- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വർത്തമാന കാലഘട്ടത്തിലെ കലാകാരന്മാർ വിഗ്രഹാരാധകരാകുന്നത് അപകടകരം; പ്രിയദർശനും മേജർ രവിക്കുമെതിരെ ആഞ്ഞടിച്ച് സംവിധായകൻ കമൽ
ഇരിങ്ങാലക്കുട: പ്രിയദർശനും മേജർ രവിക്കുമെതിരെ ആഞ്ഞടിച്ച് സംവിധായകൻ കമൽ രംഗത്ത്. വിഗ്രഹഭഞ്ജകരായ എഴുത്തുകാരുടെ പാരമ്പര്യം കൈവിട്ട് വർത്തമാന കാലഘട്ടത്തിലെ കലാകാരന്മാർ വിഗ്രഹാരാധകരാകുന്നത് അപകടകരമാണെന്ന് സംവിധായകൻ കമൽ പറഞ്ഞു. ടി വി കൊച്ചുബാവ അനുസ്മരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹിയിൽ നടന്ന സംഘപരിവാർ സെമിനാറിൽ മ
ഇരിങ്ങാലക്കുട: പ്രിയദർശനും മേജർ രവിക്കുമെതിരെ ആഞ്ഞടിച്ച് സംവിധായകൻ കമൽ രംഗത്ത്. വിഗ്രഹഭഞ്ജകരായ എഴുത്തുകാരുടെ പാരമ്പര്യം കൈവിട്ട് വർത്തമാന കാലഘട്ടത്തിലെ കലാകാരന്മാർ വിഗ്രഹാരാധകരാകുന്നത് അപകടകരമാണെന്ന് സംവിധായകൻ കമൽ പറഞ്ഞു.
ടി വി കൊച്ചുബാവ അനുസ്മരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹിയിൽ നടന്ന സംഘപരിവാർ സെമിനാറിൽ മേജർ രവിയും പ്രിയദർശനും എടുത്ത നിലപാടിനെ വിമർശിച്ചായിരുന്നു കമലിന്റെ പ്രസ്താവന.
മഹാത്മ ഗാന്ധിയെപ്പോലുള്ളവരെ പ്രത്യേക ജനവിഭാഗത്തിന്റെ ആളാക്കി ഹൈജാക്ക് ചെയ്യുകയാണ്. വയലാറുൾപ്പെടെയുള്ള വിപ്ലവകവികളെപ്പോലും സനാതന ഹൈന്ദവ വക്താക്കൾ ഹൈജാക്ക് ചെയ്യുന്നു. ഇതിനെതിരെ സമൂഹം ജാഗ്രത പുലർത്തണം. കലാകാരനെ കമ്യൂണിസ്റ്റുകാർ കൈവിട്ടാൽ ഹൈജാക്ക് ചെയ്യുന്നത് പ്രതിലോമ ശക്തികളായിരിക്കുമെന്നും കമൽ പറഞ്ഞു.
ഹിന്ദുത്വ ആദർശം നെഞ്ചേറ്റി സിനിമയെടുക്കുന്ന തനിക്ക് നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി ലഭിച്ചതോടെ ആരെയും ഭയക്കാതെ സിനിമയെടുക്കാൻ കഴിയുമെന്നാണ് സംഘപരിവാർ സംഘടിപ്പിച്ച സെമിനാറിൽ മേജർ രവി പറഞ്ഞത്. പ്രിയദർശനും ഈ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.