- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവ നടിക്കെതിരായ അക്രമത്തിൽ ഗൂഢാലോചനയുണ്ട്; ദിലീപുമായി ബന്ധപ്പെട്ട് സംശയമുണ്ടെങ്കിൽ അതും അന്വേഷിക്കണം; താൻ ദിലീപിനെ പിന്തുണച്ചത് ചില മാദ്ധ്യമങ്ങൾ ടാർജറ്റ് ചെയ്‌തെന്ന് തോന്നിയപ്പോൾ; മുഖ്യമന്ത്രിയുടെ പ്രതികരണം ജന വികാരം മാനിക്കാതെ: നടിയെ തട്ടിക്കൊണ്ട് പോയ വിഷയത്തിൽ നിലപാട് മാറ്റി കമൽ
കോഴിക്കോട്: കൊച്ചിയിൽ യുവനടിയെ അക്രമിച്ച കേസിൽ മുൻ നിലപാടുകളിൽനിന്ന് മലക്കംമറിഞ്ഞ് ചലച്ചിത്ര അക്കാദമി ചെയർമാൻ കമലും രംഗത്ത്.നടിക്കെതിരായ അക്രമത്തിൽ ഗുഢാലോചന നടന്നിട്ടുണ്ടെന്ന് സംശയമുണ്ടെന്നും അക്കാര്യം അന്വേഷിക്കണമെന്നും ഇന്നലെ 'മീഡിയാ വൺ' ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. കേസിൽ ദിലീപുമായി ബന്ധപ്പെട്ട് സംശയമുണ്ടെങ്കിൽ അതും അന്വേഷിക്കണം. ചില മാദ്ധ്യമങ്ങൾ ടാർജറ്റ് ചെയ്‌തെന്ന് തോന്നിയപ്പോഴാണ് താൻ നേരത്തെ ദിലീപിനെ പിന്തുണച്ചതെന്നും കമൽ ചൂണ്ടിക്കാട്ടി. നേരത്തെ ഇക്കാര്യത്തിൽ മാദ്ധ്യമങ്ങൾ അമിത ആവേശംകാട്ടുകയാണെന്നും ദിലീപിനെ അനാവശ്യമായ വിവാദങ്ങളിലേക്ക് വലിച്ചിടുകയാണെന്നും കമൽ പറഞ്ഞത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. സംഭവത്തിൽ ഗൂഢാലോചനയില്‌ളെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരെയും കമൽ രംഗത്തത്തെി. 'നടിക്കെതിരായ അക്രമകേസുമായി ബന്ധപ്പെട്ട പ്രതികരണങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജനവികാരം മാനിക്കേണ്ടിയിരുന്നു. നടിക്ക് നീതിയുറപ്പാക്കാനുള്ള പ്രതിഷേധ കൂട്ടായ്മകളെ പിന്
കോഴിക്കോട്: കൊച്ചിയിൽ യുവനടിയെ അക്രമിച്ച കേസിൽ മുൻ നിലപാടുകളിൽനിന്ന് മലക്കംമറിഞ്ഞ് ചലച്ചിത്ര അക്കാദമി ചെയർമാൻ കമലും രംഗത്ത്.നടിക്കെതിരായ അക്രമത്തിൽ ഗുഢാലോചന നടന്നിട്ടുണ്ടെന്ന് സംശയമുണ്ടെന്നും അക്കാര്യം അന്വേഷിക്കണമെന്നും ഇന്നലെ 'മീഡിയാ വൺ' ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. കേസിൽ ദിലീപുമായി ബന്ധപ്പെട്ട് സംശയമുണ്ടെങ്കിൽ അതും അന്വേഷിക്കണം. ചില മാദ്ധ്യമങ്ങൾ ടാർജറ്റ് ചെയ്‌തെന്ന് തോന്നിയപ്പോഴാണ് താൻ നേരത്തെ ദിലീപിനെ പിന്തുണച്ചതെന്നും കമൽ ചൂണ്ടിക്കാട്ടി.
നേരത്തെ ഇക്കാര്യത്തിൽ മാദ്ധ്യമങ്ങൾ അമിത ആവേശംകാട്ടുകയാണെന്നും ദിലീപിനെ അനാവശ്യമായ വിവാദങ്ങളിലേക്ക് വലിച്ചിടുകയാണെന്നും കമൽ പറഞ്ഞത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. സംഭവത്തിൽ ഗൂഢാലോചനയില്‌ളെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരെയും കമൽ രംഗത്തത്തെി. 'നടിക്കെതിരായ അക്രമകേസുമായി ബന്ധപ്പെട്ട പ്രതികരണങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജനവികാരം മാനിക്കേണ്ടിയിരുന്നു. നടിക്ക് നീതിയുറപ്പാക്കാനുള്ള പ്രതിഷേധ കൂട്ടായ്മകളെ പിന്തുണക്കും. സംഭവശേഷം നടി കാണിച്ച ധൈര്യം എല്ലാവർക്കും മാതൃകയാണ്'- കമൽ ചൂണ്ടിക്കാട്ടി.
