- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഹൻലാലിനെ പുളുന്താനെന്നും മമ്മൂട്ടിയെ വയസനെന്നും കാഞ്ചനമാല ആക്ഷേപിച്ചത് പ്രായത്തിന്റെ പ്രശ്‌നങ്ങൾ കൊണ്ട്; കോടികളുടെ ആസ്തിയുണ്ടായിട്ടും സ്വന്തം കൈയിൽനിന്ന് സേവാമന്ദിറിന് ചില്ലിക്കാശു നൽകിയിട്ടില്ല: കാഞ്ചനമാലയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ വിമൽ
'എന്ന് നിന്റെ മൊയ്തീൻ' എന്ന ചിത്രത്തിന്റെ വിജയത്തിനു പിന്നാലെയുണ്ടായ വിവാദങ്ങൾക്ക് അന്ത്യമാകുന്നില്ല. ചിത്രത്തിന്റെ സംവിധായകൻ ആർ എസ് വിമൽ തന്നെ കാഞ്ചനമാലയുടെ ആരോപണങ്ങൾക്കു മറുപടിയുമായി രംഗത്തെത്തിയതോടെയാണ് വീണ്ടും ചർച്ചകൾ കൊഴുത്തത്. ചിത്രം വൻ വിജയമാകുമ്പോഴും അണിയറപ്രവർത്തകർക്കെതിരെയും സിനിമാ താരങ്ങൾക്കെതിരെയും വിമർശനങ്ങ
'എന്ന് നിന്റെ മൊയ്തീൻ' എന്ന ചിത്രത്തിന്റെ വിജയത്തിനു പിന്നാലെയുണ്ടായ വിവാദങ്ങൾക്ക് അന്ത്യമാകുന്നില്ല. ചിത്രത്തിന്റെ സംവിധായകൻ ആർ എസ് വിമൽ തന്നെ കാഞ്ചനമാലയുടെ ആരോപണങ്ങൾക്കു മറുപടിയുമായി രംഗത്തെത്തിയതോടെയാണ് വീണ്ടും ചർച്ചകൾ കൊഴുത്തത്.
ചിത്രം വൻ വിജയമാകുമ്പോഴും അണിയറപ്രവർത്തകർക്കെതിരെയും സിനിമാ താരങ്ങൾക്കെതിരെയും വിമർശനങ്ങൾ തുടരുകയായിരുന്നു ജീവിതത്തിലെ പ്രണയകഥയിലെ നായികയായ കാഞ്ചനമാല.
കടുത്ത വിമർശനങ്ങൾ തുടരുന്നതിനിടെയാണ് കാഞ്ചനമാലയ്ക്കു മറുപടിയുമായി സംവിധായകൻ ആർ എസ് വിമൽ രംഗത്ത് എത്തിയത്. കാഞ്ചനമാലയോട് മോശമായി പെരുമാറുകയോ അവരുടെ പ്രണയജീവിതത്തെ വളച്ചൊടിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ഒരു അഭിമുഖത്തിൽ വിമൽ പറഞ്ഞത്.
അവരുടെ ജീവിതത്തിലെ നെഗറ്റീവായ എല്ലാ വശങ്ങളും നീക്കം ചെയ്ത ശേഷമാണ് തിരക്കഥ തയ്യാറാക്കിയത്. ആ ചിത്രത്തിലൂടെ കാഞ്ചനേട്ടത്തിക്ക് ലഭിച്ച വലിയ നന്മയെ എന്തിനാണ് അവർ ഇപ്പോഴും തള്ളിപ്പറയുന്നത്. സിനിമ തുടങ്ങുന്നതിന് മുമ്പ് മൊയ്തീൻ സേവാമന്ദിറിന് വേണ്ടി അഞ്ച് ലക്ഷം രൂപ നൽകിയിരുന്നു. ഇതെല്ലാം ആരും അറിയാതെ ചെയ്യണമെന്ന നിർബന്ധത്താലാണ് ഇതുവരെ തുറന്നു പറയാതിരുന്നത്. കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ള കാഞ്ചനമാല സ്വന്തം കയ്യിൽ നിന്ന് പണമെടുത്ത് സേവാ മന്ദിറിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും വിമൽ പറഞ്ഞു.
