി തുടങ്ങിയത് അമ്മയ്ക്കുള്ള സിനിമാ ബന്ധങ്ങളുടെ പിന്തുണയിലായിരുന്നു. ഡബിങ് ആർട്ടിസ്റ്റായ ആനന്ദവല്ലിയുടെ മകൻ കുട്ടിക്കാലം മുതലേ പ്രണയിച്ചത് സിനിമയെ ആയിരുന്നു. ഈ താൽപ്പര്യം ഷാജി കൈലാസെന്ന സംവിധായകന്റെ ശിഷ്യനാക്കി. സൂപ്പർ ഹിറ്റുകളുടെ സഹായിയായുള്ള പ്രവർത്തനം ദീപന്റെ സിനിമാ പ്രവർത്തകനെ പുതിയ തലത്തിലെത്തിച്ചു. പരീക്ഷണ ചിത്രങ്ങളിലൂടെ വേറിട്ട വഴിയിലായിരുന്നു ദീപൻ യാത്ര ചെയ്തത്. സിനിമയ്ക്ക് വേണ്ടി മാത്രം ജീവിക്കാൻ കൊതിച്ച സംവിധായകനെ മരണം തട്ടിയെടുക്കുന്നതും അപ്രതീക്ഷിതമായിട്ടാണ്. ഷാജി കൈലാസിന്റെ സഹായിയായാണ് ദീപൻ സിനിമയിൽ സജീവമാകുന്നത്. ആറാം തമ്പുരാൻ, എഫ് ഐ ആർ, വല്യേട്ടൻ, നരസിംഹം തുടങ്ങിയ സിനിമകളിൽ പ്രവർത്തിച്ചു. ഈ സിനിമകളുടെ ആവേശമാണ് തന്റെ ചിത്രത്തിലേക്കും സന്നിവേശിപ്പിക്കാൻ ദീപൻ ശ്രമിച്ചത്. അമ്മയുടെ സിനിമാ ലോകത്തെ സജീവത പക്ഷേ തുടക്കത്തിൽ ദീപന്റെ ജീവിതത്തെ സ്വാധീനിച്ചിരുന്നില്ല. സിനിമ മോഹങ്ങളുമായി നടന്ന ദീപൻ ആദ്യം പ്രവർത്തിച്ചത് കേബിൾ ടിവി ഓപ്പറേറ്ററായിട്ടായിരുന്നു. ഷാജി കൈലാസ്

കൊച്ചി: സഹസംവിധായകനായി തുടങ്ങിയത് അമ്മയ്ക്കുള്ള സിനിമാ ബന്ധങ്ങളുടെ പിന്തുണയിലായിരുന്നു. ഡബിങ് ആർട്ടിസ്റ്റായ ആനന്ദവല്ലിയുടെ മകൻ കുട്ടിക്കാലം മുതലേ പ്രണയിച്ചത് സിനിമയെ ആയിരുന്നു. ഈ താൽപ്പര്യം ഷാജി കൈലാസെന്ന സംവിധായകന്റെ ശിഷ്യനാക്കി. സൂപ്പർ ഹിറ്റുകളുടെ സഹായിയായുള്ള പ്രവർത്തനം ദീപന്റെ സിനിമാ പ്രവർത്തകനെ പുതിയ തലത്തിലെത്തിച്ചു. പരീക്ഷണ ചിത്രങ്ങളിലൂടെ വേറിട്ട വഴിയിലായിരുന്നു ദീപൻ യാത്ര ചെയ്തത്. സിനിമയ്ക്ക് വേണ്ടി മാത്രം ജീവിക്കാൻ കൊതിച്ച സംവിധായകനെ മരണം തട്ടിയെടുക്കുന്നതും അപ്രതീക്ഷിതമായിട്ടാണ്.
ഷാജി കൈലാസിന്റെ സഹായിയായാണ് ദീപൻ സിനിമയിൽ സജീവമാകുന്നത്. ആറാം തമ്പുരാൻ, എഫ് ഐ ആർ, വല്യേട്ടൻ, നരസിംഹം തുടങ്ങിയ സിനിമകളിൽ പ്രവർത്തിച്ചു. ഈ സിനിമകളുടെ ആവേശമാണ് തന്റെ ചിത്രത്തിലേക്കും സന്നിവേശിപ്പിക്കാൻ ദീപൻ ശ്രമിച്ചത്. അമ്മയുടെ സിനിമാ ലോകത്തെ സജീവത പക്ഷേ തുടക്കത്തിൽ ദീപന്റെ ജീവിതത്തെ സ്വാധീനിച്ചിരുന്നില്ല. സിനിമ മോഹങ്ങളുമായി നടന്ന ദീപൻ ആദ്യം പ്രവർത്തിച്ചത് കേബിൾ ടിവി ഓപ്പറേറ്ററായിട്ടായിരുന്നു. ഷാജി കൈലാസ് സഹായിയാക്കാമെന്ന് സമ്മതിച്ചതോടെ ദീപൻ സിനിമയെന്ന മായിക ലോകത്ത് എത്തി. ആനന്ദവല്ലിയുടെ മകൻ അങ്ങനെ ക്യാമറയ്ക്ക് പിന്നിലെ തന്ത്രങ്ങൾ ഓരോന്നായി പഠിച്ചെടുത്തു. ഷാജി കൈലാസിന്റെ വമ്പൻ ഹിറ്റുകളിലെ സഹായി പതിയെ സ്വതന്ത്ര സംവിധായകനായി.
