- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിലകൻ ചേട്ടന് ഓസ്‌കാർ കിട്ടേണ്ട സിനിമയിൽ നിന്നും ദിലീപ് പാരവെച്ച് ഒഴിവാക്കി; സിനിമയിൽ അഭിനയിക്കാനാകാതെ സീരിയലിലേക്ക് പോയപ്പോൾ അവിടെയും 'പണി കൊടുത്തു'; സഹോദരനെ പോലെ കൊണ്ട് നടന്ന തന്റെ സിനിമകൾ പ്രദർശിപ്പിച്ചാൽ ബഹിഷ്കരിക്കുമെന്ന് പറഞ്ഞ് ചാനലുകൾക്കും ഭീഷണി; നടൻ ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി സംവിധായകൻ വിനയൻ
തിരുവനന്തപുരം:കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ നടൻ ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി സംവിധായകൻ വിനയൻ. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് വിനയന്റെ വെളിപ്പെടുത്തൽ. സിനിമയിൽ വിലക്കു വന്നപ്പോൾ തിലകൻ ആരോഗ്യം പോലും പരിഗണിക്കാതെയാണ് നാടകത്തിൽ അഭിനയിച്ചതെന്നും ഇത് അദ്ദേഹത്തെ കൂടുതൽ അവശനാക്കി തീർത്തെന്നും തിലകൻ പറഞ്ഞു.ദിലീപിന്റെ പ്രതികാര ബുദ്ധിയെക്കുറിച്ചും തിലകനെ ദ്രോഹിച്ചതിനെക്കുറിച്ചും വിനയൻ ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ വിശദീകരിക്കുന്നു താൻ ഏറ്റവും അധികം സഹായിക്കുകയും അനിയനെപ്പോലെ കൂടെ കൊണ്ട് നടക്കുകയും ചെയ്ത ചെറുപ്പകാരനായ ദിലീപ് തന്നെ ഇടപെട്ടാണ് 'തങ്ങൾ നിരോധിച്ച ഒരാളുടെ സിനിമയ്ക്ക് സാറ്റലൈറ്റ് റൈറ്റ് നൽകിയാൽ അയാൾ അടുത്ത പടം അനൗൺസ് ചെയ്യും. ഇത് തുടർന്നാൽ തങ്ങളാരും നിങ്ങളുടെ പരിപാടികൾക്കോ ഷോകൾക്കോ വരില്ല എന്നുൾപ്പടെ ഭീഷണി മുഴക്കിയതെന്നും വിനയൻ അഭിമുഖത്തിൽ പറയുന്നു.സൂപ്പർ സ്റ്റാറുകളുടെ സ്പോൺസർ ഷിപ്പോടെ ഫെഫ്ക വരുന്നത്. അതിന് ശേഷമാണ് തനിക്കെതിരെ നീക്കമുണ്ടായത് എന്നും വിന
തിരുവനന്തപുരം:കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ നടൻ ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി സംവിധായകൻ വിനയൻ. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് വിനയന്റെ വെളിപ്പെടുത്തൽ. സിനിമയിൽ വിലക്കു വന്നപ്പോൾ തിലകൻ ആരോഗ്യം പോലും പരിഗണിക്കാതെയാണ് നാടകത്തിൽ അഭിനയിച്ചതെന്നും ഇത് അദ്ദേഹത്തെ കൂടുതൽ അവശനാക്കി തീർത്തെന്നും തിലകൻ പറഞ്ഞു.ദിലീപിന്റെ പ്രതികാര ബുദ്ധിയെക്കുറിച്ചും തിലകനെ ദ്രോഹിച്ചതിനെക്കുറിച്ചും വിനയൻ ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ വിശദീകരിക്കുന്നു
താൻ ഏറ്റവും അധികം സഹായിക്കുകയും അനിയനെപ്പോലെ കൂടെ കൊണ്ട് നടക്കുകയും ചെയ്ത ചെറുപ്പകാരനായ ദിലീപ് തന്നെ ഇടപെട്ടാണ് 'തങ്ങൾ നിരോധിച്ച ഒരാളുടെ സിനിമയ്ക്ക് സാറ്റലൈറ്റ് റൈറ്റ് നൽകിയാൽ അയാൾ അടുത്ത പടം അനൗൺസ് ചെയ്യും. ഇത് തുടർന്നാൽ തങ്ങളാരും നിങ്ങളുടെ പരിപാടികൾക്കോ ഷോകൾക്കോ വരില്ല എന്നുൾപ്പടെ ഭീഷണി മുഴക്കിയതെന്നും വിനയൻ അഭിമുഖത്തിൽ പറയുന്നു.സൂപ്പർ സ്റ്റാറുകളുടെ സ്പോൺസർ ഷിപ്പോടെ ഫെഫ്ക വരുന്നത്. അതിന് ശേഷമാണ് തനിക്കെതിരെ നീക്കമുണ്ടായത് എന്നും വിനയൻ പറയുന്നു. തിലകൻ അഡ്വാൻസ് വാങ്ങിയ ക്രിസ്ത്യൻ ബ്രദേഴ്‌സ് എന്ന ചിത്രത്തിൽ നി്‌നനും അദ്ദേഹത്തെ ഒഴിവാക്കിയതും ദിലീപ് ഇടപെട്ടാണെന്നും വിനയൻ പറയുന്നു.
