പത്തനംതിട്ട: പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി 20, 21 തീയതികളിൽ മലപ്പുറത്തുവച്ച് നടക്കുന്ന സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായുള്ള പത്തനംതിട്ട ജില്ലാ സമ്മേളനം മല്ലപ്പള്ളി താലൂക്ക് ലൈബ്രററി ഹാളിൽ ഡോ: എ ലതാനഗർ രാവിലെ 10ന് പരിസ്ഥിതി പ്രവർത്തകൻ ഡോ: ജോസ് പാറക്കടവിൽ ഉദ്ഘാടനം ചെയ്യും.

11 മണിക്ക് ഡോ: എ ലത അനുസ്മരണ പ്രഭാഷണം പശ്ചിമഘട്ടവും നദികളും എന്ന വിഷയത്തെക്കുറിച്ച് ചാലക്കുടിപ്പുഴ സംരക്ഷണ സമിതി സെക്രട്ടറി ഡോ: എസ് പി രവി പ്രഭാഷണം നടത്തും തുടർന്ന് ജില്ലാ സെക്രട്ടറി റജി മലയാലപ്പുഴ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും 2 മണിക്ക് റിപ്പോർട്ടിന്മേലുള്ള ചർച്ചയും മറുപടിയും മൂന്ന് മണിക്ക് തിരഞ്ഞെടുപ്പ് വൈകിട്ട് 5ന് മല്ലപ്പള്ളി കവലയിൽ നടക്കുന്ന പൊതുസമ്മേളനം പുതുവൈപ്പിൽ ഐ.ഒ.സി.സംഭരണ സമരസമിതി ചെയർമാൻ എം.ബി.ജയഘോഷ് ഉദ്ഘാടനംചെയ്യും.

സമിതി മുൻ സംസ്ഥാന കൺവീനർ അഡ്വ: എം.ജി സന്തോഷ്‌കുമാർ അവിനാഷ് പള്ളീനഴികത്ത് ,റജി മലയാലപ്പുഴ പ്രഫ: ബിജി എബ്രഹാം ഫാ: കുര്യാക്കോസ് വർഗ്ഗീസ് ,അനിൽ സി പള്ളിക്കൽ ,എസ്.രാജീവൻ പി.കെ വിജയൻ ,ബാബു ജോൺ, ബിജു വി ജേക്കബ് ജെയിംസ്‌കണ്ണിമല തുടങ്ങിയ പ്രമുഖർ സംസാരിക്കും.