- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെക്ക ചിവന്ത വാനത്തിലെ ചില സംഭാഷണങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യം; സംവിധായകൻ മണിരത്നത്തിന് നേരെ വ്യാജ ബോംബ് ഭീഷണി
സംവിധായകൻ മണിരത്‌നത്തിന്റെ ഓഫീസിൽ അജ്ഞാതരുടെ ബോംബ് ഭീഷണി. മൈലാപൂർ പെരുമാൾ കോവിൽ സ്ട്രീറ്റിലെ മണിരത്‌നത്തിന്റെ ഓഫീസിൽ തിങ്കളാഴ്ച രാത്രിയോടെയാണ് ഫോൺ കോൾ വന്നത്.പുതിയ ചിത്രമായ ചെക്ക ചിവന്ത വാനത്തിലെ സംഭാഷണങ്ങളിൽ ചിലത് നീക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഫോൺ കോൾ വന്നത്. എന്നാൽ ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ ഫോൺ കോൾ വ്യാജമാണെന്ന് സ്ഥരീകരിച്ചു. സംഭവത്തെ തുടർന്ന് മണിരത്നം പൊലീസിൽ പരാതി നൽകി.മണിരത്നത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം ചെക്ക ചിവന്ത വാനത്തിലെ ചില പരാമർശങ്ങൾക്കെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. സിനിമയിലെ വിവാദമായ ചില രംഗങ്ങൾ നീക്കണമെന്ന ആവശ്യവുമായി ഏതാനും സംഘടനകളും രംഗത്തുണ്ട്. ഭീഷണിക്ക് പിന്നിൽ ഇവരാണോ എന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
സംവിധായകൻ മണിരത്‌നത്തിന്റെ ഓഫീസിൽ അജ്ഞാതരുടെ ബോംബ് ഭീഷണി. മൈലാപൂർ പെരുമാൾ കോവിൽ സ്ട്രീറ്റിലെ മണിരത്‌നത്തിന്റെ ഓഫീസിൽ തിങ്കളാഴ്ച രാത്രിയോടെയാണ് ഫോൺ കോൾ വന്നത്.പുതിയ ചിത്രമായ ചെക്ക ചിവന്ത വാനത്തിലെ സംഭാഷണങ്ങളിൽ ചിലത് നീക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഫോൺ കോൾ വന്നത്. എന്നാൽ ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ ഫോൺ കോൾ വ്യാജമാണെന്ന് സ്ഥരീകരിച്ചു.
സംഭവത്തെ തുടർന്ന് മണിരത്നം പൊലീസിൽ പരാതി നൽകി.മണിരത്നത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം ചെക്ക ചിവന്ത വാനത്തിലെ ചില പരാമർശങ്ങൾക്കെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.
സിനിമയിലെ വിവാദമായ ചില രംഗങ്ങൾ നീക്കണമെന്ന ആവശ്യവുമായി ഏതാനും സംഘടനകളും രംഗത്തുണ്ട്. ഭീഷണിക്ക് പിന്നിൽ ഇവരാണോ എന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
Next Story