തിരുവനന്തപുരം: ബജറ്റ് അവതരണത്തിനിടെ നിയമസഭയിലുണ്ടായ കൈയാങ്കളിയിൽ ആറ് പ്രതിപക്ഷ എംഎ‍ൽഎ.മാർ കുറ്റക്കാരാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഒരു മാസം മുൻപ് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച എഫ്.ഐ.ആറിലാണ് ആറ് എംഎ‍ൽഎ.മാർ പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്നും പൊതുമുതൽ നശിപ്പിച്ചുവെന്നും കണ്ടെത്തിയ കാര്യം ക്രൈംബ്രാഞ്ച് പറഞ്ഞത്. ഹൈക്കോടതിയുടെ നിർദേശാനുസരണമാണ് ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ. സമർപ്പിച്ചത്.

വി.ശിവൻകുട്ടി, ഇ.പി. ജയരാജൻ, കെ.ടി.ജലീൽ, കെ.അജിത്, കുഞ്ഞഹമ്മദ് മാസ്റ്റർ, സി.കെ. സദാശിവൻ എന്നീ എംഎൽഎമാർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. രണ്ടു ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചെന്നാണ് കേസ്. ഒരു മാസം മുൻപാണ് ഇതുമായി ബന്ധപ്പെട്ട് എഫ്‌ഐആർ സമർപ്പിച്ചത്.ബാർ കോഴക്കേസിൽ ആരോപണവിധേയനായ അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ശ്രമിച്ച ഇവർ രണ്ട് ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് എഫ്.ഐ.ആറിൽ പറഞ്ഞിരിക്കുന്നത്.

പൊതുമുതൽ നശിപ്പിച്ച എംഎ‍ൽഎ.മാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ സ്വദേശിയായ പി.ഡി.ജോസഫ് സമർപ്പിച്ച ഹർജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് എ.എം. ഷഫീഖ് എന്നിവരടങ്ങിൽ ഡിവിഷൻ ബഞ്ച് സംസ്ഥാന സർക്കാരിനോട് നേരത്തെ റിപ്പോർട്ട് തേടിയിരുന്നു. ആദ്യം തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

നിയമസഭയുടെ അകത്തും തുടർന്ന് നടന്ന ഹർത്താലിന്റെ പേരിൽ പുറത്തുമുണ്ടായ അനിഷ്ടസംഭവങ്ങൾക്കും ഉത്തരവാദികളായ എംഎ‍ൽഎ.മാരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനുശേഷമാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ, ജമീല പ്രകാശം ഉൾപ്പടെയുള്ള പ്രതിപക്ഷ വനിതാ എംഎ‍ൽഎൽമാർ കെ.ശിവദാസൻ നായർ, ഡോമിനിക്ക് പ്രസന്റേഷൻ, എം.എ. വഹിദ് എന്നിവർക്കെതിരെ നൽകിയ പരാതിയുടെ അന്വേഷണം ഇതുവരെ പൂർത്തിയാക്കിയിട്ടില്ല.

നിയമസഭാ സമ്മേളനം ചേരാൻ ഒരു ദിവസം മാത്രം ശേഷിക്കെയാണ് ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ നൽകിയ വിവരം പുറത്തുവന്നത്. ബാർകോഴക്കേസിൽ ആരോപണവിധേയനായ എക്‌സൈസ് മന്ത്രി കെ.ബാബുവിന്റെ രാജിക്കാര്യം സമ്മേളനം പ്രക്ഷുബ്ധമാക്കുമെന്ന് ഉറപ്പായ സാഹചര്യത്തിൽ വിഷയത്തിന് കൂടുതൽ ചൂടുപകർന്നിരിക്കുകയാണ് ക്രൈംബ്രാഞ്ചിന്റെ എഫ്.ഐ.ആർ. മന്ത്രി ബാബുവിന്റെ രാജിക്കായി മുറവിളി കൂട്ടാൻ ഒരുങ്ങുന്ന പ്രതിപക്ഷത്തിനെതിരെ ഉപയോഗിക്കാനുള്ള ഒരു ആയുധമാണ് ഇതുവഴി ഭരണപക്ഷത്തിന് ലഭിച്ചത്.