സോഹൻ റോയ് സംവിധാനം ചെയ്ത ഡാം 999 എന്ന ചിത്രത്തിൽ നി്ന്നും തിലകനെ ഒഴിവാക്കിയതും ദിലീപ് ടെക്‌നീഷ്യന്മാരെ കൊണ്ട് നടത്തിയ ഒരു നീക്കത്തിന്റെ ഫലമായിരുന്നു. ഈ ചിത്രത്തിൽ അഭിനിച്ചിരുന്നുവെങ്കിൽ തിലകന് ഓസ്‌കാർ വരെ കിട്ടുമായിരുന്നുവെന്ന് സംവിധായകൻ പറഞ്ഞതായും വിനയൻ പറയുന്നു
വിനയൻ ഗൃഹലക്ഷമിക്ക് നൽകിയ അഭിമുഖത്തിൽ നിന്നും
2007ൽ തുളസീദാസാണ് ദിലീപിനെതിരെ പരാതി നൽകിയത്. മൂന്ന് മാസത്തിനുള്ളിൽ ദിലീപ് പ്രശ്നങ്ങൾ സംസാരിച്ച് പരിഹരിക്കണമെന്നായിരുന്നു മാക്ടയുടെ തീരുമാനം. എന്നാൽ അന്ന് മുതൽ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞുവെന്നാണ് വിനയൻ പറയുന്നത്. രഞ്ജിത്ത് അടക്കമുള്ള സംവിധായകർ വിനയന്റെ അപ്രമാദിത്തത്തെ എതിർത്ത് രാജിവച്ചു. പലരും നിവൃത്തിയില്ലാത്തതുകൊണ്ടാണ് രാജി വച്ചതെന്ന് തന്നോട് പേഴ്സണലായി പറഞ്ഞുവെന്നും വിനയൻ പറയുന്നു.
ഒരിക്കൽ സംവിധായകൻ ജോസ് തോമസ് എന്നോട് തുറന്ന് പറഞ്ഞു. ഇപ്പോൾ ഇവിടെ നടക്കുന്നത് പഴയ സംഭവങ്ങൾക്കുള്ള കാവ്യനീതിയാണെന്ന്. അന്ന് ദിലീപ് പറഞ്ഞു. ജോസേട്ടാ, നിങ്ങളുടെ പേര് ഞാനിപ്പോ കൊടുത്തിട്ടുണ്ട്, ആരു വിളിച്ചു ചോദിച്ചാലും രാജി വച്ചെന്ന് പറയണം. അപ്പോൾ എനിക്ക് മനസ്സിലായി ആരാണ് ഇതിന് പിറകിലെന്ന്. തുടർന്നാണ് സൂപ്പർ സ്റ്റാറുകളുടെ സ്പോൺസർ ഷിപ്പോടെ ഫെഫ്ക വരുന്നത്. അതിന് ശേഷമാണ് എനിക്കെതിരെ നീക്കമുണ്ടായത്.
ഫെഫ്ക രൂപീകരിക്കപ്പെട്ടതോടെ വിനയന്റെ സിനിമകളിൽ അഭിനയിച്ചുകൂടാ എന്ന വിലക്ക് വന്നു. എന്നാൽ ആ സമയത്ത് താൻ യക്ഷിയും ഞാനും എന്ന ചിത്രം പ്രഖ്യാപിച്ചിരുന്നു. ആരും അഭിനയിക്കാൻ തയ്യാറായില്ല. അപ്പോൾ തിലകൻ തന്നെ വിളിക്കണമെന്ന് ആവശ്യപ്പെട്ടു. ആ സമയത്ത് അമ്മയിൽ നിന്നും വിലക്കിയിട്ടില്ലെങ്കിലും ആരും അഭിനയിക്കാൻ വിളിച്ചിരുന്നില്ല. യക്ഷിയും ഞാനും അദ്ദേഹത്തിനൊരു റിലീഫ് ആയി. എനിക്ക് അദ്ദേഹത്തിന്റെ വരവ് ശക്തമായ പിന്തുണയും.