മനസ്സിൽ സൂക്ഷിച്ച വേറിട്ട വഴിയിലൂടെയായിരുന്നു സഞ്ചാരം. ഷാജി കൈലാസിന്റെ രാഷ്ട്രീയ ചിത്രങ്ങളുടെ സ്വാധീനം ദീപനേയും സ്വാധീനിച്ചിരുന്നു. 2003ൽ അന്നത്തെ സമകാലിക രാഷ്ട്രീയവുമായി ബന്ധപ്പെട്ട വിഷയവുമായി ദീപനെത്തി. കെ കരുണാകരന്റെ രാഷ്ട്രീയ നീക്കങ്ങൾ ചർത്തയാക്കി ദ് കിങ് മേക്കർ ലീഡർ തിയേറ്ററുകളിലെത്തി. വലിയ താര നിരയ്ക്ക് പിന്നാലെ ദീപൻ പോയില്ല. ഷാജി കൈലാസുമായുള്ള ബന്ധം മൂലം മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ള താര രാജക്കന്മാരുമായും ദീപന് അടുത്ത ബന്ധമുണ്ടായിരുന്നു. അപ്പോഴും സായി കുമാറിനേയും വിജയ കുമാറിനേയും മുഖ്യ വേഷത്തിലെത്തിച്ച് ചെറിയ ചിത്രമായിരുന്നു ദീപിൻ ആഗ്രഹിച്ചത്. അങ്ങനെ കന്നി ചിത്രം പിറന്നു. ഇതിന് തിയേറ്ററുകളിൽ വിലയ അംഗീകാരം കിട്ടിയില്ലെങ്കിലും സംവിധായക മികവ് സിനിമാ ലോകം തിരിച്ചറിഞ്ഞു.
പക്ഷേ ദ് കിങ് മേക്കർ ലീഡറുടെ സാമ്പത്തിക പരജായം ദീപന് നൽകിയത് വലിയൊരു ഇടവേളയായിരുന്നു. അഞ്ച് കൊല്ലം അടുത്ത സിനിമയ്ക്കായി തയ്യാറെടുപ്പുകൾ നടത്തി. അതിന് ശേഷം പുതിയ മുഖമെന്ന പൃഥ്വി രാജ് ചിത്രവുമായെത്തി. ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ ഈ സിനിമയിലൂടെ പൃഥ്വി രാജിന്റെ അഭിനയ ജീവിതത്തെ ദീപൻ മാറ്റി മറിച്ചു. കരുത്തുള്ള നായകനായി പൃഥ്വി രാിജനെ മാറ്റിയതും സൂപ്പർ താര പദവിയിലേക്ക് പിടിച്ചുയർത്തിയും പുതിയ മുഖമായിരുന്നു. പരാജയങ്ങളിൽ നിന്നുഴലുകയായിരുന്ന പൃഥ്വിരാജിന് പുതിയ മുഖം നൽകിയ ദീപന്റെ മികവ് ഏവരും അംഗീകരിച്ചു. തിരക്കഥാ കൃത്ത് സിന്ധുരാജിനും തുണയായി.
പിന്നെയും പൃഥ്വിരാജ്, ദീപനൊപ്പം എത്തി. ഹീറോയെന്ന സിനിമ അങ്ങനെ പിറന്നു. സിം, ഡി കമ്പനി എന്ന നാലു സംവിധായർ ഒന്നിച്ച ചിത്രത്തിൽ ഗാങ്സ് ഓഫ് വടക്കുംനാഥൻ, ഡോൾഫിൻ ബാർ എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. ജയറാമിനെ നായകനാക്കി സത്യ എന്ന പേരിൽ ഒരു സിനിമ ഒരുക്കുന്നതിനിടെയാണ് ആകസ്മികമായി മരണം സംഭവിക്കുന്നത്. ഈ ചിത്രങ്ങളെല്ലാം സംവിധായകനെന്ന നിലയിൽ ദീപന് നിരൂപക പ്രശംസ നേടിക്കൊടുത്തു. വിജയ ഫോർമുകളിലേക്ക് വീണു പോകാതെ തന്റെ മനസ്സിലുള്ള സിനിമ ആവിഷ്‌കരിക്കുകയായിരുന്നു ദീപൻ ചെയ്തത്. ഈ തിരക്കുകൾക്കിടയിലെ ഓട്ടത്തിൽ ആരോഗ്യം നോക്കാൻ ദീപൻ മറന്നു.
വൃക്കരോഗത്തെ തുടർന്ന് ദീർഘ നാളായി ചികിത്സയിലായിരുന്ന ദീപനെ രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ഇന്നലെ രാത്രി ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും രാവിലെയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. ദീപൻ ജയറാമിനെ നായകനാക്കി സത്യ എന്ന ചിത്രം സംവിധാനം ചെയ്യാൻ തയ്യാറെടുക്കുകയായിരുന്നു. അതിനിടെയാണ് രോഗം കലശലായത്. ദീപയാണ് ഭാര്യ, മാധവൻ, മഹാദേവൻ എന്നിവർ മക്കളും.

