- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ ഫഹദ് എന്റെ മകൻ ഫഹദല്ല; ഫാസിലിന്റെ പരാതി ഗൗരവത്തോടെ എടുത്ത് പൊലീസ്; വ്യാജ പരസ്യം നൽകിയ സിംനമ്പർ കണ്ടെത്തി; വില്ലിങ്ടൻ ഐലന്റിലെ ശരത് ചന്ദ്രന് പിറകേ പൊലീസ്
ആലപ്പുഴ: നടൻ ഫഹദ് ഫാസിലിന്റെ ചിത്രം ഉപയോഗിച്ച് പരസ്യം നല്കിയതുമായി ബന്ധപ്പെട്ട് സിം കാർഡിന്റെ മേൽവിലാസം പൊലീസിന് ലഭിച്ചു. കൊച്ചി വില്ലിങ്ടൺ ഐലന്റ് കെ.പി.കെ.മേനോൻ റോഡ് ക്വാർട്ടർ ഇ 46 ലെ ശരത്ചന്ദ്രൻ എന്നയാളുടെ തിരിച്ചറിയൽ കാർഡുപയോഗിച്ചെടുത്ത സിം കാർഡുള്ള ഫോണിൽനിന്നാണ് വാട്സ് ആപ് മെസേജ് പോയിട്ടുള്ളത്. ഇക്കാര്യം ശരത്ചന്ദ്രൻ അറിഞ്ഞതാണോയെന്നതിൽ സംശയമുണ്ട്. ഏതെങ്കിലും ആവശ്യത്തിന് ശരത് ചന്ദ്രൻ നല്കിയ തിരിച്ചറിയൽ കാർഡ് ദുരുപയോഗം ചെയ്തതാണോയെന്നും സംശയിക്കുന്നു. ആദ്യം ഫഹദ് എന്നയാൾ പരസ്യം നല്കിയതായാണ് കണ്ടിരുന്നത്. വിശദമായ സൈബർ അന്വേഷണത്തിലാണ് മേൽവിലാസം ലഭ്യമായത്. ഫഹദിന്റെ ബാല്യകാലചിത്രം ഉപയോഗിച്ച് ഇതിനൊപ്പം അഭിനയിക്കാനുള്ള നായികയെയും സഹനടിമാരെയും വേണമെന്നുള്ള പരസ്യമാണ് സമൂഹമാധ്യമങ്ങളിലൂടെ നല്കിയത്. ഫഹദറിയാതെ നടത്തിയ പരസ്യം തട്ടിപ്പാണെന്നറിഞ്ഞ് അച്ഛനും സംവിധായകനുമായ ഫാസിൽ പരാതി നല്കിയതിനെത്തുടർന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. സൗത്ത് പൊലീസ് ശരത്ചന്ദ്രനെക്കുറിച്ചുള്ള വിശദവിവരങ്ങൾ ശേഖരിച്ചുതുടങ്ങിയിട്
ആലപ്പുഴ: നടൻ ഫഹദ് ഫാസിലിന്റെ ചിത്രം ഉപയോഗിച്ച് പരസ്യം നല്കിയതുമായി ബന്ധപ്പെട്ട് സിം കാർഡിന്റെ മേൽവിലാസം പൊലീസിന് ലഭിച്ചു. കൊച്ചി വില്ലിങ്ടൺ ഐലന്റ് കെ.പി.കെ.മേനോൻ റോഡ് ക്വാർട്ടർ ഇ 46 ലെ ശരത്ചന്ദ്രൻ എന്നയാളുടെ തിരിച്ചറിയൽ കാർഡുപയോഗിച്ചെടുത്ത സിം കാർഡുള്ള ഫോണിൽനിന്നാണ് വാട്സ് ആപ് മെസേജ് പോയിട്ടുള്ളത്.
ഇക്കാര്യം ശരത്ചന്ദ്രൻ അറിഞ്ഞതാണോയെന്നതിൽ സംശയമുണ്ട്. ഏതെങ്കിലും ആവശ്യത്തിന് ശരത് ചന്ദ്രൻ നല്കിയ തിരിച്ചറിയൽ കാർഡ് ദുരുപയോഗം ചെയ്തതാണോയെന്നും സംശയിക്കുന്നു. ആദ്യം ഫഹദ് എന്നയാൾ പരസ്യം നല്കിയതായാണ് കണ്ടിരുന്നത്. വിശദമായ സൈബർ അന്വേഷണത്തിലാണ് മേൽവിലാസം ലഭ്യമായത്.
