- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിലെത്തിയപ്പോൾ ആട്ടിയിറക്കി നിർമ്മാതാക്കൾ; ഡേറ്റ് കൊടുത്തിട്ട് മുങ്ങി താരങ്ങൾ; ആദ്യ പടം പൊളിഞ്ഞപ്പോൾ ബാക്കിയായത് അപമാനം മാത്രം; അപൂർവ്വ പ്രതിഭയെ മരണം വിളിച്ചത് 42-ാം വയസ്സിൽ
2005ൽ 'ഹൃദയത്തിൽ സൂക്ഷിക്കാൻ' എന്ന സിനമയുമായി വെള്ളത്തിരയിൽ രാജേഷ് പിള്ള സജീവമായി. എന്നാൽ പ്രതീക്ഷകളെല്ലാം തകർത്ത് സിനിമ പ്രേക്ഷക ശ്രദ്ധ നേടാതെ പോയി. സ്‌നേഹത്തിന്റെ കഥ പറഞ്ഞ സിനിമയുടെ പരാജയം സംവിധായകനെ തകർത്തു. പുതിയ സിനിമയ്ക്കായി മുട്ടാത്ത വാതിലുകളില്ല. ഇവിടെയെല്ലാം അപമാനമായിരുന്നു മലയാളത്തിലെ ന്യൂജെൻ സിനമാ പാരമ്പര്യത്തിന് തുട
2005ൽ 'ഹൃദയത്തിൽ സൂക്ഷിക്കാൻ' എന്ന സിനമയുമായി വെള്ളത്തിരയിൽ രാജേഷ് പിള്ള സജീവമായി. എന്നാൽ പ്രതീക്ഷകളെല്ലാം തകർത്ത് സിനിമ പ്രേക്ഷക ശ്രദ്ധ നേടാതെ പോയി. സ്‌നേഹത്തിന്റെ കഥ പറഞ്ഞ സിനിമയുടെ പരാജയം സംവിധായകനെ തകർത്തു. പുതിയ സിനിമയ്ക്കായി മുട്ടാത്ത വാതിലുകളില്ല. ഇവിടെയെല്ലാം അപമാനമായിരുന്നു മലയാളത്തിലെ ന്യൂജെൻ സിനമാ പാരമ്പര്യത്തിന് തുടക്കമിട്ട സംവിധായകന്റെ അനുഭവം. കടുത്ത മാനസിക സംഘർഷങ്ങളുടെ നാളുകളായിരുന്നു പിന്നീട്. ഇവിടെ നിന്ന് കുടുംബത്തിന്റെ കരുത്തോടെ സുഹൃത്തുക്കളുടെ സഹായത്തോടെ ഉയർത്തെഴുന്നേൽപ്പ്. പിന്നെ മിലിയും ട്രാഫിക്കും.
കഥ പറയാൻ ചെല്ലുന്നിടത്തൊക്കെ അപമാനിച്ച് ഇറക്കിവിടപ്പെട്ട സംവിധായകനായിരുന്നു, ഒരിക്കൽ രാജേഷ് പിള്ള. വീട്ടിലേക്കു വിളിച്ചുവരുത്തിയ ശേഷവും കളിയാക്കി പറഞ്ഞുവിട്ട നിർമ്മാതാക്കളുണ്ട്. ചർച്ചയ്ക്കിരിക്കാമെന്ന് ഉറപ്പുകൊടുത്തിട്ട് അടുത്തെത്തിയപ്പോൾ ഒഴിഞ്ഞുമാറിയ താരങ്ങളുണ്ട്. അതിജീവനത്തിനായി ട്രാഫിക്കുമായി എത്തിയപ്പോൾ രാജേഷ് പിള്ള താരമായി. പിന്നെ മിലിയുമെത്തിയപ്പോൾ പ്രതിഭ അംഗീകരിക്കപ്പെട്ടു. രാജേഷ് പിള്ളയുടെ ഭാര്യ മേഘ്‌ന മുമ്പ് നൽകിയ അഭിമുഖം മതി കാര്യങ്ങൾ വ്യക്തമാക്കാൻ.