മാർച്ച് 13 നാണ് നിയമസഭയിൽ കയ്യാങ്കളി അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് ആദ്യം സിറ്റി പൊലീസാണ് അന്വേഷണം നടത്തിയത്. എന്നാൽ ഈ അന്വേഷണം തൃപ്തികരമല്ലെന്ന അഭിപ്രായത്തെ തുടർന്ന് കേസ് ക്രൈംബ്ര!ാഞ്ചിനെ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് ക്രൈംബ്രാഞ്ച് വിശദമായ അന്വേഷം നടത്തി. വിഡിയോ ദൃശ്യങ്ങൾ, സാക്ഷികൾ തുടങ്ങിയവരിൽ നിന്നും എടുത്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി.എന്നാൽ, കേസെടുക്കുന്നുണ്ടെങ്കിൽ ആദ്യം വനിത എംഎൽഎമാരെ അപമാനിച്ചവർക്കെതിരെ കേസെടുക്കണമെന്ന് ഇ.പി.ജയരാജൻ പ്രതികരിച്ചു. ഇതിന്റെ വിഡിയോ ദൃശ്യങ്ങളും ലഭ്യമാണ്. പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കള്ളക്കേസാണ് എടുത്തിരിക്കുന്നത്. പ്രതിപക്ഷത്തിന് നീതി ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരള നിയമസഭയുടെ ചരിത്രത്തിൽ ഇന്നുവരെ കാണാത്ത സംഭവ വികാസങ്ങളാണ് ബജറ്റവതരണത്തിനിടെ അരങ്ങേറിയത്. മാർച്ച് 13 നാണ് നിയമസഭയിൽ കയ്യാങ്കളി അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് ആദ്യം സിറ്റി പൊലീസാണ് അന്വേഷണം നടത്തിയത്. എന്നാൽ ഈ അന്വേഷണം തൃപ്തികരമല്ലെന്ന അഭിപ്രായത്തെ തുടർന്ന് കേസ് ക്രൈംബ്ര!ാഞ്ചിനെ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് ക്രൈംബ്രാഞ്ച് വിശദമായ അന്വേഷം നടത്തി. വിഡിയോ ദൃശ്യങ്ങൾ, സാക്ഷികൾ തുടങ്ങിയവരിൽ നിന്നും എടുത്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി.

എന്നാൽ, കേസെടുക്കുന്നുണ്ടെങ്കിൽ ആദ്യം വനിത എംഎൽഎമാരെ അപമാനിച്ചവർക്കെതിരെ കേസെടുക്കണമെന്ന് ഇ.പി.ജയരാജൻ പ്രതികരിച്ചു. ഇതിന്റെ വിഡിയോ ദൃശ്യങ്ങളും ലഭ്യമാണ്. പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കള്ളക്കേസാണ് എടുത്തിരിക്കുന്നത്. പ്രതിപക്ഷത്തിന് നീതി ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മാർച്ച് 13 നാണ് നിയമസഭയിൽ കയ്യാങ്കളി അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് ആദ്യം സിറ്റി പൊലീസാണ് അന്വേഷണം നടത്തിയത്. എന്നാൽ ഈ അന്വേഷണം തൃപ്തികരമല്ലെന്ന അഭിപ്രായത്തെ തുടർന്ന് കേസ് ക്രൈംബ്ര!ാഞ്ചിനെ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് ക്രൈംബ്രാഞ്ച് വിശദമായ അന്വേഷം നടത്തി. വിഡിയോ ദൃശ്യങ്ങൾ, സാക്ഷികൾ തുടങ്ങിയവരിൽ നിന്നും എടുത്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി.

എന്നാൽ, കേസെടുക്കുന്നുണ്ടെങ്കിൽ ആദ്യം വനിത എംഎൽഎമാരെ അപമാനിച്ചവർക്കെതിരെ കേസെടുക്കണമെന്ന് ഇ.പി.ജയരാജൻ പ്രതികരിച്ചു. ഇതിന്റെ വിഡിയോ ദൃശ്യങ്ങളും ലഭ്യമാണ്. പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കള്ളക്കേസാണ് എടുത്തിരിക്കുന്നത്. പ്രതിപക്ഷത്തിന് നീതി ലഭിക്കണം.

ബജറ്റ് അവതരിപ്പിക്കാൻ മാണി എത്തുമ്പോൾ കൈയിലെ രേഖതൾ പിടിച്ചു വാങ്ങിയെയെറിയാൻ തയ്യാറായി പ്രതിപക്ഷ എംഎൽഎമാർ രംഗത്തിറങ്ങുകയായിരുന്നു. തുടർന്ന് ഇന്നുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള പ്രതിഷേധത്തിനാണ് സഭ സാക്ഷ്യമ വഹിച്ചത്. സ്പീക്കറുടെ കസേരയും കമ്പ്യൂട്ടറും പ്രതിപക്ഷാംഗങ്ങൾ ഡയസ്സിൽ നിന്നും തള്ളി പുറത്തേക്കെറിയുകയായിരുന്നു. തുടർന്ന് മാണി പൻവശത്തെ വാതിലിലൂടെ സഭയ്ക്കകത്ത് പ്രവേശിച്ച് ഭരണപക്ഷ എംഎൽഎമാരുടെയും വാച്ച് ആൻഡ് വാർഡിന്റെയും സംരക്ഷണത്തിൽ ബജറ്റ് അവതരിപ്പിക്കുകയായിരുന്നു.