- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോഡ്ഫാദർ ഇല്ലാത്തതു കൊണ്ട് മന്ത്രിയായില്ല; തോൽപ്പിക്കാൻ ശ്രമിച്ച നേതാവ് കൊല്ലാനും ശ്രമിച്ചു; മൂന്ന് വട്ടം എംഎൽഎ ആയപ്പോൾ പാർട്ടിയെ തള്ളിപ്പറഞ്ഞ ഇഎസ് ബിജിമോളെ സിപിഐ തരംതാഴ്ത്തുന്നു; പീരുമേട് എംഎൽഎയുടെ രാഷ്ട്രീയഭാവി അവസാനിക്കുന്നതായി റിപ്പോർട്ട്
തിരുവനന്തപുരം: തന്നെ മന്ത്രിയാക്കത്തത് ഗോഡ്ഫാദർമാരില്ലാത്തതുകൊണ്ടാണെന്ന ഇ.എസ്.ബിജിമോൾ എംഎൽഎയുടെ വിവാദ പരാമർശത്തിൽ പാർട്ടി നടപടിക്ക് ശുപാർശ. ബിജിമോളെ സംസ്ഥാന കൗൺസിലിൽ നിന്ന് പുറത്താക്കും. സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവിന്റേതാണ് ശുപാർശ. ഇന്ന് നടക്കുന്ന സംസ്ഥാന കൗൺസിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കും. അഭിമുഖത്തിലെ വിവാദപരാമർശങ്ങൾക്ക് അവർ നൽകിയ വിശദീകരണം സംസ്ഥാനനിർവാഹകസമിതി യോഗം തള്ളി. സംസ്ഥാന കൗൺസിൽ അംഗമായ ബിജിമോളെ ജില്ലാകൗൺസിലിലേക്ക് തരംതാഴ്‌ത്താനാണ് ശുപാർശ. ഉചിതമായ നടപടിയെടുക്കാൻ സംസ്ഥാനകൗൺസിലിനെ ചുമതലപ്പെടുത്തി. അച്ചടക്കനടപടിയുണ്ടാകുമെന്നു കണ്ടപ്പോൾ ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തിൽ മാപ്പു പറഞ്ഞെങ്കിലും നടപടിയിൽനിന്ന് ഒഴിവാകാനായില്ല. ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ മൂന്നുതവണ എംഎൽഎയായ ബിജിമോളെ എന്തുകൊണ്ട് മന്ത്രിയാക്കിയില്ല എന്ന ചോദ്യം വന്നപ്പോൾ തനിക്ക് ഗോഡ്ഫാദറില്ലാത്തതാണ് കാരണം എന്ന് മറുപടി നൽകിയിരുന്നു. ഈ പരാമർശം അത്യന്തം അവഹേളനപരമാണെന്നാണ് സംസ്ഥാന എക്‌സിക്യുട്ടീവ് വിലയിരുത്തി. തെരഞ്ഞെട
തിരുവനന്തപുരം: തന്നെ മന്ത്രിയാക്കത്തത് ഗോഡ്ഫാദർമാരില്ലാത്തതുകൊണ്ടാണെന്ന ഇ.എസ്.ബിജിമോൾ എംഎൽഎയുടെ വിവാദ പരാമർശത്തിൽ പാർട്ടി നടപടിക്ക് ശുപാർശ. ബിജിമോളെ സംസ്ഥാന കൗൺസിലിൽ നിന്ന് പുറത്താക്കും. സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവിന്റേതാണ് ശുപാർശ. ഇന്ന് നടക്കുന്ന സംസ്ഥാന കൗൺസിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കും.
അഭിമുഖത്തിലെ വിവാദപരാമർശങ്ങൾക്ക് അവർ നൽകിയ വിശദീകരണം സംസ്ഥാനനിർവാഹകസമിതി യോഗം തള്ളി. സംസ്ഥാന കൗൺസിൽ അംഗമായ ബിജിമോളെ ജില്ലാകൗൺസിലിലേക്ക് തരംതാഴ്‌ത്താനാണ് ശുപാർശ. ഉചിതമായ നടപടിയെടുക്കാൻ സംസ്ഥാനകൗൺസിലിനെ ചുമതലപ്പെടുത്തി. അച്ചടക്കനടപടിയുണ്ടാകുമെന്നു കണ്ടപ്പോൾ ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തിൽ മാപ്പു പറഞ്ഞെങ്കിലും നടപടിയിൽനിന്ന് ഒഴിവാകാനായില്ല.
ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ മൂന്നുതവണ എംഎൽഎയായ ബിജിമോളെ എന്തുകൊണ്ട് മന്ത്രിയാക്കിയില്ല എന്ന ചോദ്യം വന്നപ്പോൾ തനിക്ക് ഗോഡ്ഫാദറില്ലാത്തതാണ് കാരണം എന്ന് മറുപടി നൽകിയിരുന്നു. ഈ പരാമർശം അത്യന്തം അവഹേളനപരമാണെന്നാണ് സംസ്ഥാന എക്‌സിക്യുട്ടീവ് വിലയിരുത്തി. തെരഞ്ഞെടുപ്പ് കാലത്ത് തന്നെ കൊല്ലാൻ ചിലർ ശ്രമിച്ചെന്നും വളരെ ഭയന്നാണ് പ്രചാരണത്തിൽ പങ്കെടുത്തതെന്നും ബിജിമോൾ അഭിമുഖത്തിൽ ആരോപിച്ചിരുന്നു.
കൊലപ്പെടുത്താൻ ശ്രമിച്ചവരിൽ പാർട്ടിയിലുള്ളവർ തന്നെയാണെന്ന ഗുരുതരമായ ആരോപണവും അവർ ഉന്നയിച്ചിരുന്നു. തുടർന്ന് ജില്ലാ കമ്മിറ്റി വിശദീകരണം ചോദിച്ചപ്പോൾ തനിക്ക് അബദ്ധം പറ്റിയതാണെന്ന് പറഞ്ഞ് അവർ അന്നും ഖേദപ്രകടനം നടത്തുകയുണ്ടായി. അതിന് ശേഷമാണ് ഗോഡ് ഫാദർ പരാമർശം. ഇതിന് നടപടി വരുന്നതോടെ ഇ എസ് ബിജി മോളുടെ രാഷ്ട്രീയ ഭാവിയും പ്രതിസന്ധിയിലാകും.
നിയമസഭാ തിരഞ്ഞെടുപ്പിൽ പീരുമേട് മണ്ഡലത്തിൽ ഇ.എസ്. ബിജിമോൾക്കു ഭൂരിപക്ഷം കുറഞ്ഞിരുന്നു. ഇതിനു പിന്നിൽ പാർട്ടിക്കുള്ളിലെ ചിലർ പാര പണിതതാണെന്നു ബിജിമോൾ പാർട്ടിയിലെ ചിലരോടു വെളിപ്പെടുത്തിയിരുന്നു. സിപിഐ മന്ത്രിമാരുടെ സാധ്യതാ പട്ടികയിൽ ബിജിമോളുടെ പേരും പറഞ്ഞു കേട്ടിരുന്നുവെങ്കിലും മന്ത്രിസ്ഥാനം ലഭിച്ചില്ല. ഇതിനിടെയാണു വിവാദ അഭിമുഖം പുറത്തു വന്നത്.
തന്നെയും കുടുംബത്തെയും കൂട്ടത്തോടെ കൊലപ്പെടുത്താൻ പാർട്ടിയിലെ ഉന്നത നേതാവ് ഗൂഢാലോചന നടത്തിയെന്നും പീരുമേട് താലൂക്കിൽ നിന്നുള്ള പ്രമുഖ നേതാവാണു കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടത്തിയതെന്നുമാണു അഭിമുഖത്തിൽ ബിജിമോൾ പറഞ്ഞത്. തിരഞ്ഞെടുപ്പ് സമയത്ത് തനിക്കെതിരെ പീരുമേട്ടിൽ പ്രവർത്തിച്ചവരിൽ സ്വന്തം പാർട്ടിക്കാരുമുണ്ടായിരുന്നുവെന്നും പലരും അപവാദ പ്രചരണം നടത്തിയെന്നും ബിജിമോൾ ആരോപിച്ചിരുന്നു.