- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈയും തലയും പുറത്തിടരുത് എന്ന് സിനിമക്കായി ബുക്ക് ചെയ്യാനെത്തിയപ്പോൾ മൈൻഡ് ചെയ്യാതെ കാത്തു നിർത്തി; തിരക്കേറിയ സമയമായതിനാൽ ഡേറ്റില്ലെന്ന് പറഞ്ഞു; അഡ്ജസ്റ്റ് ചെയ്തുകൂടെ എന്ന് ചോദിച്ചെങ്കിലും അഡ്ജസ്റ്റ് ചെയ്ത് തരാൻ താനാരാ, എന്റെ സ്വജാതിക്കാരനാണോ എന്ന് ചോദിച്ച് പൊട്ടിത്തെറിച്ചു; ഏറെ നാളിന് ശേഷം നേരിൽ കണ്ടപ്പോൾ സലാം പറഞ്ഞ് കെട്ടിപ്പിടിച്ചു; മമ്മൂട്ടിയുമായുണ്ടായ വഴക്കിന്റെ കഥ പറഞ്ഞ് സംവിധായകൻ പി ശ്രീകുമാർ
സിനിമ മേഖലയിൽ എല്ലാവരുമായി സൗഹൃദം സൂക്ഷിക്കുന്ന വ്യക്തിയാണ് മമ്മൂക്ക. എല്ലാവർക്കും മമ്മൂട്ടിയുമായുള്ള സൗഹൃദത്തെ കുറിച്ച് മികച്ച അനുഭവ കഥയാണ് പങ്ക് വക്കാറുമുണ്ട്. എന്നാൽ മമ്മൂക്കയുടെ സൗഹൃദബന്ധത്തെക്കാളും എപ്പോഴും പുറത്ത് വരാറുള്ളത് നടന്റെ താരജാഡയുടെ വിശേഷങ്ങളാണ്. മമ്മൂക്കയുടെ തലക്കനവും പരുക്കൻ സ്വഭാവും സിനിമമേഖലയിലെ സ്ഥിരം ചർച്ച വിഷയമാണ്. ഇപ്പോളിതാ മമ്മൂക്കയുടെ പരുക്കൻ സ്വഭാവത്തെക്കുറിച്ചും എന്നാൽ അതിനൊപ്പം അപാരമായ മനുഷ്യസ്നേഹത്തെക്കുറിച്ചും സംവിധായകൻ പി ശ്രീകുമാർ ഓർത്തെടുക്കുകയാണ്. സഫാരി ടിവിയുടെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് അദ്ദേഹം വിശേഷങ്ങൾ പങ്ക് വച്ചത്. മമ്മൂട്ടിയിൽ നിന്നും വർഷങ്ങൾക്ക് മുമ്പ് തനിക്കുണ്ടായ ഒരനുഭവം തുറന്നു പറഞ്ഞുകൊണ്ടാണ് സംവിധായകൻ തുടങ്ങിയത്. കൈയും തലയും പുറത്തിടരുതെന്ന ചിത്രത്തിന്റെ കഥ പറയാൻ മമ്മൂട്ടിയുടെ അരികിൽ ഒരിക്കൽ ശ്രീകുമാറും തോപ്പിൽ ഭാസിയും ചെന്നു. മദ്രാസിലെ പ്രസാദ് സ്റ്റുഡിയോയിലെത്തയ ഞങ്ങൾ ചെല്ലുമ്പോൾ കാണുന്ന കാഴ്ച ടൈറ്റ് ബനിയനൊക്ക ഇട്ട് സുന്ദരനായ ചെറുപ
സിനിമ മേഖലയിൽ എല്ലാവരുമായി സൗഹൃദം സൂക്ഷിക്കുന്ന വ്യക്തിയാണ് മമ്മൂക്ക. എല്ലാവർക്കും മമ്മൂട്ടിയുമായുള്ള സൗഹൃദത്തെ കുറിച്ച് മികച്ച അനുഭവ കഥയാണ് പങ്ക് വക്കാറുമുണ്ട്. എന്നാൽ മമ്മൂക്കയുടെ സൗഹൃദബന്ധത്തെക്കാളും എപ്പോഴും പുറത്ത് വരാറുള്ളത് നടന്റെ താരജാഡയുടെ വിശേഷങ്ങളാണ്. മമ്മൂക്കയുടെ തലക്കനവും പരുക്കൻ സ്വഭാവും സിനിമമേഖലയിലെ സ്ഥിരം ചർച്ച വിഷയമാണ്. ഇപ്പോളിതാ മമ്മൂക്കയുടെ പരുക്കൻ സ്വഭാവത്തെക്കുറിച്ചും എന്നാൽ അതിനൊപ്പം അപാരമായ മനുഷ്യസ്നേഹത്തെക്കുറിച്ചും സംവിധായകൻ പി ശ്രീകുമാർ ഓർത്തെടുക്കുകയാണ്. സഫാരി ടിവിയുടെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് അദ്ദേഹം വിശേഷങ്ങൾ പങ്ക് വച്ചത്.