2005ൽ 'ഹൃദയത്തിൽ സൂക്ഷിക്കാൻ' എന്ന ആദ്യ സിനിമ പരാജയപ്പെട്ടതിനു ശേഷമുള്ള അഞ്ചു കൊല്ലം രാജേഷ് അത്രയേറെ പീഡനങ്ങളുടെ നാൽക്കവലയിൽക്കിടന്നു ശ്വാസം മുട്ടിയിരുന്നു. പലരും അപമാനിച്ച് വിട്ടു. ഇതോടെ ഡിപ്രഷനിലേക്ക് വഴുതി വീണു. തിരുവനന്തപുരത്തെ ആ ജീവിതകാലത്താണു തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് കൂട്ടുകെട്ടിലെ സഞ്ജയിനെ പരിചയപ്പെടുന്നത്. മനസ്സിനെ ഉണർത്താൻ പ്രേരിപ്പിക്കുന്ന കുറെ പുസ്തകങ്ങളുടെ വലിയ ശേഖരമാണു സഞ്ജയ് ആദ്യം രാജേഷിനു കൊടുത്തത്. ഓസ്‌കർ അവാർഡ് ലഭിച്ച മുഴുവൻ സിനിമകളുടെയും ശേഖരം സഞ്ജയിന്റെ സഹോദരിയിൽ നിന്നു ശേഖരിച്ചാണു രാജേഷിനു കൈമാറിയത്. ഇത് തന്റെ ഭർത്താവിനെ മാറ്റി മറിച്ചു
അങ്ങനെയാണ് ട്രാഫിക് പിറക്കുന്നത്. 'എന്റെ ജീവിതത്തിൽ വന്ന ഏതു മാറ്റത്തിനും ഞാൻ സഞ്ജയിനോടു മാത്രം കടപ്പെട്ടിരിക്കുന്നു' എന്നു രാജേഷ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. 'നോട്ട് ബുക്കി'ന്റെ തിരക്കഥാ ചർച്ചയിൽ രാജേഷിനെ ഒപ്പമിരുത്തിയാണു സഞ്ജയ് അടുത്ത ഘട്ടം ആത്മവിശ്വാസം പകർന്നത്. പിന്നെ ട്രാഫിക്ക്. ഈ സിനിമ തിരുവനന്തപുരത്തെ തിയേറ്ററിലിരുന്നാണ് മേഘന കണ്ടത്. ആദ്യ ദിനം തിയേറ്ററിൽ ഉയർന്ന കൈയടി ഭർത്താവിന്റെ പ്രതിഭയ്ക്കുള്ള അംഗീകാരമായി മേഘ്‌ന തിരിച്ചറിഞ്ഞു. അതിന് ശേഷം സിനിമയിലെ തിരക്കുകൾക്കൊപ്പമായിരുന്നു രാജേഷ് പിള്ളയുടെ യാത്ര.
വളരെ അപ്രതീക്ഷിതമായാണ്, ചെന്നൈയിലെ അവിശ്വസനീയമായ ഒരു അവയവദാനത്തിന്റെ വിവരങ്ങൾ വായിക്കുന്നത്. ആദ്യം തീർച്ചപ്പെടുത്തിയ കഥ മാറ്റി. അങ്ങനെയാണു 'ട്രാഫിക്' സിനിമയായ്ത്. പിന്നീടു കുറേക്കാലം രാജേഷിനെ മലയാളത്തിൽ ആരും കണ്ടില്ല. രാജേഷ് ചെന്നൈയിലും മുംബൈയിലുമായിരുന്നു. 'ട്രാഫിക്കി'ന്റെ ഹിന്ദി, തമിഴ് പതിപ്പുകൾ ഒരുക്കാനുള്ള ശ്രമത്തിൽ. അമിതാഭ് ബച്ചൻ മുതൽ നാനാ പടേക്കർ വരെയുള്ളവരുമായി ചർച്ച നടത്തി. പക്ഷേ, അവസരമൊത്തു വന്നതു മനോജ് വാജ്‌പേയിയും ജിമ്മി ഷെർഗിലും പ്രധാന താരങ്ങളായി ഹിന്ദി റീമേക്ക് ഒരുക്കാനാണ്. ആ സിനിമ ഉദ്ദേശിച്ച സമയത്തു റിലീസാവാതിരുന്നതു രാജേഷിനു മറ്റൊരു പ്രതിസന്ധിയായി.
പിന്നീട് 'മിലി'യിലൂടെ രാജേഷ് മലയാളത്തിലേക്കു മടങ്ങിവന്നു. 'മോട്ടോർ സൈക്കിൾ ഡയറി' എന്നൊരു വ്യത്യസ്ത സിനിമയായിരുന്നു അതു കഴിഞ്ഞു മനസ്സിൽ. പക്ഷേ, ചെയ്തത് 'വേട്ട'യാണ്. അപ്പോഴൊക്കെ രോഗങ്ങൾ രാജേഷിനെ വേട്ടയാടിക്കൊണ്ടിരുന്നു. അസുഖം മൂലം ഷൂട്ടിങ് പലപ്പോഴും നിർത്തിവച്ചു. പക്ഷേ വിട്ടുകൊടുക്കാത്തെ മനസ്സുമായി വേട്ട യാഥാർത്ഥ്യമാക്കി. അത് തിയേറ്ററുകളിലെത്തിയ ദിവസം ആശുപത്രിയിലേക്ക്. പിന്നെ മരണത്തിനുള്ള കീഴടങ്ങലും.