റാസൽഖൈമ: ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ അടയ്ക്കാനുണ്ടെങ്കിൽ വേണം അടച്ചു തീർത്തുകൊള്ളുകയെന്ന് വ്യക്തമാക്കി റാസൽ ഖൈമ പൊലീസ് രംഗത്ത് നവംബർ 14നകം പിഴ അടയ്ക്കുന്നവർക്ക് 55 ശതമാനം ഡിസ്‌ക്കൗണ്ട് ഒക്ടോബർ 31നാണ് പ്രഖ്യാപിച്ചത്. നവംബർ മുതൽ 15 വരെയുള്ള കാലാവധിക്കുള്ളിൽ ഗതാഗതനിയമലംഘനങ്ങൾക്കുള്ള പിഴ അടയ്ക്കുന്നവർക്ക് 55 ശതമാനം ഇളവാണ് റാസൽഖൈമ പൊലീസ് നൽകിയിരുന്നത്.

ഒമ്പതു ദിവസത്തിനുള്ളിൽ ഈ ആനുകൂല്യം കൈപ്പറ്റിയവർ 22,120 പേരാണെന്ന് പൊലീസ് വ്യക്തമാക്കി. എല്ലാ വിധത്തിലുമുള്ള ഗതാഗത നിയമലംഘനങ്ങൾക്കും ഈ ഇളവ് ബാധകമാണെന്ന് ആർഎകെ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അലി അബ്ദുള്ള ബിൻ അൽവാൻ അൽ നുയിനി വ്യക്തമാക്കി. വാഹനം പിടിച്ചെടുത്തിട്ടുള്ളവർക്കും ഈ ആനുകൂല്യം ലഭ്യമാണ്.

ആഭ്യന്തര മന്ത്രാലയത്തിന്റെ സ്മാർട്ട് ആപ്പിലൂടെ പിഴ അടയ്ക്കുന്നവർക്കു മാത്രമേ 55 ശതമാനം ഇളവ് ലഭ്യമാകൂ. കൂടാതെ ട്രാഫിക് ആൻഡ് ലൈസൻസിങ് സെന്ററുകളിലും എമിറേറ്റിലെ എല്ലാ പൊലീസ് സ്‌റ്റേഷനുകളിലും പിഴ അടച്ചാലും ഈ ഡിസ്‌ക്കൗണ്ട് ലഭ്യമാണ്.