സംവിധായകൻ കണ്ണൻ താമരക്കുളം വിവാഹിതനായി. പത്തനംതിട്ട തിരുവല്ല സ്വദേശി വിഷ്ണുപ്രഭയാണ് വധു. മാവേലിക്കരയിൽ ചെട്ടിക്കുളങ്ങര ക്ഷേത്രത്തിന് സമീപമുള്ള അനുഗ്രഹ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു വിവാഹം.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. സംവിധായകൻ അജയ് വാസുദേസ് അടക്കം നിരവധി പേരാണ് കണ്ണന് ആശംസകളുമായി എത്തിയിരിക്കുന്നത്.

തിങ്കൾ മുതൽ വെള്ളിവരെ, ആടുപുലിയാട്ടം, അച്ചായൻസ്, പട്ടാഭിരാമൻ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് കണ്ണൻ താമരക്കുളം. മലയാളത്തിൽ മാത്രമല്ല തമിഴിലും അദ്ദേഹം ശ്രദ്ധേയനാണ്. സുരയാടലാണ് അദ്ദേഹം ഒരുക്കിയ തമിഴ് ചിത്രം. മരട് 57നുശേഷം അദ്ദേഹം ഒരുക്കുന്ന ത്രില്ലർചിത്രം ഉടുമ്പിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്.