- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനുഷ്യരാശിയുടെ നല്ലൊരു ഭാഗത്തെ തുടച്ച് നീക്കാൻ കെൽപ്പുള്ള ഡിസീസ് എക്സ് എപ്പോൾ വരുമെന്നറിയാതെ ഉറക്കമിളച്ച് ശാസ്ത്രജ്ഞർ; എബോളയെയും സിക്കയെയും സാർസിനെയും ഒക്കെ മൂലക്കിരുത്തി അവൻ ഉറപ്പായും എത്തുമെന്ന് സ്ഥിരീകരിച്ച് ഡബ്ല്യൂഎച്ച്ഒ; ജൈവ യുദ്ധമായി വികസിപ്പിച്ച രോഗം ഈ വർഷം കൊലക്കുരുതി തുടങ്ങും
ന്യൂയോർക്ക്: നിലവിൽ മനുഷ്യർ വൈദ്യശാസ്ത്രരംഗത്ത് നേടിയ വിപ്ലവങ്ങളെയെല്ലാം നിഷ്പ്രഭമാക്കി മനുഷ്യരാശിയുടെ നല്ലൊരു ഭാഗത്തെ തുടച്ച് നീക്കാൻ കെൽപ്പുള്ള ഡിസീസ് എക്സ് അധികം വൈകാതെ എത്തുമെന്നാണ് ശാസ്ത്രജ്ഞർ കടുത്ത മുന്നറിയിപ്പേകുന്നത്. എന്നാൽ ഇത് എപ്പോഴാണ് കൃത്യമായി എത്തുകയെന്നറിയാതെ അവർ ഉറക്കമിളയ്ക്കുകയുമാണ്. എബോളയെയും സിക്കയെയും സാർസിനെയും ഒക്കെ മൂലക്കിരുത്തി അവൻ ഉറപ്പായും എത്തുമെന്ന് സ്ഥിരീകരിച്ച് മുന്നോട്ട് വന്നിരിക്കുകയാണ് ഡബ്ല്യൂഎച്ച്ഒ. ജൈവ യുദ്ധമായി വികസിപ്പിച്ച രോഗം ഈ വർഷം കൊലക്കുരുതി തുടങ്ങുമെന്നും കടുത്ത മുന്നറിയിപ്പുണ്ട്. ഡിസീസ് എക്സ് എന്നത് പുതുമായി തിരിച്ചറിഞ്ഞിരിക്കുന്ന ഒരു പകർച്ച രോഗാണുവൊന്നുമല്ല. ബയോളജിക്കൽ മ്യൂട്ടേഷനിലൂടെ അതിവേഗം പടർന്ന് പിടിക്കുന്ന രോഗാണുവാണിത്. അല്ലെങ്കിൽ അപകടം, തീവ്രവാദ ആക്രമണം തുടങ്ങിയവയിലൂടെയും ഇത് അതിവേഗം പടർന്ന് പിടിക്കുന്നതിന് വഴിയൊരുങ്ങും. ശത്രുക്കൾക്കെതിരെ നേരത്തെ തന്നെ ചില രാജ്യങ്ങൾ ഒരു ജൈവായുധമായി ഇതിന് പ്രയോജനപ്പെടുത്തി വരുന്നുണ്ട്. 1918നും 1920നും ഇ
ന്യൂയോർക്ക്: നിലവിൽ മനുഷ്യർ വൈദ്യശാസ്ത്രരംഗത്ത് നേടിയ വിപ്ലവങ്ങളെയെല്ലാം നിഷ്പ്രഭമാക്കി മനുഷ്യരാശിയുടെ നല്ലൊരു ഭാഗത്തെ തുടച്ച് നീക്കാൻ കെൽപ്പുള്ള ഡിസീസ് എക്സ് അധികം വൈകാതെ എത്തുമെന്നാണ് ശാസ്ത്രജ്ഞർ കടുത്ത മുന്നറിയിപ്പേകുന്നത്. എന്നാൽ ഇത് എപ്പോഴാണ് കൃത്യമായി എത്തുകയെന്നറിയാതെ അവർ ഉറക്കമിളയ്ക്കുകയുമാണ്. എബോളയെയും സിക്കയെയും സാർസിനെയും ഒക്കെ മൂലക്കിരുത്തി അവൻ ഉറപ്പായും എത്തുമെന്ന് സ്ഥിരീകരിച്ച് മുന്നോട്ട് വന്നിരിക്കുകയാണ് ഡബ്ല്യൂഎച്ച്ഒ. ജൈവ യുദ്ധമായി വികസിപ്പിച്ച രോഗം ഈ വർഷം കൊലക്കുരുതി തുടങ്ങുമെന്നും കടുത്ത മുന്നറിയിപ്പുണ്ട്.
