- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- MOVIE REEL
ഗൾഫ് ബിസിനസ് കാർഡ് ഡയറക്ടറി ഒമാനിൽ പ്രകാശനം ചെയ്തു
മസ്‌കത്ത്: വിവിധ ഗൾഫ് രാജ്യങ്ങളിലെ സ്മോൾ ആൻഡ് മീഡിയം സംരഭകരെ പരസ്പരം കോർത്തിണക്കുന്ന ഗൾഫ് ബിസിനസ് കാർഡ് ഡയറക്ടറിയുടെ പത്താമത് പതിപ്പ് ഒമാനിൽ പ്രകാശനം ചെയ്തു. ഖത്തറിലെ പ്രമുഖ അഡൈ്വർട്ടൈസിങ് ആൻഡ് ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്‌ളസാണ് ഗൾഫ് ബിസിനസ് കാർഡ് ഡയറക്ടറിയുടെ പ്രസാധകർ. മസ്‌കത്തിൽ നടന്ന ചടങ്ങിൽ സേഫ് ഹോംസ് ഡയറക്ടർ മുസ്തഫ കീത്തടത്തിന് ആദ്യപ്രതി നൽകി ടോപ് ആഡ് അഡൈ്വർട്ടൈസിങ് മാനേജിങ് ഡയറക്ടർ സുറൂർ റഹ്മാനാണ് ഡയറക്ടറിയുടെ ഒമാനിലെ പ്രകാശനം നിർവ്വഹിച്ചത്. മീഡിയ പ്ളസ് സിഇഒ അമാനുല്ല വടക്കാങ്ങര അദ്ധ്യക്ഷത വഹിച്ചു. റഹ്മത്തുല്ല പി. സിദ്ധീഖ്, ഫസലുൽ ഹഖ് പി.എ സംബന്ധിച്ചു. കഴിഞ്ഞ 10 വർഷത്തോളമായി ഖത്തറിൽ പ്രസിദ്ധീകരിക്കുന്ന ഡയറക്ടറിക്ക് സ്മോൾ ആൻഡ് മീഡിയം മേഖലകളിൽ വമ്പിച്ച സ്വാധീനമുണ്ടാക്കുവാൻ കഴിഞ്ഞതായി മീഡിയ പ്ളസ് സിഇഒ അമാനുല്ല വടക്കാങ്ങര പറഞ്ഞു. ഉപഭോക്താക്കളുടേയും സംരംഭകരുടേയും താൽപര്യവും നിർദേശവും കണക്കിലെടുത്താണ് ഓൺലൈൻ പതിപ്പും മൊബൈൽ ആപ്‌ളിക്കേഷനും വികസിപ്പിച്ചത്. വിശദമായ മാർക്കറ്റിങ് ഗവേഷണ
മസ്‌കത്ത്: വിവിധ ഗൾഫ് രാജ്യങ്ങളിലെ സ്മോൾ ആൻഡ് മീഡിയം സംരഭകരെ പരസ്പരം കോർത്തിണക്കുന്ന ഗൾഫ് ബിസിനസ് കാർഡ് ഡയറക്ടറിയുടെ പത്താമത് പതിപ്പ് ഒമാനിൽ പ്രകാശനം ചെയ്തു. ഖത്തറിലെ പ്രമുഖ അഡൈ്വർട്ടൈസിങ് ആൻഡ് ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്‌ളസാണ് ഗൾഫ് ബിസിനസ് കാർഡ് ഡയറക്ടറിയുടെ പ്രസാധകർ. മസ്‌കത്തിൽ നടന്ന ചടങ്ങിൽ സേഫ് ഹോംസ് ഡയറക്ടർ മുസ്തഫ കീത്തടത്തിന് ആദ്യപ്രതി നൽകി ടോപ് ആഡ് അഡൈ്വർട്ടൈസിങ് മാനേജിങ് ഡയറക്ടർ സുറൂർ റഹ്മാനാണ് ഡയറക്ടറിയുടെ ഒമാനിലെ പ്രകാശനം നിർവ്വഹിച്ചത്. മീഡിയ പ്ളസ് സിഇഒ അമാനുല്ല വടക്കാങ്ങര അദ്ധ്യക്ഷത വഹിച്ചു. റഹ്മത്തുല്ല പി. സിദ്ധീഖ്, ഫസലുൽ ഹഖ് പി.എ സംബന്ധിച്ചു.
കഴിഞ്ഞ 10 വർഷത്തോളമായി ഖത്തറിൽ പ്രസിദ്ധീകരിക്കുന്ന ഡയറക്ടറിക്ക് സ്മോൾ ആൻഡ് മീഡിയം മേഖലകളിൽ വമ്പിച്ച സ്വാധീനമുണ്ടാക്കുവാൻ കഴിഞ്ഞതായി മീഡിയ പ്ളസ് സിഇഒ അമാനുല്ല വടക്കാങ്ങര പറഞ്ഞു. ഉപഭോക്താക്കളുടേയും സംരംഭകരുടേയും താൽപര്യവും നിർദേശവും കണക്കിലെടുത്താണ് ഓൺലൈൻ പതിപ്പും മൊബൈൽ ആപ്‌ളിക്കേഷനും വികസിപ്പിച്ചത്. വിശദമായ മാർക്കറ്റിങ് ഗവേഷണ പഠനങ്ങളുടെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കുന്ന ഡയറക്ടറി വർഷം തോറും കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നുവെന്നത് ഡയറക്ടറിയുടെ പ്രചാരത്തിലേക്കാണ് വിരൽചൂണ്ടുന്നത്. ടാർജറ്റഡ് മാർക്കറ്റിഗിനുള്ള ഇൻട്രാ ഗൾഫ്, ഇന്തോ ഗൾഫ് ബിസിനസ് കോറിഡോറായി ഡയറക്ടറി വികസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ംംം.ഴയരറീിഹശില.രീാ എന്ന വിലാസത്തിൽ ഓൺലൈനിലും ഗൂഗിൽ പ്ലേ സ്റ്റോറിൽ ഴയരറ എന്ന വിലാസത്തിലും ഡയറക്ടറി ലഭ്യമാണ്.