- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞങ്ങൾ പിരിയുന്നത് സത്യമാണ്.. അമലാ പോൾ വിശ്വാസ വഞ്ചന കാട്ടി; അങ്ങനെയുള്ളപ്പോൾ ഈ ബന്ധം തുടരുന്നതിൽ എന്താണ് അർത്ഥമുള്ളത്? ദാമ്പത്യ തകർച്ചയ്ക്ക് കാരണം വ്യക്തമാക്കി സംവിധായകൻ എ എൽ വിജയ് മാദ്ധ്യമങ്ങൾക്ക് നൽകിയത് വികാര നിർഭരമായ കുറിപ്പ്
ചെന്നൈ: തെന്നിന്ത്യയിലെ പ്രമുഖ നടി അമലാ പോളും സംവിധായകൻ എ എൽ വിജയുമായുള്ള ദാമ്പത്യം തകരുന്നു എന്ന വാർത്ത ഏതാനും ദിവസങ്ങളായി മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. ദാമ്പത്യ തകർച്ചയ്ക്ക് കാരണം എന്താണെന്ന് അമല പോൾ മൗനം പാലിക്കുമ്പോൾ തന്നെ ഇക്കാര്യത്തിൽ പ്രതികരിച്ചത് വിജയിന്റെ കുടുംബം രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ ദാമ്പത്യ തകർച്ചയെക്കുറിച്ച് വിശദീകരിച്ച് വിജയ് തന്നെ നേരിട്ട് രംഗത്തെത്തി. ഇതേക്കുറിച്ച് മാദ്ധ്യമ വാർത്തകൾ വരുമ്പോൾ മാദ്ധ്യമങ്ങൾക്ക് വിശദമായ വാർത്താക്കിറുപ്പു നൽകിയാണ് വിജയ് ദാമ്പത്യ തകർച്ചയെ കുറിച്ച് വിശദീകരിക്കുന്നത്. അമലാപോൾ വിശ്വാസ വഞ്ചന കാണിച്ചുവെന്നാണ് വിജയിന്റെ പ്രധാന ആരോപണം. ഞാനും അമലയും തമ്മിലുള്ള വേർപിരിയലിനെക്കുറിച്ചുള്ള വാർത്തകൾ കുറേ ദിവസമായി കാണുന്നു. തെറ്റായ വിവരങ്ങളിലും ചിലരുടെയെല്ലാം ഭാവനയിലും ഊന്നിയുള്ളതായിരുന്നു ആ വാർത്തകളെല്ലാം. ഒരുകാര്യം ഇവിടെ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ആ വാർത്തകളിൽ ഉണ്ടായിരുന്ന ആകെ സത്യം ഞങ്ങൾ പിരിയുന്നു എന്നതാണ്. മറ്റെല്ലാം അസത്യവും. പിരിയാനു
ചെന്നൈ: തെന്നിന്ത്യയിലെ പ്രമുഖ നടി അമലാ പോളും സംവിധായകൻ എ എൽ വിജയുമായുള്ള ദാമ്പത്യം തകരുന്നു എന്ന വാർത്ത ഏതാനും ദിവസങ്ങളായി മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. ദാമ്പത്യ തകർച്ചയ്ക്ക് കാരണം എന്താണെന്ന് അമല പോൾ മൗനം പാലിക്കുമ്പോൾ തന്നെ ഇക്കാര്യത്തിൽ പ്രതികരിച്ചത് വിജയിന്റെ കുടുംബം രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ ദാമ്പത്യ തകർച്ചയെക്കുറിച്ച് വിശദീകരിച്ച് വിജയ് തന്നെ നേരിട്ട് രംഗത്തെത്തി. ഇതേക്കുറിച്ച് മാദ്ധ്യമ വാർത്തകൾ വരുമ്പോൾ മാദ്ധ്യമങ്ങൾക്ക് വിശദമായ വാർത്താക്കിറുപ്പു നൽകിയാണ് വിജയ് ദാമ്പത്യ തകർച്ചയെ കുറിച്ച് വിശദീകരിക്കുന്നത്. അമലാപോൾ വിശ്വാസ വഞ്ചന കാണിച്ചുവെന്നാണ് വിജയിന്റെ പ്രധാന ആരോപണം.
ഞാനും അമലയും തമ്മിലുള്ള വേർപിരിയലിനെക്കുറിച്ചുള്ള വാർത്തകൾ കുറേ ദിവസമായി കാണുന്നു. തെറ്റായ വിവരങ്ങളിലും ചിലരുടെയെല്ലാം ഭാവനയിലും ഊന്നിയുള്ളതായിരുന്നു ആ വാർത്തകളെല്ലാം. ഒരുകാര്യം ഇവിടെ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ആ വാർത്തകളിൽ ഉണ്ടായിരുന്ന ആകെ സത്യം ഞങ്ങൾ പിരിയുന്നു എന്നതാണ്. മറ്റെല്ലാം അസത്യവും. പിരിയാനുള്ള കാരണം എനിക്കൊഴികെ മറ്റാർക്കുമറിയില്ലെന്നു വിജയ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ഈ വിഷയത്തിൽ പ്രതികരിക്കണമെന്ന് സിനിമാ, മാദ്ധ്യമ രംഗങ്ങളില സുഹൃത്തുക്കൾ ദിവസങ്ങളായി നിർബന്ധിക്കുന്നുണ്ട്. എന്നാൽ എന്റെ സ്വകാര്യജീവിതത്തെ സംബന്ധിച്ച കാര്യം സമൂഹത്തിൽ ചർച്ചയ്ക്ക് വെക്കേണ്ട കാര്യമില്ലെന്നാണ് എനിക്ക് തോന്നിയത്. വിഷയത്തിൽ അങ്ങേയറ്റം അസ്വസ്ഥനും ദുഃഖിതനുമായ അച്ഛൻ ഒരു ചാനലിൽ അവരുടെ നിർബന്ധപ്രകാരം പ്രതികരിച്ചിരുന്നു, അദ്ദേഹത്തിന്റെ നിരാശ വ്യക്തമാക്കിക്കൊണ്ട്. നിർഭാഗ്യവശാൽ ഇത് സംബന്ധിച്ച എല്ലാത്തരം വാർത്തകളും എന്റെ അച്ഛന്റെ അന്നത്തെ പ്രസ്താവനയിൽ ഊന്നിയുള്ളതായിരുന്നു.