മമ്മൂട്ടിയിൽ നിന്നും വർഷങ്ങൾക്ക് മുമ്പ് തനിക്കുണ്ടായ ഒരനുഭവം തുറന്നു പറഞ്ഞുകൊണ്ടാണ് സംവിധായകൻ തുടങ്ങിയത്. കൈയും തലയും പുറത്തിടരുതെന്ന ചിത്രത്തിന്റെ കഥ പറയാൻ മമ്മൂട്ടിയുടെ അരികിൽ ഒരിക്കൽ ശ്രീകുമാറും തോപ്പിൽ ഭാസിയും ചെന്നു. മദ്രാസിലെ പ്രസാദ് സ്റ്റുഡിയോയിലെത്തയ ഞങ്ങൾ ചെല്ലുമ്പോൾ കാണുന്ന കാഴ്ച ടൈറ്റ് ബനിയനൊക്ക ഇട്ട് സുന്ദരനായ ചെറുപ്പക്കാരനെയാണ്. അത് മമ്മൂട്ടിയായിരുന്നു. അദ്ദേഹത്തെ കണ്ട് ഞങ്ങൾ സലാം പറഞ്ഞു. എന്നാൽ മൈൻഡ് ചെയ്യാതെ ഒരു 45 മിനിട്ടോളം മമ്മൂട്ടി ഞങ്ങളെ കാത്തുനിറുത്തി. അതിനുശേഷമാണ് അദ്ദേഹം വന്നത്. എന്നിട്ടു പറഞ്ഞു- പെട്ടന്നങ്ങനെ ഇറങ്ങി വരാൻ കഴിയില്ല, എന്റെ കൂടെ ഇരുന്നവരെല്ലാം ഇൻഡസ്ട്രീയെ നയിക്കുന്നവരാണ്.
ഞങ്ങൾ വന്ന കാര്യം മമ്മൂട്ടിയെ അറിയിച്ചു. വരുന്ന സെപ്റ്റംബറിൽ ഷൂട്ടിങ് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. നല്ല തിരക്കുള്ള സമയമായിരുന്നു. കഥ പറഞ്ഞു, ഡേറ്റ് 6 മാസത്തേക്ക് മതിയെന്ന് പറഞ്ഞു. സമയമില്ല, തിരക്കാണ് മറ്റാരെ കൊണ്ടെങ്കിലും ചെയ്യിക്കൂ എന്ന് അദ്ദേഹം പറഞ്ഞു.അൽപനേരത്തെ നിശബ്ദതയ്ക്ക് ശേഷം ഒന്ന് അഡ്ജസ്റ്റ് ചെയ്തൂ കൂടെയെന്ന് ഞാൻ ചോദിച്ചു. പൊട്ടിത്തെറിച്ചുകൊണ്ടായിരുന്നു അതിനോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം.
'അഡ്ജസ്റ്റ് ചെയ്ത് തരാൻ താനാരാ, എന്റെ സ്വജാതിക്കാരനാണോ, അതോ കൂടെ പഠിച്ചതാണോ, മറ്റെന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ'യെന്നും മമ്മൂട്ടി ചോദിച്ചു.എന്നാൽ മമ്മൂട്ടി കോടമ്പക്കം കാണുന്നതിന് മുമ്പ് അവിടെയെത്തിയ എനിക്ക് എന്തെങ്കിലും മറുപടി പറയണമെല്ലോ എന്ന ചിന്ത ഉണർന്നു. അപ്പോഴാണ് മമ്മൂട്ടി 'ഒരു കാര്യം ചെയ്യൂ, അടുത്ത സെപ്റ്റംബറിൽ ചാർട്ട് ചെയ്യ് ഡേറ്റ് തരാം' എന്നു പറയുന്നത്. എന്റെ എന്തോ മണ്ടത്തരത്തിന് ഞാൻ പൊട്ടിത്തെറിച്ചു. അദ്ദേഹം പറഞ്ഞ വാക്കുകളെല്ലാം അതുപോലെ ഞാനും തിരിച്ചു പറഞ്ഞു. അങ്ങനെ അവിടെ നിന്നും ഞങ്ങൾ വഴക്കുണ്ടാക്കി പിരിഞ്ഞിറങ്ങി.
പിന്നീട് പ്രിയദർശന്റെ 'രാക്കുയിലിൻ രാഗസദസിൽ' എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച് മമ്മൂട്ടിയെ കാണുകയുണ്ടായി. എന്നെ കണ്ട് 'സലാം' എന്നു പറഞ്ഞെങ്കിലും ഞാൻ മൈൻഡ് ചെയ്തില്ല. ഉടനെ എണീറ്റ് വന്ന് എന്നെ കെട്ടി പിടിച്ച് അദ്ദേഹം പറഞ്ഞത്- 'നിങ്ങൾ ഇതുവരെ ഇതൊന്നും മറന്നില്ലേ' എന്നായിരുന്നു. ആ മമ്മൂട്ടിയാണ് മലയാള സിനിമയിൽ നിർമ്മാണമൊക്കെ നടത്തി പൊട്ടിപൊളിഞ്ഞ് തകർന്ന് തരിപ്പണമായി ജീവിക്കാൻ നിവർത്തിയില്ലാതായ എന്നെ, കാർ കൊടുത്തയച്ച് ആലപ്പുഴയിലെ സെറ്റിൽ എത്തിച്ച് ഇന്നത്തെ നിലയ്ക്കെത്തിച്ചത്. ഇന്ന് എന്റെ സുഹൃത്തും സഹോദരനുമൊക്കെയാണ് മമ്മൂട്ടി. അപാരമായ മനുഷ്യസ്നേഹിയാണ് മമ്മൂട്ടി' -ശ്രീകുമാർ വാചാലനായി.