ഡിസീസ് എക്സ് എന്നത് പുതുമായി തിരിച്ചറിഞ്ഞിരിക്കുന്ന ഒരു പകർച്ച രോഗാണുവൊന്നുമല്ല. ബയോളജിക്കൽ മ്യൂട്ടേഷനിലൂടെ അതിവേഗം പടർന്ന് പിടിക്കുന്ന രോഗാണുവാണിത്. അല്ലെങ്കിൽ അപകടം, തീവ്രവാദ ആക്രമണം തുടങ്ങിയവയിലൂടെയും ഇത് അതിവേഗം പടർന്ന് പിടിക്കുന്നതിന് വഴിയൊരുങ്ങും. ശത്രുക്കൾക്കെതിരെ നേരത്തെ തന്നെ ചില രാജ്യങ്ങൾ ഒരു ജൈവായുധമായി ഇതിന് പ്രയോജനപ്പെടുത്തി വരുന്നുണ്ട്. 1918നും 1920നും ഇടയിൽ 50 മില്യൺ മുതൽ 100 മില്യൺ വരെ പേരെ കൊന്നൊടുക്കിയ സ്പാനിഷ് ഫ്ലൂവിനേക്കാൾ മാരകമായിരിക്കും ഡിസീസ് എക്സിന്റെ സംഹാരതാണ്ഡവമെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പേകുന്നത്.
ഏത് രോഗാണുവാണ് ഡിസീസ് എക്സിന് പുറകിൽ പ്രവർത്തിക്കുന്നതെന്ന് നിലവിൽ കണ്ടെത്തിയിട്ടില്ല. ഡിസീസ് എക്സിന്റെ പ്രധാനപ്പെട്ട ഒരു ഉറവിടമാണ് സൂനോട്ടിക്ക് അഥവാ സൂനോസെസ്. വന്യമൃഗങ്ങളിലും വളർത്ത് മൃഗങ്ങളിലുമുള്ള രോഗങ്ങളാണിവ. ഇവയിൽ നിന്നും ഇത് മനുഷ്യരിലേക്ക് എളുപ്പം പടരാനും സാധ്യതയുണ്ട്.കഴിഞ്ഞ നൂറ്റാണ്ടിലിൽ കണ്ടെത്തിയ 70 ശതമാനം പുതിയ രോഗങ്ങളും സൂനോട്ടിക്കാണ്. എബോള ഏറ്റവും പുതിയ ഉദാഹരണമാണ്. 2013-16ൽ നിരവധി പേരുടെ ജീവനെടുത്ത് പടിഞ്ഞാറൻ ആഫ്രിക്കയിൽ പടർന്ന് പിടിച്ച എബോളയുടെ ഉത്ഭവം ഗിനിയയിലെ വവ്വാലുകളിൽ നിന്നായിരുന്നു.
ഈ രോഗം പൊട്ടിപ്പുറപ്പെട്ട് ആദ്യത്തെ 200 ദിവസത്തിനകം 30 കോടി ജനങ്ങൾ മരിക്കുമെന്നാണ് ഹാർവാഡ് മെഡിക്കൽ സ്‌കൂളിലെ മെഡിസിൻ ഇൻസ്ട്രക്ടറും ഗ്ലോബൽ ഹെൽത്ത് കൗൺസിൽ ചെയർമാനുമായ ഡോ. ജോനാതൻ ഡി. ക്യുക്ക് ഏതാനും ദിവസങ്ങൾക്ക് മുമ്പ് മുന്നറിയിപ്പേകിയിരുന്നത്. ഈ രോഗത്തിന്റെ പശ്ചാത്തലത്തിൽ പട്ടിണിയും ലഹളയും സാമ്പത്തിക പ്രതിസന്ധിയും മൂലം ലോകം നിലനിൽപ്പിനായി പൊരുതേണ്ടിയും വരും. ചുരുക്കിപ്പറഞ്ഞാൽ ഉടനെത്തുന്നത് പത്ത് കോടി ജനങ്ങളെ കൊന്നൊടുക്കിയ 1918ലെ സ്പാനിഷ് ഫ്‌ളൂവിനേക്കാൾ അപകടകാരിയായ രോഗമാണെന്നാണ് മുന്നറിയിപ്പ്.
ഈ രോഗത്തിന്റെ മൂർധന്യാവസ്ഥയിൽ ലോകമാകമാനം ഭക്ഷണത്തിന്റെയും മരുന്നുകളുടെയും വിതരണം വരെ മുടങ്ങുന്നതോടെ സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാകും. അത്യാവശ്യമായ കമ്പ്യൂട്ടർ അല്ലെങ്കിൽ എനർജി സിസ്റ്റങ്ങൾ വരെ പ്രവർത്തിപ്പിക്കാൻ ആളില്ലാത്ത അവസ്ഥയുമുണ്ടാകും. തുടർന്ന് ആഗോള സമ്പദ് വ്യവസ്ഥ തകർന്ന് തരിപ്പണമാവുകയും ലോകമാകമാനം കടുത്ത ക്ഷാമം നേരിടുകയും ചെയ്യും. നിയന്ത്രിക്കാൻ തീരെ സാധിക്കാത്തതും അതിവേഗത്തിൽ പടർന്ന് പിടിക്കുന്നതുമായ ഈ രോഗാണുവിനെ പിടിച്ച് കെട്ടാൻ നാളിത് വരെ കണ്ടെത്തിയ മരുന്നുകൾക്കൊന്നും സാധിക്കില്ലെന്നതാണ് ഏറ്റവും അപകടകരമായ സത്യം.