- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തോമസ് ചാണ്ടിയുടെ കൈയേറ്റക്കേസിൽ വക്കീലിനെ ചൊല്ലിയും മുന്നണിയിൽ തർക്കം; റവന്യൂ കേസുകൾ വാദിച്ചു പരിചയമുള്ള രഞ്ജിത്ത് തമ്പാനെ നിയോഗിക്കണമെന്ന റവന്യൂ മന്ത്രിയുടെ നിർദ്ദേശം അഡ്വക്കേറ്റ് ജനറൽ തള്ളി; സർക്കാരിനു മുകളിലല്ല എ ജിയും റവന്യു സെക്രട്ടറിയുമെന്ന് കാനം രാജേന്ദ്രൻ; മന്ത്രിമാരുടെ നിർദ്ദേശം പാലിക്കേണ്ട ബാദ്ധ്യതയില്ലെന്ന് എ ജി
തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ കൈയേറ്റക്കേസിൽ വക്കീലിനെ ചൊല്ലിയുള്ള തർക്കം മുന്നണി ബന്ധങ്ങളേയും ബാധിക്കുന്നു. അഡിഷണൽ അഡ്വക്കേറ്റ് ജനറലും റവന്യൂ കേസുകൾ വാദിച്ചു പരിചയവുമുള്ള രഞ്ജിത് തമ്പാൻ തന്നെ വേണമെന്ന് റവന്യുമന്ത്രി ആവശ്യപ്പെടുമ്പോൾ, ഈ ആവശ്യം തള്ളിയ അഡ്വക്കറ്റ് ജനറൽ സുധാരപ്രസാദിന്റെ നടപടിയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. എജി സർക്കാറിനും റവന്യു സെക്രട്ടറി റവന്യു മന്ത്രിക്കും മുകളിലല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നിലപാടെടുത്തതോടെ വകുപ്പു വിട്ട് ഭിന്നതകൾ മുന്നണിയേയും ബാധിക്കുകയാണ്. മന്ത്രിയുടെ പേരിലുള്ള കായൽകൈയേറ്റ കേസിൽ താൻ നൽകിയ കത്തിന് മറുപടി നൽകാത്ത അഡ്വക്കറ്റ് ജനറൽ സുധാകരപ്രസാദിന്റെ നിലപാടിനോട് നിശിതമായാണ് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ പ്രതികരിച്ചത്. മന്ത്രിയുടെ കത്തിനുള്ള മറുപടി വാർത്താ സമ്മേളനത്തിലല്ല പറയേണ്ടത്, രേഖാ മൂലമാണ്. കേരളത്തിന്റെ റവന്യു സമ്പത്ത് സംരക്ഷിക്കാനുള്ള നടപടിയുമായി റവന്യു വകുപ്പ് മുന്നോട്ടു പോകുമെന്നും ചന്ദ്രശേഖരൻ പറഞ്ഞു. റവന്യൂ വിഷയങ്ങൾ ആരുടേയു
തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ കൈയേറ്റക്കേസിൽ വക്കീലിനെ ചൊല്ലിയുള്ള തർക്കം മുന്നണി ബന്ധങ്ങളേയും ബാധിക്കുന്നു. അഡിഷണൽ അഡ്വക്കേറ്റ് ജനറലും റവന്യൂ കേസുകൾ വാദിച്ചു പരിചയവുമുള്ള രഞ്ജിത് തമ്പാൻ തന്നെ വേണമെന്ന് റവന്യുമന്ത്രി ആവശ്യപ്പെടുമ്പോൾ, ഈ ആവശ്യം തള്ളിയ അഡ്വക്കറ്റ് ജനറൽ സുധാരപ്രസാദിന്റെ നടപടിയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. എജി സർക്കാറിനും റവന്യു സെക്രട്ടറി റവന്യു മന്ത്രിക്കും മുകളിലല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നിലപാടെടുത്തതോടെ വകുപ്പു വിട്ട് ഭിന്നതകൾ മുന്നണിയേയും ബാധിക്കുകയാണ്.
മന്ത്രിയുടെ പേരിലുള്ള കായൽകൈയേറ്റ കേസിൽ താൻ നൽകിയ കത്തിന് മറുപടി നൽകാത്ത അഡ്വക്കറ്റ് ജനറൽ സുധാകരപ്രസാദിന്റെ നിലപാടിനോട് നിശിതമായാണ് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ പ്രതികരിച്ചത്. മന്ത്രിയുടെ കത്തിനുള്ള മറുപടി വാർത്താ സമ്മേളനത്തിലല്ല പറയേണ്ടത്, രേഖാ മൂലമാണ്. കേരളത്തിന്റെ റവന്യു സമ്പത്ത് സംരക്ഷിക്കാനുള്ള നടപടിയുമായി റവന്യു വകുപ്പ് മുന്നോട്ടു പോകുമെന്നും ചന്ദ്രശേഖരൻ പറഞ്ഞു.
റവന്യൂ വിഷയങ്ങൾ ആരുടേയും തറവാട്ടു സ്വത്തല്ല എന്നാണ് എ.ജി കഴിഞ്ഞ ദിവസം കൊച്ചിയിൽ പ്രതികരിച്ചത്. കായൽ കയ്യേറ്റ കേസ് നടത്തിപ്പ് സ്റ്റേറ്റ് അറ്റോർണി കെ.വി സോഹൻ തന്നെയായിരുക്കുമെന്ന് എ.ജിയും വ്യക്തമാക്കി. അറ്റോർണിയിൽ നിന്ന് കേസ് മാറ്റാനാവില്ലെന്നും എ.ജി അറിയിച്ചു.ഇത്തരം കാര്യങ്ങളിൽ എജിക്കു നിർദ്ദേശം നൽകാൻ മന്ത്രിമാർക്ക് അധികാരമുണ്ടെന്നു സർക്കാർ ഉത്തരവിറക്കിയാൽ അപ്പോൾ പരിഗണിക്കാമെന്നാണ് ഏ ജിയുടെ നിലപാട്.