ആർക്കെതിരെയും ഏത് തരത്തിലുള്ള ആരോപണങ്ങൾ ഉണ്ടെങ്കിലും അന്വേഷിക്കണം. സിനിമയിൽ ക്രിമിനലുകൾ കടന്നുകയറിയിട്ടുണ്ടെന്ന് താനാണ് ആദ്യം പറഞ്ഞത്. അപ്പോൾ ആ രീതിയിൽ ഒരു ഗൂഢാലോചന നടിക്കെതിരായ അക്രമത്തിൽ ഉണ്ടെന്നാണ് താൻ വിശ്വസിക്കുന്നതെന്നും കമൽ കൂട്ടിചേർത്തു.നടിമാർ ഒറ്റയ്ക്ക് യാത്ര ചെയ്യുതെന്ന സിനിമാ താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ നിലപാടിനെതിരെയും കമൽ രംഗത്തത്തെി. അമ്മയുടെ നിലപാട് ജനാധിപത്യവിരുദ്ധവും സ്ത്രീവിരുദ്ധവുമാണ്. ഒരു സംഘടനയും പറയാൻ പാടില്ലാത്തതായിരുന്നു അമ്മയുടെ പ്രതികരണമെന്നും കമൽ തുറന്നടിച്ചു.
സ്ത്രീവിരുദ്ധ സിനിമകളിൽ അഭിനയിക്കില്ലന്നെ നടൻ പ്രഥ്വീരാജിന്റെ നിലപാട് പ്രംശസനീയമാണ്. നിലപാടുകൾ എടുക്കാനും അഭിപ്രായങ്ങൾ തുറന്നുപറയാനും ധൈര്യം കാണിച്ചിട്ടുള്ള ഒരു നടൻ ഈ കാലഘട്ടത്തിലുണ്ടെങ്കിൽ അത് പ്രഥ്വീരാജാണ്. മുൻകാലങ്ങൾ തിലകനെ പോലുള്ളവർ കാര്യങ്ങൾ വെട്ടിതുറന്നു പറഞ്ഞിട്ടുണ്ട്. പൃഥീരാജിനെ സൂപ്പർ താരങ്ങളടക്കം എല്ലാ അഭിനേതാക്കളും മാതൃകയാക്കണമെന്നും കമൽ തുറന്നടിച്ചു.
നേരത്തെ നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചന ഇല്ലന്നെ മുൻ പ്രസ്താവനയിൽ മുഖ്യമന്ത്രി പിണറായി വിജയനും മലക്കംമറിഞ്ഞിരുന്നു. ഗുഢാലോചന ഇല്ലന്നെ് താൻ പറഞ്ഞിട്ടില്ലന്നൊണ് തിരുത്തിയ മുഖ്യമന്ത്രി, ഒരു മാദ്ധ്യമത്തിൽ ഗൂഢാലോചന ഇല്ലന്നെ വാർത്ത വന്നത് ശ്രദ്ധയിൽപെടുത്തുകയാണ് ചെയ്തതെന്ന് പിന്നീട് തിരുത്തിയിരുന്നു. 'മാദ്ധ്യമങ്ങൾ ഗൂഢാലോചനയെ കുറിച്ചുള്ള അന്വേഷണത്തിന് പുറപ്പെടരുതെന്നാണ് ആ വാർത്ത പരാമർശിച്ച് ഞാൻ പ്രതികരിച്ചത്.
സംഭവത്തിൽ ഗൂഢാലോചന ഇല്ലന്നെ് ഞാൻ പറഞ്ഞിട്ടില്ല. രമേശ് ചെന്നിത്തലയെ പോലുള്ള ഒരാൾ കാള പെറ്റു എന്ന് കേട്ടപ്പോൾ കയർ എടുക്കാൻ പാടില്ല. എന്താണ് സംഭവിച്ചത്? ഞാൻ ദീപികയുടെ ഒരു പരിപാടിയിൽ പങ്കടെുക്കുകയാണ്. അന്ന് സ്റ്റേജിൽ എനിക്കോരു പത്രം കിട്ടുന്നു. ആ പത്രത്തിൽ ഗൂഢാലോചന ഇല്ലന്നെ് റിപ്പോർട്ട് ചെയ്യന്നു. ഞാൻ പറഞ്ഞു ഇങ്ങനെ ഒരു റിപ്പോർട്ട് കാണുന്നു. എനിക്ക് ഔദ്യോഗികമായി കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പറഞ്ഞതല്ല അത്. പക്ഷെ നിങ്ങൾ ആര്, മാദ്ധ്യമങ്ങൾ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണത്തിന് പുറപ്പെടരുത്. അത് ഞാൻ പറഞ്ഞിട്ടുണ്ട്. ബാക്കി കാര്യങ്ങൾ പൊലീസ് അന്വേഷിക്കട്ടെ. പൊലീസ് അന്വേഷിച്ച് കാര്യങ്ങൾ പുറത്തുകൊണ്ടുവരും.'- ഈ പറഞ്ഞതാണ് ഇങ്ങനെ വളച്ചൊടിക്കപ്പെട്ടതെന്നായിരുന്നു പിണറായിയുടെ വിശദീകരണം.