എത്രയൊക്കെ വിമർശനങ്ങൾ ഉന്നയിച്ചാലും കാഞ്ചനമാല തനിക്കിപ്പോഴും അമ്മയെ പോലെയാണ്. പ്രായത്തിന്റെ പ്രശ്‌നങ്ങൾ കൊണ്ടാകാം അവരിങ്ങനെയൊക്കെ പറയുന്നത്.
മമ്മൂട്ടിയെ വയസനെന്നും മോഹൻലാലിനെ പുളുന്താനെന്നും വിളിക്കുന്നത് പ്രായത്തിന്റെ പ്രശ്‌നങ്ങൾ കൊണ്ടാകുമെന്നും വിമൽ പറഞ്ഞു. ഷൂട്ടിംഗിനിടെ ഒരു ദിവസം കാഞ്ചനമാല വിളിച്ചു ആരാണ് തന്റെ അച്ഛന്റെ വേഷം ചെയ്യുന്നതെന്ന് ചോദിച്ചു. ശശികുമാർ സാറാണ് ആ റോളിലെന്ന് പറഞ്ഞപ്പോൾ, ആ കോന്തനാണോ എന്നായിരുന്നു കാഞ്ചനമാലയുടെ മറുപടി. ചേട്ടനായി സുധീഷ് ആണെന്ന് പറഞ്ഞപ്പോൾ ആ കുള്ളനാണോ എന്ന് ചോദിച്ചുവെന്നും വിമൽ പറഞ്ഞു.
കഴിഞ്ഞ ദിവസം നടൻ സിദ്ദിഖും കാഞ്ചനമാലയ്‌ക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. കാഞ്ചനമാല എങ്ങനെ അനശ്വര പ്രണയത്തിന്റെ വക്താവാകുമെന്നാണു സിദ്ദിഖ് ചോദിച്ചത്. വീണ്ടും വിവാഹം കഴിക്കാതിരുന്നത് 'മൊയ്തീന്റെ പെണ്ണ്' എന്ന് എല്ലാവരും അംഗീകരിച്ചിരുന്നതിനാലാണെന്നും സിദ്ദിഖ് പറഞ്ഞു.
കാഞ്ചനമാലയുടേതിനെക്കാൾ എത്രയോ ത്യാഗപൂർണ്ണമായ ജീവിതമാണ് ഇവിടുത്തെ ലക്ഷോപലക്ഷം അമ്മമാരുടേത്. ഒരു പുരുഷനെ വിവാഹം കഴിച്ച് അയാളെ മാത്രം സ്‌നേഹിച്ച് അയാളുടെ മക്കളെ വളർത്തി തന്റേതായ എല്ലാ സുഖങ്ങളും ഒഴിവാക്കി അവർക്കുവേണ്ടി മാത്രം ജീവിക്കാൻ വിധിക്കപ്പെട്ടവരാണ് ആ അമ്മമാർ. അവരുടേതല്ലേ കാഞ്ചനമാലയുടേതിനെക്കാൾ ത്യാഗപൂർണ്ണമായ പ്രണയമെന്നും സിദ്ദിഖ് ചോദിച്ചിരുന്നു.
വിമർശിക്കുന്നവരുടെ വിവരക്കേടിനു പുല്ലുവില മാത്രമെന്നാണ് ഇക്കാര്യത്തോട് കാഞ്ചനമാല പ്രതികരിച്ചത്. വിമർശകർ പലരുടെ കൂടെ പോകുന്നവരാണെന്നും മൊയ്തീനുമായുള്ള പ്രണയം എന്തായിരുന്നുവെന്ന് മുക്കത്തുകാർക്ക് അറിയാമെന്നും നടൻ സിദ്ദിഖിനു മറുപടിയായി കാഞ്ചനമാല പറഞ്ഞു.