ഫഹദിന്റെ ബാല്യകാലചിത്രം ഉപയോഗിച്ച് ഇതിനൊപ്പം അഭിനയിക്കാനുള്ള നായികയെയും സഹനടിമാരെയും വേണമെന്നുള്ള പരസ്യമാണ് സമൂഹമാധ്യമങ്ങളിലൂടെ നല്കിയത്. ഫഹദറിയാതെ നടത്തിയ പരസ്യം തട്ടിപ്പാണെന്നറിഞ്ഞ് അച്ഛനും സംവിധായകനുമായ ഫാസിൽ പരാതി നല്കിയതിനെത്തുടർന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. സൗത്ത് പൊലീസ് ശരത്ചന്ദ്രനെക്കുറിച്ചുള്ള വിശദവിവരങ്ങൾ ശേഖരിച്ചുതുടങ്ങിയിട്ടുണ്ട്.
ഫഹദിന്റെ കുട്ടിക്കാലം ചിത്രീകരിക്കുന്നതായി ഒരു സിനിമ എടുക്കുന്നതായി താനോ ഫഹദോ അറിഞ്ഞിട്ടില്ല. ഇങ്ങനെ പ്രചരിക്കുന്ന പരസ്യം വ്യാജമാണ്. ആരും വഞ്ചിതരാകരുത്. പരസ്യം തട്ടിപ്പാണെന്നു കാട്ടി ഫാസിൽ പരാതിയും നൽകിയിട്ടുണ്ട്. നേരത്തെ വിവിധ സിനിമകളിലും സീരിയലുകളിലും അഭിനയിക്കാൻ അവസരം ഒരുക്കിയും ഡയറക്ടറെയും നിർമ്മാതാവിനെയും ആവശ്യപ്പെട്ട് വൻ സാമ്പത്തിക തട്ടിപ്പ് നടന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പെന്ന നിലയിൽ ഫാസിൽ പരാതി നൽകിയിട്ടുള്ളത്.
നടൻ ഫഹദിന്റെ കുട്ടിക്കാലം അഭിനയിക്കാൻ ബാല നടന്മാരെ ആവശ്യമുണ്ടെന്ന പേരിലാണ് തട്ടിപ്പിന് സാധ്യത. പ്രമുഖ ഓൺ പത്രങ്ങളിൽ പരസ്യം ചെയ്തും ഫെയ്സ് ബുക്കിൽ പ്രചരിപ്പിച്ചുമാണ് തട്ടിപ്പിന് കളമൊരുക്കിയിട്ടുള്ളത്. കഴിഞ്ഞ ആറിന് ആണ് ഇത്തരത്തിൽ പരസ്യം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഫഹദിന്റെ കുട്ടികാലമോ ഒപ്പം അഭിനയിക്കു ന്നതിനോ ആരെയും ക്ഷണിച്ചിട്ടില്ലെന്നും കുട്ടികാലം ചിത്രീകരിക്കുന്ന പ്രൊജക്ടിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും സംവിധായകനും ഫഹദിന്റെ പിതാവുമായ ഫാസിൽ അറിയിച്ചു.
ഫഹദിന്റെ രൂപസാദ്യശ്യമുള്ള കുട്ടികളെ വേണമെന്നാണ് ആവശ്യം. ഇതിനായി പ്രചരണത്തിൽ കൊടുത്തിരിക്കുന്ന ഫോൺ നമ്പരിൽ ബന്ധപ്പെട്ടപ്പോൾ ആരും പ്രതികരിക്കുന്നില്ലെന്നും സിം കാർഡ് ഉടമയെ തേടിയപ്പോൾ അതും ഒരു ഫഹദിന്റെ പേരിലുള്ളതുമാണെന്ന് കണ്ടെത്തിയതായി ഫാസിൽ മാധ്യമ പ്രവർത്തകർക്ക് എഴുതിത്ത്തന്ന പരാതിയിൽ പറയുന്നു.