സാമൂഹികമായ ഉത്തരവാദിത്തത്തെക്കുറിച്ച് ബോധ്യമുള്ളയാളാണ് ഞാൻ. ഒൻപത് സിനിമകൾ ഇതിനകം ഞാൻ സംവിധാനം ചെയ്തു. സ്ത്രീകളോട് എനിക്കുള്ള ബഹുമാനം എന്താണെന്ന് ആ സിനിമകൾ കണ്ടാലറിയാം. അന്തസോടെ മാത്രമേ ഞാൻ ഇന്നുവരെ സ്ത്രീകഥാപാത്രങ്ങളെ ചിത്രീകരിച്ചിട്ടുള്ളൂ. സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ അങ്ങേയറ്റം മാനിക്കുന്നയാളാണ് ഞാൻ. വിവാഹശേഷം അമലയ്ക്ക് അഭിനയം തുടരണമെന്ന് പറഞ്ഞപ്പോൾ അതിനൊപ്പം നിൽക്കുകയാണ് ഞാൻ ചെയ്തത്. അവൾ അതുപോലെ തുടരുകയും ചെയ്തു. ഞാനോ എന്റെ വീട്ടുകാരോ അമലയെ ജോലി ചെയ്യുന്നതിൽ നിന്ന് വിലക്കി എന്ന രീതിയിലുള്ള പ്രചരണം തികച്ചും അടിസ്ഥാനരഹിതമാണെന്നും വിജയ് വ്യക്താക്കി.
വിശ്വാസമാണ് വിവാഹജീവിതത്തിന്റെ അടിസ്ഥാനം. അത് ലംഘിക്കപ്പെടുന്നപക്ഷം ഒരു ബന്ധത്തിന്റെ നിലനിൽപ് ചോദ്യം ചെയ്യപ്പെടുകയും അത് അർഥശൂന്യമായിത്തീരുകയും ചെയ്യും.കുടുംബം എന്ന സ്ഥാപനത്തിനും ബന്ധങ്ങൾക്കും വില കൽപിക്കുന്ന ഒരാളാണ് ഞാൻ. ഞങ്ങളുടെ ബന്ധം എന്നെങ്കിലും അവസാനിക്കുമെന്ന് എന്റെ ഭ്രാന്തൻ സ്വപ്‌നങ്ങളിൽപ്പോലും ഉണ്ടായിരുന്നില്ല. പക്ഷേ ഇപ്പോൾ എനിക്ക് മറ്റൊരു തെരഞ്ഞെടുപ്പില്ല. ഹൃദയം നുറുങ്ങുന്ന വേദനയോടെ ജീവിതത്തിൽ മുന്നോട്ട് പോകാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു, മാന്യമായ രീതിയിൽ.
ലിംഗഭേദത്തിന്റേതായ ഒരു വീക്ഷണം ചില മാദ്ധ്യമങ്ങൾ ഇത് സംബന്ധിച്ച വാർത്തകളിൽ നൽകിയിരുന്നു. ഇത് എന്റെ വ്യക്തിപരവും തൊഴിൽപരവുമായ അന്തസിന് പോറലേൽപിച്ചിരിക്കുകയാണ്. ഞങ്ങളുടെ വേർപിരിയലിനേക്കാൾ എന്നെ വേദനിപ്പിക്കുന്നു അത്.
ഏറ്റവും അവസാനമായി, ഞങ്ങളുടെ സ്വകാര്യമായ പ്രശ്‌നങ്ങളിലേക്ക് തലയിടാതെ വഴിമാറിപ്പോകാൻ മനസ് കാണിച്ചാൽ വലിയ സന്തോഷം. വലിയ സംഘർഷത്തിന്റേതായ സമയത്ത് ഒപ്പം നിന്ന എല്ലാവരോടും നന്ദിയുണ്ടെന്നും പറഞ്ഞാണ് വിജയ് വാർത്താക്കുറിപ്പ് അവസാനിപ്പിക്കുന്നത്.
വിവാഹശേഷം അമല സിനിമയിൽ തുടരുന്നത് വിജയ് യുടെ മാതാപിതാക്കൾക്ക് ഇഷ്ടമില്ലായിരുന്നെന്നും ഇതാണ് ബന്ധത്തിൽ വില്ലനായതെന്നുമായിരുന്നു നേരത്തേ വന്ന വാർത്തകൾ. വേർപിരിയൽ വാർത്തകളിൽ തന്റെ നിലപാട് വിജയ് വ്യക്തമാക്കിയതോടെ ഇനി അമല എന്ത് പറയുന്നു എന്നറിയാൻ കാത്തിരിക്കുകയാണ് മാദ്ധ്യമങ്ങൾ.