- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രളയത്തെ ഒറ്റക്കെട്ടായി അതീജീവിച്ച കേരളത്തെ ഡോക്യുമെന്ററിയിലൂടെ അവതരിപ്പാക്കാനൊരുങ്ങി ഡിസ്‌കവറി; ' കേരള ഫ്‌ളഡ്‌സ് - ദി ഹ്യൂമൻ സ്റ്റോറി'യുടെ പ്രമോയ്ക്ക് വൻ വരവേൽപ്പ്; തകർന്ന കേരളമല്ല, തിരിച്ചുകയറിയ കേരളത്തെയാണ് ലോകത്തിന് മുമ്പിൽ പരിചയപ്പെടുത്തുന്നതെന്ന് ചാനൽ വെസ് പ്രസിഡന്റ്; പ്രദർശനം 12ന് രാത്രി 9ന് ഡിസ്കവറിയിൽ
തിരുവനന്തപുരം:പ്രളയത്തെ ഒറ്റക്കെട്ടായി അതീജീവിച്ച കേരളത്തെ ഡോക്യുമെന്ററിയിലൂടെ അവതരിപ്പാക്കാനൊരുങ്ങുകയാണ് ഡിസ്‌കവറി ചാനൽ. ഉൾക്കരുത്തോടെ കേരളം നേരിട്ട പ്രളയത്തെ അതേ തീവ്രതയിൽ തന്നെ ഡോക്യുമെന്ററിയിൽ കാണാൻ സാധിക്കുമെന്ന് അധികൃതർ പറഞ്ഞു. അതിന്റെ മുന്നോടിയായി പ്രോമോ വീഡിയോ ഡിസ്‌കവറി പുറത്തു വിട്ടു. ഒറ്റ ദിവസം കൊണ്ട് പതിനായിരം പേരാണ് പ്രോമോ കണ്ടത്. ' കേരള ഫ്‌ളഡ്‌സ് - ദി ഹ്യൂമൻ സ്റ്റോറി' എന്നാണ് ഡോക്യുമെന്ററിക്ക് ഡിസ്‌കവറി ചാനൽ നൽകിയ പേര്. പ്രളയത്തെ അതീജിവിച്ച കേരളത്തിന്റെ ഒത്തൊരുമയും കരുതലുമാണ് ഡോക്യുമെന്ററിയുടെ പ്രമേയം. നവംബർ 12 ന് രാത്രി ഒമ്പത് മണിക്ക് ഡിസ്‌കവറി ചാനലിലാണ് പ്രദർശനം. കേരളത്തിന്റെ സൈന്യമെന്ന് മുഖ്യന്ത്രി പിണറായി വിജയൻ വിശേഷിപ്പിച്ച മത്സ്യത്തൊഴിലാളികളെയും സന്നദ്ധ പ്രവർക്കരേയും ഡോക്യുമെന്ററി പരിചയപ്പെടുത്തും. പ്രളയത്തിന്റെ ഭീകരത ഡോക്യുമെന്റിറയിൽ കാണാം. തകർന്ന കേരളമല്ല, തിരിച്ചുകയറിയ കേരളത്തെയാണ് ലോകത്തിന് മുമ്പിൽ പരിചയപ്പെടുത്തുന്നതെന്ന് ചാനൽ വെസ് പ്രസിഡന്റും തലവനുമായ സുൽഫിയ വാ
തിരുവനന്തപുരം:പ്രളയത്തെ ഒറ്റക്കെട്ടായി അതീജീവിച്ച കേരളത്തെ ഡോക്യുമെന്ററിയിലൂടെ അവതരിപ്പാക്കാനൊരുങ്ങുകയാണ് ഡിസ്‌കവറി ചാനൽ. ഉൾക്കരുത്തോടെ കേരളം നേരിട്ട പ്രളയത്തെ അതേ തീവ്രതയിൽ തന്നെ ഡോക്യുമെന്ററിയിൽ കാണാൻ സാധിക്കുമെന്ന് അധികൃതർ പറഞ്ഞു. അതിന്റെ മുന്നോടിയായി പ്രോമോ വീഡിയോ ഡിസ്‌കവറി പുറത്തു വിട്ടു. ഒറ്റ ദിവസം കൊണ്ട് പതിനായിരം പേരാണ് പ്രോമോ കണ്ടത്.
' കേരള ഫ്‌ളഡ്‌സ് - ദി ഹ്യൂമൻ സ്റ്റോറി' എന്നാണ് ഡോക്യുമെന്ററിക്ക് ഡിസ്‌കവറി ചാനൽ നൽകിയ പേര്. പ്രളയത്തെ അതീജിവിച്ച കേരളത്തിന്റെ ഒത്തൊരുമയും കരുതലുമാണ് ഡോക്യുമെന്ററിയുടെ പ്രമേയം. നവംബർ 12 ന് രാത്രി ഒമ്പത് മണിക്ക് ഡിസ്‌കവറി ചാനലിലാണ് പ്രദർശനം.
കേരളത്തിന്റെ സൈന്യമെന്ന് മുഖ്യന്ത്രി പിണറായി വിജയൻ വിശേഷിപ്പിച്ച മത്സ്യത്തൊഴിലാളികളെയും സന്നദ്ധ പ്രവർക്കരേയും ഡോക്യുമെന്ററി പരിചയപ്പെടുത്തും. പ്രളയത്തിന്റെ ഭീകരത ഡോക്യുമെന്റിറയിൽ കാണാം. തകർന്ന കേരളമല്ല, തിരിച്ചുകയറിയ കേരളത്തെയാണ് ലോകത്തിന് മുമ്പിൽ പരിചയപ്പെടുത്തുന്നതെന്ന് ചാനൽ വെസ് പ്രസിഡന്റും തലവനുമായ സുൽഫിയ വാരിസ് പറഞ്ഞു.
40000 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് ഔദ്യോഗിക കണക്കുകൾ. അൾജസീറ അടക്കം നിരവധി ചാനലുകളും വ്യക്തികളും കേരളത്തിലെ പ്രളയത്തെ കുറിച്ച് ഡോക്യുമെന്ററികളും സിനിമകളും നിർമ്മിക്കുന്നുണ്ട്.