മാലിന്യങ്ങൾ റോഡരികിലോ തുറന്നായ സ്ഥലങ്ങളിലോ വാദികളിലേക്കോ വലിച്ചെറിയുന്നവർക്ക് നിർദ്ദേശങ്ങളുമായി മസ്‌കത്ത് മുനിസിപ്പാലിറ്റി രംഗത്ത്. മാലിന്യ നിർമ്മാർജനം നടത്തുന്നതിനായി നിയമങ്ങൾ നിലവിലുണ്ടെന്നും നിയമലംഘനങ്ങൾക്കെതിരെ കർശന പിഴ ചുമത്തുമെന്നും അധികൃതർ അറിയിച്ചു,

അതുകൊണ്ട് തന്നെ പരിസരം മലിനപ്പെടുത്തുന്ന രീതിയിൽ മാലിന്യം ഉപേക്ഷിക്കുന്നവർക്ക് കനത്ത പിഴ ഈടാക്കും. പിഴ 1000 ദിനാർ വരെ ഈടാക്കുമെന്നാണ് സൂചന. മാലി്്യത്തിന്റോ തോതും വ്യാപ്തിയും അനുസരിച്ചായിരിക്കും പിഴ ഈടാക്കുക.

ഫർണീച്ചർ, വീട്ടുപകരണങ്ങൾ എന്നിവ പൊതുസ്ഥലത്ത് ഉപേക്ഷിച്ച് പോകുന്നവര്ക്ക് 50 ദിനാറും, മൃഗങ്ങളുടെ മാലിന്യങ്ങൾ പോലെയുള്ളവ ഉപേക്ഷിക്കുന്നവർക്ക് 100 ദിനാറും, എന്നീങ്ങനെ വിവിധ തരത്തിലായിരിക്കും പിഴ ഈടാക്കുക.