എന്നാൽ ഈ നിലപാട് മാറ്റേണ്ട് വരുമെന്നാണ് അറിയുന്നത്. നിലവിലുള്ള നിയമപ്രകാരം അഡ്‌വക്കേറ്റ് ജനറലിന് സ്റ്റേറ്റ് അറ്റോർണിയുടെ മേൽ അധികാരമില്ല. കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരാണ് ഇതു സംബന്ധിച്ച നിയമഭേദഗതി വരുത്തിയത്. സ്്‌റ്റേറ്റ് അറ്റോർണി സംവിധാനത്തെ സ്വതന്ത്രമായി നിലനിർത്താൻ വേണ്ടിയാണെന്നാണ് ഇതിന്റെ കാരണമായി പറയുന്നത്.
റവന്യു വകുപ്പിന്റെ കേസുകളിൽ സാധാരണ അഡീഷനൽ എജിയാണു ഹാജരാകുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം തോമസ് ചാണ്ടിക്കെതിരായ കേസ് ഹൈക്കോടതി പരിഗണിച്ചപ്പോൾ ഹാജരായതാകട്ടെ സോഹനാണ്. ഇക്കാര്യം രഞ്ജിത് തമ്പാൻ മന്ത്രിയെ അറിയിച്ചു. തുടർന്നാണു തമ്പാൻ തന്നെ വേണമെന്ന് മന്ത്രി എജിക്കു കത്തു നൽകിയത്. മന്ത്രിയുടെ നിർദ്ദേശം കാര്യമായി എടുക്കേണ്ടതില്ലെന്നും സർക്കാർ കേസുകളിൽ ആരു ഹാജരാകണമെന്നത് എജിയുടെ വിവേചനാധികാരമാണെന്നുമുള്ള നിലപാടിലാണു മുഖ്യമന്ത്രിയുടെ ഓഫിസ് എന്നറിയുന്നു.
തോമസ് ചാണ്ടി കേസിൽ അഡീഷനൽ എജി രഞ്ജിത് തമ്പാൻ സർക്കാരിനുവേണ്ടി ഹാജരാവണമെന്ന റവന്യൂ മന്ത്രിയുടെ ആവശ്യം എജി തള്ളിയത് മുഖ്യമന്ത്രി പിണറായി വിജയൻ ആഗ്രഹിക്കുന്ന വിധി കിട്ടാൻ വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. രഞ്ജിത് തമ്പാൻ ഹാജരാകുന്നതു തോമസ് ചാണ്ടിക്ക് ദോഷം ചെയ്യുമെന്നു മുഖ്യമന്ത്രി ഭയപ്പെടുന്നുണ്ടാകണമെന്നും ചെന്നിത്തല പറഞ്ഞു.
ഈ കേസിൽ നിന്നു രഞ്ജിത് തമ്പാനെ മാറ്റുന്നതിനു പിന്നിൽ നിക്ഷിപ്ത താൽപര്യം ഉണ്ടെന്നാണു റവന്യു വകുപ്പിന്റെ ആക്ഷേപം. തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റ കേസിൽ കർശന നടപടി വേണമെന്ന നിലപാടിലാണു സിപിഐ. മുഖ്യമന്ത്രി അടക്കമുള്ള സി.പി.എം നേതാക്കൾ ഈ വിഷയത്തിൽ മൃദു സമീപനമാണു പുലർത്തുന്നത്. തോമസ് ചാണ്ടിക്കെതിരെ നടപടി വേണമെന്നു മന്ത്രി ചന്ദ്രശേഖരൻ മുഖ്യമന്ത്രിക്കു നൽകിയ കത്തും മുഖവിലയ്‌ക്കെടുത്തിരുന്നില്ല. അതവഗണിച്ച് എജിയിൽ നിന്നു നിയമോപദേശം തേടാനാണു സർക്കാർ തീരുമാനിച്ചത്. മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കൽ തടയാൻ മന്ത്രിയെ തഴഞ്ഞു റവന്യു സെക്രട്ടറിയെക്കൊണ്ടു മുഖ്യമന്ത്രി ഉദ്യോഗസ്ഥരുടെ യോഗം വിളിപ്പിച്ചതും ഈയിടെയായിരുന്നു.
ഹരിത ട്രിബ്യൂണലിൽ നടക്കുന്ന മൂന്നാർ കയ്യേറ്റ കേസുകളിൽ റവന്യു വകുപ്പിനു വേണ്ടി ഹാജരാകുന്നതിൽ നിന്നു രഞ്ജിത് തമ്പാനെ മാറ്റാൻ നേരത്തേ ശ്രമിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിർദ്ദേശപ്രകാരമായിരുന്നു അത്. അന്നു റവന്യു മന്ത്രി ശക്തമായി ഇടപെട്ടതോടെ അഡ്വക്കറ്റ് ജനറൽ തീരുമാനം പിൻവലിച്ചു രഞ്ജിത് തമ്പാനെ തന്നെ നിയോഗിച്ചിരുന്നു.