- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉലകനായകന്റെ ഇന്ത്യൻ തിരികെ എത്തുന്നു; കമൽ ഹാസന്റെ സൂപ്പർഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം തായ് വാനിൽ തുടങ്ങി; എന്തിരന്റെ രണ്ടാം ഭാഗം തീയറ്ററിൽ എത്തും മുമ്പേ ശങ്കർ തന്റെ മെഗാ പ്രോജക്ടിന്റെ പണി തുടങ്ങി
ചെന്നൈ: തമിഴ് സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ് ആർ ശങ്കറിന്റെ സംവിധാനത്തിൽ പിറന്ന ഇന്ത്യൻ എന്ന സിനിമ. രാജ്യം നെഞ്ചിലേറ്റിയ ഈ ഉലകനായകൻ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുകയാണ്. മനീഷ കൊയ്‌രാളയും സുകന്യയും മികച്ച അഭിനയം കാഴ്‌ച്ചവെച്ച സിനിമയുടെ രണ്ടാം ഭാഗത്തിന്റെ പണിപ്പുരയിലാണ് ശങ്കർ. തായ് വാനിൽ സിനിമയുടെ ചിത്രീകരണം തുടങ്ങി. എന്തിരൻ 2.0 ക്ക് ശേഷം തന്റെ അടുത്ത മെഗാചിത്രത്തിന്റെ ചിത്രീകരണം തായ്വാനിൽ ആരംഭിച്ചിരിക്കുന്നു എന്ന സൂചന വെളിവാക്കുന്ന 24 സെക്കൻഡ് ദൈർഘ്യമുള്ള ദൃശം ട്വിറ്ററിലൂടെയാണ് ശങ്കർ പുറത്ത് വിട്ടത്. ഇന്ത്യൻ 2 ഇൻ തായ്വാൻ എന്നെഴുതിയ ഫ്ളോട്ടിങ് ലാമ്പ് ആകാശത്തേക്ക് പറത്തിയാണ് ഇന്ത്യൻ 2 ന്റെ ചിത്രീകരണം ആരംഭിച്ച വിവരം ശങ്കർ പുറത്ത് വിട്ടിരിക്കുന്നത്. സംവിധായകൻ ശങ്കറും ഛായാഗ്രാഹകൻ രവി വർമനും ചേർന്നാണ് ഫ്ളോട്ടിങ് ലാമ്പ് പറത്തിയത്. സ്വാതന്ത്ര്യ സമരകാലത്തെ സുഭാഷ് ചന്ദ്രബോസിന്റെ ആർമിയുടെ കഥ, ഇന്ത്യനിൽ അവതരിപ്പിച്ചിട്ടുണ്ട്. സുഭാഷ് ചന്ദ്ര ബോസിന്റെ മരണം സംഭവിച്ചതായി കരുതപ്പെടുന്
ചെന്നൈ: തമിഴ് സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ് ആർ ശങ്കറിന്റെ സംവിധാനത്തിൽ പിറന്ന ഇന്ത്യൻ എന്ന സിനിമ. രാജ്യം നെഞ്ചിലേറ്റിയ ഈ ഉലകനായകൻ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുകയാണ്. മനീഷ കൊയ്‌രാളയും സുകന്യയും മികച്ച അഭിനയം കാഴ്‌ച്ചവെച്ച സിനിമയുടെ രണ്ടാം ഭാഗത്തിന്റെ പണിപ്പുരയിലാണ് ശങ്കർ. തായ് വാനിൽ സിനിമയുടെ ചിത്രീകരണം തുടങ്ങി.
എന്തിരൻ 2.0 ക്ക് ശേഷം തന്റെ അടുത്ത മെഗാചിത്രത്തിന്റെ ചിത്രീകരണം തായ്വാനിൽ ആരംഭിച്ചിരിക്കുന്നു എന്ന സൂചന വെളിവാക്കുന്ന 24 സെക്കൻഡ് ദൈർഘ്യമുള്ള ദൃശം ട്വിറ്ററിലൂടെയാണ് ശങ്കർ പുറത്ത് വിട്ടത്. ഇന്ത്യൻ 2 ഇൻ തായ്വാൻ എന്നെഴുതിയ ഫ്ളോട്ടിങ് ലാമ്പ് ആകാശത്തേക്ക് പറത്തിയാണ് ഇന്ത്യൻ 2 ന്റെ ചിത്രീകരണം ആരംഭിച്ച വിവരം ശങ്കർ പുറത്ത് വിട്ടിരിക്കുന്നത്. സംവിധായകൻ ശങ്കറും ഛായാഗ്രാഹകൻ രവി വർമനും ചേർന്നാണ് ഫ്ളോട്ടിങ് ലാമ്പ് പറത്തിയത്.
സ്വാതന്ത്ര്യ സമരകാലത്തെ സുഭാഷ് ചന്ദ്രബോസിന്റെ ആർമിയുടെ കഥ, ഇന്ത്യനിൽ അവതരിപ്പിച്ചിട്ടുണ്ട്. സുഭാഷ് ചന്ദ്ര ബോസിന്റെ മരണം സംഭവിച്ചതായി കരുതപ്പെടുന്നത് തായ്വാനിൽ വച്ചുണ്ടായ വിമാനപകടത്തിലാണ്. അതുകൊണ്ട് തന്നെ ഇന്ത്യൻ 2 ന്റെ പ്രധാന ലൊക്കേഷനുകളിലൊന്ന് തായ്വാനിലാണ് എന്ന വിവരവും ഒപ്പം ചിത്രീകരണം ആരംഭിച്ചതായുമുള്ള സൂചനകൾ പ്രതീകാത്മകമായി പുറത്ത് വിട്ടിരിക്കുകയാണ് സംവിധായകൻ.
ലൈക്ക പ്രൊഡക്ഷൻസാണ് ഇന്ത്യൻ 2 നിർമ്മിക്കുന്നത്. ആർട്ട് ഡയറ്കടർ മുത്തുരാജാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. എന്തിരൻ 2.0 റിലീസ് ചെയ്യും മുമ്പാണ് ശങ്കർ ഇന്ത്യൻ രണ്ടാം ഭാഗവുമായി മുന്നോട്ടു പോകുന്നത്.