- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തർക്കം റവന്യൂ മന്ത്രിയും മുഖ്യമന്ത്രിയും തമ്മിലാണെന്ന് രമേശ് ചെന്നിത്തല; മുഖ്യമന്ത്രിയുടെ പിന്തുണയില്ലാതെ എ.ജി ഒരു മന്ത്രിയെ ധിക്കരിക്കുകയും അധിക്ഷേപിക്കുകയും ചെയ്യില്ലെന്നും പ്രതിപക്ഷ നേതാവ്; ഒച്ചവയ്ക്കാനല്ലാതെ മറ്റൊന്നിനും സിപിഐയ്ക്ക് കരുത്തില്ലെന്നും പരിഹാസം
തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റക്കേസിൽ നിന്ന് അഡീഷണൽ അഡ്വക്കേറ്റ് ജനറലിനെ മാറ്റിയത് സംബന്ധിച്ച് റവന്യൂ മന്ത്രിയും അഡ്വക്കേറ്റ് ജനറലും തമ്മിലുള്ള തർക്കം ഇടതു മുന്നണിയെ കലഹമുന്നണിയായി മാറ്റിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇത് റവന്യൂ മന്ത്രിയും എ.ജിയും തമ്മിലുള്ള തർക്കമല്ല. മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും തമ്മിലുള്ള തർക്കമാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ അറിവും സമ്മതവുമില്ലാതെ എ.ജി സംസ്ഥാനത്തെ ഒരു മന്ത്രിയെ ധിക്കരിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുമെന്ന് കരുതാനാവില്ല. ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമമാണ് ഇതിനെല്ലാം പിന്നിൽ. നേരത്തെ തോമസ് ചാണ്ടി നിയമലംഘനം നടത്തിയെന്ന് ജില്ലാ കളക്ടർ റിപ്പോർട്ട് ചെയ്തപ്പോഴും രക്ഷകനായെത്തിയത് മുഖ്യമന്ത്രിയായിരുന്നു. ക്രമിനൽ കേസെടുക്കാൻ യോഗ്യതയുള്ളയാളാണ് തോമസ് ചാണ്ടിയെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ മുഖ്യമന്ത്രിക്ക് കുറിപ്പ് നൽകിയതാണ്. എന്നിട്ടും റിപ്പ
തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റക്കേസിൽ നിന്ന് അഡീഷണൽ അഡ്വക്കേറ്റ് ജനറലിനെ മാറ്റിയത് സംബന്ധിച്ച് റവന്യൂ മന്ത്രിയും അഡ്വക്കേറ്റ് ജനറലും തമ്മിലുള്ള തർക്കം ഇടതു മുന്നണിയെ കലഹമുന്നണിയായി മാറ്റിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഇത് റവന്യൂ മന്ത്രിയും എ.ജിയും തമ്മിലുള്ള തർക്കമല്ല. മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും തമ്മിലുള്ള തർക്കമാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ അറിവും സമ്മതവുമില്ലാതെ എ.ജി സംസ്ഥാനത്തെ ഒരു മന്ത്രിയെ ധിക്കരിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുമെന്ന് കരുതാനാവില്ല.
ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമമാണ് ഇതിനെല്ലാം പിന്നിൽ. നേരത്തെ തോമസ് ചാണ്ടി നിയമലംഘനം നടത്തിയെന്ന് ജില്ലാ കളക്ടർ റിപ്പോർട്ട് ചെയ്തപ്പോഴും രക്ഷകനായെത്തിയത് മുഖ്യമന്ത്രിയായിരുന്നു. ക്രമിനൽ കേസെടുക്കാൻ യോഗ്യതയുള്ളയാളാണ് തോമസ് ചാണ്ടിയെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ മുഖ്യമന്ത്രിക്ക് കുറിപ്പ് നൽകിയതാണ്. എന്നിട്ടും റിപ്പോർട്ട് നിയമോപദേശത്തിനയച്ച് തോമസ് ചാണ്ടിയെ തത്ക്കാലത്തേക്ക് രക്ഷിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്.
സിപിഐ ഓരോ സമയത്തും പ്രതിഷേധിച്ച് ഒച്ച വയ്ക്കുമെന്നല്ലാതെ അതിനപ്പുറത്തേക്ക് പോകാനുള്ള കെല്പൊന്നും ആ പാർട്ടിക്കില്ല. നേരത്തെ മൂന്നാർ കയ്യേറ്റത്തിന്റെ കാര്യത്തിലും ഇത് കണ്ടതാണ്. സിപിഎമ്മിന് ഇത് നന്നായി അറിയാമെന്നതിനാലാണ് അവർ ഇതൊന്നും കാര്യമായി എടുക്കാത്തതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.