- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുരക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായി ദുരന്ത ആഘാത ലഘൂകരണ പ്രവർത്തനങ്ങൾ സ്‌കൂൾ തലത്തിൽ നടത്തുന്നതിൽ സഹകരിക്കും; ഡോ:കേശവ് മോഹൻ
കൊച്ചി:- സുരക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായി ദുരന്ത ആഘാത ലഘൂകരണ പ്രവർത്തനങ്ങൾ സ്‌കൂൾ തലത്തിൽ നടത്തുന്നതിൽ സഹകരിക്കുമെന്നു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് ഗവണ്മെന്റ് ഓഫ് കേരള ഡയറക്ടർ ഡോ:കേശവ് മോഹൻ പറഞ്ഞു അപ്രതീക്ഷിതമായി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ആഘാതങ്ങളെ നേരിടേണ്ടതിനെക്കുറിച്ച് അമ്യത ഇൻസ്റ്റിറ്റിയുട്
കൊച്ചി:- സുരക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായി ദുരന്ത ആഘാത ലഘൂകരണ പ്രവർത്തനങ്ങൾ സ്‌കൂൾ തലത്തിൽ നടത്തുന്നതിൽ സഹകരിക്കുമെന്നു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് ഗവണ്മെന്റ് ഓഫ് കേരള ഡയറക്ടർ ഡോ:കേശവ് മോഹൻ പറഞ്ഞു അപ്രതീക്ഷിതമായി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ആഘാതങ്ങളെ നേരിടേണ്ടതിനെക്കുറിച്ച് അമ്യത ഇൻസ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കൽ സയൻസിൽ നടത്തിയ ഏകദിന പരിശീലന പരിപാടിയിൽ ഉൽഘാടനം ചെയതു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുരന്തങ്ങൾ സംഭവിക്കുമ്പോൾ ദുരന്തങ്ങളെ പരമാവധി ലഘൂകരിക്കുവാൻ മാത്രമാണ് നമുക്കു സാധിക്കുന്നത്.ചെന്നൈ നഗരത്തിൽ സംഭവിച്ച വെള്ളപൊക്ക ദുരന്തം ഇതിനു ഉദാഹരണമാണ്. കേരളത്തിലും പ്രകൃതി ദുരന്തങ്ങൾ വരുവാൻ സാധ്യതയുണ്ട്. അതുകൊണ്ട് ദുരന്ത നിവാരണ സുരക്ഷക്കു നമ്മൾ അധികം പ്രധാന്യം നൽകണം. സമൂഹത്തിന്റെ ഏറ്റവും താഴ്ന്ന അടിത്തട്ടിൽ എത്തി സുരക്ഷ ഉറപ്പാക്കൻ നമുക്കു സാധിക്കണമെന്നു ഡോ:കേശവ് മോഹൻ പറഞ്ഞു.
മെഡിക്കൽ ഡയറക്ടർ ഡോ:പ്രേംനായർ, അഡ്‌മിൻസ്‌ട്രേറ്റർ പി.കെ സുധാകരൻ, ഹോസ്പിറ്റൽ സുരക്ഷാ വിഭാഗം മേധാവി ബാബുരാജൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അസ്സിസ്റ്റന്റ് പ്രൊഫസർ ഫൈസൽ ടി. ഇല്ലിയാസ്, റിട്ടയേഡ് പൊലീസ് ഇൻസ്‌പെക്ടർ എൽ.ലോറൻസ് എന്നിവർ പ്രകൃതിദുരന്തം, രാസായുധം, ബോംബ്, തീപിടുത്തം എന്നിവ ഉണ്ടാകുമ്പോൾ നേരിടേണ്ടതിനെക്കുറിച്ച് ക്ലാസുകൾ എടുത്തു.