പിന്നീട് തിലകൻ ചേട്ടൻ അഡ്വാൻസ് വാങ്ങിയിരുന്ന ക്രിസ്ത്യൻ ബ്രദേഴ്‌സ് എന്ന ചിത്രത്തിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കി. സോഹൻ റോയി സംവിധാനം ചെയ്യുന്ന ഹോളിവുഡ് ചിത്രം ഡാം 999 ആയിരുന്നു പിന്നീട് അദ്ദേഹത്തിന് വന്ന വേഷം. ഈ ചിത്രത്തലെ അഭിനയത്തിന് തിലകൻ ചേട്ടന് തിലകന് ഓസ്‌കാർ ലഭിക്കുമെന്ന് സോഹൻ അവകാശപ്പെടുകയും ചെയ്തതാണ്.
കഥാപാത്രത്തിനായി തിലകൻ ചേട്ടൻ രാത്രിയിലിരുന്ന് ഇംഗ്ലീഷ് ഡയലോഗുകളെല്ലാം കാണാതെ പഠിക്കുന്നുണ്ടായിരുന്നു. ഉഗ്രൻ കഥാപാത്രമാണെന്ന് എന്നോടും പറഞ്ഞു. എന്നാൽ പിന്നീട് ചേട്ടന് പകരം ഹിന്ദി നടൻ രജത് കപൂറാണ് ചിത്രത്തിൽ അഭിനയിച്ചത്. തിലകൻ ചേട്ടൻ ലൊക്കേഷനിൽ വന്നാൽ ടെക്‌നീഷ്യന്മാരെല്ലാം പണി നിർത്തി പോകുമെന്നാണ് സോഹൻ റോയി അതിന് കാരണം പറഞ്ഞത്. അതോടെ തിലകൻ ചേട്ടൻ വയലന്റായി. കാനം രാജേന്ദ്രനും മറ്റും ഇടപെട്ടാണ് അദ്ദേഹത്തിന് സോഹൻ റോയിയിൽ നിന്നും ഏഴ് ലക്ഷം രൂപ വാങ്ങി നൽകിയത്.
സിനിമ ഇല്ലാതായപ്പോൾ ഒരിക്കൽ സീരിയലിൽ അഭിനയിക്കാൻ പോകുകയാണെന്ന് തിലകൻ ചേട്ടൻ പറഞ്ഞു. സീരിയൽ നിർമ്മാതാവ് അഡ്വാൻസുമായി എന്റെ വീട്ടിലെത്താമെന്നാണ് പറഞ്ഞത്. എന്നാൽ തന്റെ വീട്ടിലെത്തിയ നിർമ്മാതാവ് കൈകൂപ്പിക്കൊണ്ട് ഇതു നടക്കില്ല സാറേ എന്നാണ് പറഞ്ഞത്. തന്നോട് പൊറുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം സാഹചര്യത്തിൽ സാധാരണ പൊട്ടിത്തെറിക്കാറുള്ള തിലകൻ ചേട്ടൻ ഇവിടെ 'നീ പോ' എന്ന് ആഗ്യം കാണിക്കുക മാത്രമാണ് ചെയ്തത്. ഇത്തരം സന്ദർഭങ്ങളിൽ ഒരു സിംഹത്തെപ്പോലെ പ്രതികരിക്കുന്ന തിലകൻ ചേട്ടന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് അന്നാദ്യമായി ഞാൻ കണ്ടു.
താൻ ഏറ്റവും കൂടുതൽ സഹായിച്ച ചെറുപ്പക്കാരനാണ് ദിലീപ്. താൻ സ്വന്തം അനിയൻ കണക്കിന് ആറേഴ് വർഷം കൂടെക്കൊണ്ടു നടന്ന ദിലീപും ഒരു സൂപ്പർസ്റ്റാറും ചേർന്ന് ചാനലിൽ വിളിച്ചു. 'തങ്ങൾ നിരോധിച്ച ഒരാളുടെ സിനിമയ്ക്ക് സാറ്റലൈറ്റ് റൈറ്റ് നൽകിയാൽ അയാൾ അടുത്ത പടം അനൗൺസ് ചെയ്യും. ഇത് തുടർന്നാൽ തങ്ങളാരും നിങ്ങളുടെ പരിപാടികൾക്കോ ഷോകൾക്കോ വരില്ല'. ഇതായിരുന്നു ദിലീപിന്റെ ഭീഷണി വിനയൻ പറയുന്നു.
കടപ്പാട്: ഗൃഹലക്ഷമി