- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഴവിൽ മനോരമ ദത്തുപുത്രി സീരിയൽ ഫെയിം അതിഥി ആത്മഹത്യക്കു ശ്രമിച്ചതു സംവിധായകന്റെ ശല്യം സഹിക്കാനാകാതെ; പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ കേരളത്തിലേക്കു മുങ്ങിയ നടി മറ്റൊരു ഷൂട്ടിങ്ങിനു ചെന്നൈയിൽ എത്തിയപ്പോൾ കൊല്ലാൻ ശ്രമിച്ചതായും പരാതി
ചെന്നൈ: തമിഴ്‌നടിയെ സംവിധായകൻ പീഡിപ്പിക്കാനും കൊല്ലാനും ശ്രമിച്ചതായി പരാതി. മഴവിൽ മനോരമ ചാനലിലെ ദത്തുപുത്രി എന്ന സീരിയലിലൂടെ മലയാളികൾക്കും സുപരിചിതയായ അതിഥി എന്ന ആതിര സന്തോഷാണ് ആത്മഹത്യക്കു ശ്രമിച്ചത്. തമിഴ് സീരിയലുകളിലൂടെയും ശ്രദ്ധേയയായ അതിഥിയുടെ ആദ്യ ഫീച്ചർ ചിത്രമാണ് നെടുനാൾ വാടെ. ചിത്രത്തിന്റെ സംവിധായകനായ സെൽവ കണ്ണനെതിരെയാണു നടിയുടെ പരാതി. സെപ്റ്റംബർ 29 ന് നടി അതിഥി ആത്മഹത്യയ്ക്ക് ശ്രമിച്ചതായാണു വാർത്തകൾ പ്രചരിച്ചത്. പിന്നാലെ നടന്നു ശല്യം ചെയ്തതായും വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതായും നടി പറയുന്നു. ഇതിനു വഴങ്ങാത്തതിനാലാണു തനിക്കെതിരെ വധശ്രമം വരെയുണ്ടായതെന്നുമാണു നടിയുടെ പരാതി. സംവിധായകന്റെ ശല്യം സഹിക്കവയ്യാതെ അതിഥി കേരളത്തിലേക്കു വന്നിരുന്നു. എന്നാൽ, പിന്നീട് മറ്റൊരു പരസ്യചിത്രത്തിന്റെ ചിത്രീകരണത്തിനായി ചെന്നൈയിൽ എത്തിയപ്പോഴാണു സെൽവ കണ്ണനും സംഘവും ചേർന്നു തന്നെ കൊല്ലാൻ ശ്രമിച്ചതെന്നും നടി പറയുന്നു. ചിത്രീകരണവേളയിലാണു നടിക്കെതിരായി ആക്രമണം ഉണ്ടായത്. ഇതെത്തുടർന്നാണ് നടി ആത്മഹത്യക്കു
ചെന്നൈ: തമിഴ്‌നടിയെ സംവിധായകൻ പീഡിപ്പിക്കാനും കൊല്ലാനും ശ്രമിച്ചതായി പരാതി. മഴവിൽ മനോരമ ചാനലിലെ ദത്തുപുത്രി എന്ന സീരിയലിലൂടെ മലയാളികൾക്കും സുപരിചിതയായ അതിഥി എന്ന ആതിര സന്തോഷാണ് ആത്മഹത്യക്കു ശ്രമിച്ചത്.
തമിഴ് സീരിയലുകളിലൂടെയും ശ്രദ്ധേയയായ അതിഥിയുടെ ആദ്യ ഫീച്ചർ ചിത്രമാണ് നെടുനാൾ വാടെ. ചിത്രത്തിന്റെ സംവിധായകനായ സെൽവ കണ്ണനെതിരെയാണു നടിയുടെ പരാതി. സെപ്റ്റംബർ 29 ന് നടി അതിഥി ആത്മഹത്യയ്ക്ക് ശ്രമിച്ചതായാണു വാർത്തകൾ പ്രചരിച്ചത്.
പിന്നാലെ നടന്നു ശല്യം ചെയ്തതായും വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതായും നടി പറയുന്നു. ഇതിനു വഴങ്ങാത്തതിനാലാണു തനിക്കെതിരെ വധശ്രമം വരെയുണ്ടായതെന്നുമാണു നടിയുടെ പരാതി. സംവിധായകന്റെ ശല്യം സഹിക്കവയ്യാതെ അതിഥി കേരളത്തിലേക്കു വന്നിരുന്നു. എന്നാൽ, പിന്നീട് മറ്റൊരു പരസ്യചിത്രത്തിന്റെ ചിത്രീകരണത്തിനായി ചെന്നൈയിൽ എത്തിയപ്പോഴാണു സെൽവ കണ്ണനും സംഘവും ചേർന്നു തന്നെ കൊല്ലാൻ ശ്രമിച്ചതെന്നും നടി പറയുന്നു. ചിത്രീകരണവേളയിലാണു നടിക്കെതിരായി ആക്രമണം ഉണ്ടായത്. ഇതെത്തുടർന്നാണ് നടി ആത്മഹത്യക്കു ശ്രമിച്ചത്.
പ്രമുഖ സംവിധായകൻ സാമിയുടെ സഹസംവിധായകനാണു സെൽവ കണ്ണൻ. നടിയിപ്പോൾ ചെന്നൈ വിറുകമ്പാക്കത്തിലുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സെൽവ കണ്ണൻ ഒരുക്കുന്ന നെടുനൽവാടൈ എന്ന സിനിമയിൽ അഭിനയിക്കാൻ അതിഥി കരാർ ഒപ്പിട്ടിരുന്നു. പൊതുജനങ്ങളിൽ നിന്നും കാശുപിരിച്ചാണ് സിനിമ നിർമ്മിക്കുന്നത്. ഇതിനിടയിലാണു സംവിധായകൻ നടിയോട് പ്രേമാഭ്യർഥന നടത്തിയത്. ഇത് അതിഥി നിരസിച്ചതോടെയാണു സംവിധായകൻ താരത്തോട് മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. സംവിധായകന്റെ പീഡനം സഹിക്കാനാവാതെ അതിഥി സിനിമയിൽ നിന്നും പിൻവാങ്ങുകയായിരുന്നു.
തുടർന്ന് സംവിധായകനെതിരെ നടികർ സംഘത്തിനും സംവിധായകരുടെ സംഘടനയ്ക്കും അതിഥി പരാതി നൽകി. വിശാലിനെ നേരിട്ട് കണ്ട് പരാതി പറഞ്ഞിട്ടുണ്ടെന്നും നടി പറയുന്നു. ഇതിൽ രോഷാകുലനായ ശെൽവ അതിഥിയെ വീണ്ടും ഭീക്ഷണിപ്പെടുത്തുകയും മറ്റൊരു ചിത്രീകരണ ലൊക്കേഷനിൽ ചെന്ന് ബഹളം വയ്ക്കുകയും ചെയ്യുകയായിരുന്നു. പ്രശ്നങ്ങൾ കരിയറിനെയും ബാധിച്ചതോടെയാണ് നടി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണു റിപ്പോർട്ടുകൾ.
മലയാളം ടെലിവിഷനിലൂടെയാണ് ആതിര സന്തോഷ് എന്ന അതിഥി ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്. നർത്തകി കൂടിയാണ് അതിഥി.