- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മികച്ച നിർമ്മാണകമ്പനികളെ ഇല്ലാതാക്കിയ താരങ്ങൾ ഡ്രൈവറെയും വഴിപോക്കനെയും വരെ നിർമ്മാതാക്കളാക്കി: യുവതാരങ്ങളും പിന്തുടരുന്നത് ഇതേ ശൈലി: സൂപ്പർ തരങ്ങൾക്കെതിരെ ആഞ്ഞടിച്ച് ജയരാജ്
മലയാള സിനിമയെ ഇന്നത്തെ ഈ അവസഥയിലേക്ക് എത്തിച്ചത് സൂപ്പർ താരങ്ങളുടെ ആധിപത്യമെന്ന് സംവിധായകൻ ജയരാജ്. മികച്ച പല നിർമ്മാണ കമ്പനികളെയും ഇല്ലാതാക്കിയ താരങ്ങൾ ഡ്രൈവറെയും മേക്കപ്പ്മാനും വഴിയേ പോകുന്നവനും സിനിമ നിർമ്മിച്ചാൽ മതിയെന്നു തീരുമാനിച്ചു. തൃശ്ശൂരിൽ ഭരതൻ സ്മൃതി സംഘടിപ്പിച്ച ഭരതൻ അനുസ്മരണത്തിൽ സംസാരിക്കവെ ജയരാജ് സൂപ്പർ താരങ്ങൾക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു. 'താരങ്ങൾ പല മികച്ച നിർമ്മാണ കമ്പനികളെയും ഇല്ലാതാക്കി. ഡ്രൈവറും മേക്കപ്പ്മാനും വഴിയേ പോകുന്നവനും സിനിമ നിർമ്മിച്ചാൽ മതിയെന്നു തീരുമാനിച്ചു. ഇതോടെ കലാബോധമുള്ള നിർമ്മാതാക്കളും കമ്പനികളും ഇല്ലാതായി. യുവ താരങ്ങളും ഇക്കാര്യത്തിൽ സൂപ്പർതാരങ്ങളുടെ അതേ ശൈലിയാണു സ്വീകരിക്കുന്നത്.മറ്റാർക്കും ഡേറ്റ് കൊടുക്കാൻ ഇവർ തയാറാവുന്നില്ല' ജയരാജ് പറഞ്ഞു എല്ലാം തീരുമാനിക്കുന്നത് താരങ്ങൾ തന്നെ ആയപ്പോൾ മികച്ച കഥയുമായി സംവിധായകരെ കാണാനെത്തിയിരുന്ന നിർമ്മാതാക്കൾ ഇതോടെ അപ്രത്യക്ഷമായി. മാറ്റിനിർത്തപ്പെടുകയോ സ്വയം മാറിനിൽക്കുകയോ ചെയ്യുന്ന സിനിമാ നിർമ്മാതാക്കൾ തിരിച്ച
മലയാള സിനിമയെ ഇന്നത്തെ ഈ അവസഥയിലേക്ക് എത്തിച്ചത് സൂപ്പർ താരങ്ങളുടെ ആധിപത്യമെന്ന് സംവിധായകൻ ജയരാജ്. മികച്ച പല നിർമ്മാണ കമ്പനികളെയും ഇല്ലാതാക്കിയ താരങ്ങൾ ഡ്രൈവറെയും മേക്കപ്പ്മാനും വഴിയേ പോകുന്നവനും സിനിമ നിർമ്മിച്ചാൽ മതിയെന്നു തീരുമാനിച്ചു. തൃശ്ശൂരിൽ ഭരതൻ സ്മൃതി സംഘടിപ്പിച്ച ഭരതൻ അനുസ്മരണത്തിൽ സംസാരിക്കവെ ജയരാജ് സൂപ്പർ താരങ്ങൾക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു.
'താരങ്ങൾ പല മികച്ച നിർമ്മാണ കമ്പനികളെയും ഇല്ലാതാക്കി. ഡ്രൈവറും മേക്കപ്പ്മാനും വഴിയേ പോകുന്നവനും സിനിമ നിർമ്മിച്ചാൽ മതിയെന്നു തീരുമാനിച്ചു. ഇതോടെ കലാബോധമുള്ള നിർമ്മാതാക്കളും കമ്പനികളും ഇല്ലാതായി. യുവ താരങ്ങളും ഇക്കാര്യത്തിൽ സൂപ്പർതാരങ്ങളുടെ അതേ ശൈലിയാണു സ്വീകരിക്കുന്നത്.മറ്റാർക്കും ഡേറ്റ് കൊടുക്കാൻ ഇവർ തയാറാവുന്നില്ല' ജയരാജ് പറഞ്ഞു
എല്ലാം തീരുമാനിക്കുന്നത് താരങ്ങൾ തന്നെ ആയപ്പോൾ മികച്ച കഥയുമായി സംവിധായകരെ കാണാനെത്തിയിരുന്ന നിർമ്മാതാക്കൾ ഇതോടെ അപ്രത്യക്ഷമായി. മാറ്റിനിർത്തപ്പെടുകയോ സ്വയം മാറിനിൽക്കുകയോ ചെയ്യുന്ന സിനിമാ നിർമ്മാതാക്കൾ തിരിച്ചുവന്നാൽ മാത്രമേ മലയാള സിനിമ അപചയത്തിൽനിന്നു കരകയറൂ എന്നും ജയരാജ് പറഞ്ഞു. താരങ്ങൾ ആധിപത്യം പുലർത്തിത്തുടങ്ങിയപ്പോൾ ഭരതനുപോലും കാലിടറിപ്പോയെന്നും അദ്ദേഹം പറഞ്ഞു.
കലയെ മറ്റെന്തിനേക്കാളും സ്നേഹിച്ച വ്യക്തിയായിരുന്നു ഭരതനെന്നും കലയെ സ്നേഹിക്കുന്ന ശിഷ്യരെ അദ്ദേഹം എന്നും കൂടെക്കൂട്ടിയിരുന്നുവെന്നും ചടങ്ങിൽ പങ്കെടുത്ത കെപിഎസി ലളിത പറഞ്ഞു. എം.സി.എസ്.മേനോൻ അധ്യക്ഷത വഹിച്ചു. കല്യാൺ ഭരത് സുവർണമുദ്ര പുരസ്‌കാരം സംവിധായിക വിധു വിൻസെന്റിനു കലാമണ്ഡലം ഗോപിയും കെപിഎസി ലളിതയും ജയരാജും ചേർന്നു സമ്മാനിച്ചു.
വി.ബി.കെ.മേനോൻ (അനുഗ്രഹ ഫിലിംസ്), ജോയ് തോമസ് (ജൂബിലി ഫിലിംസ്), കെ.സി.ഇസ്മായിൽ (ഫിലിം ചേംബർ ഓഫ് കൊമേഴ്സ്) എന്നിവരെ ആദരിച്ചു. എംപി.സുരേന്ദ്രൻ, ഷോഗൺ രാജു, സി.എസ്.അജയ്കുമാർ എന്നിവർ പ്രസംഗിച്ചു.