- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബവർഷത്തിൽ കുടുംബനവീകരണ ധ്യാനങ്ങൾ
ഒഹായോ: പരി. പിതാവ് പോപ്പ് ഫ്രാൻസീസ് കുടുബവർഷം പ്രഖ്യാപിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ കുടുംബങ്ങളുടെ നവീകരണത്തിനും വിശുദ്ധീകരണത്തിനും വേണ്ടി ചാവറ മിനിസ്ട്രി ഒരുക്കുന്ന കുടുംബനവീകരണ ധ്യാനങ്ങൾ അമേരിക്കയിലെ വിവിധങ്ങളായ ഇടവക സമൂഹങ്ങളിൽ നടത്തപ്പെടുന്നു. ചാവറ മിനിസ്ട്രികൾക്ക് നേതൃത്വം നൽകുന്ന റവ.ഫാ. ജോ പാച്ചേരിയിൽ ധ്യാനങ്ങൾ നയിക
ഒഹായോ: പരി. പിതാവ് പോപ്പ് ഫ്രാൻസീസ് കുടുബവർഷം പ്രഖ്യാപിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ കുടുംബങ്ങളുടെ നവീകരണത്തിനും വിശുദ്ധീകരണത്തിനും വേണ്ടി ചാവറ മിനിസ്ട്രി ഒരുക്കുന്ന കുടുംബനവീകരണ ധ്യാനങ്ങൾ അമേരിക്കയിലെ വിവിധങ്ങളായ ഇടവക സമൂഹങ്ങളിൽ നടത്തപ്പെടുന്നു.
ചാവറ മിനിസ്ട്രികൾക്ക് നേതൃത്വം നൽകുന്ന റവ.ഫാ. ജോ പാച്ചേരിയിൽ ധ്യാനങ്ങൾ നയിക്കുന്നതാണ്. ഗാനശുശ്രൂഷകൾക്ക് ഷൈജൻ വടക്കൻ നേതൃത്വം നൽകും. ധ്യാനത്തിന്റെ വിജയത്തിനായി ചെയിൻ- റോസറിയും, മധ്യസ്ഥ പ്രാർത്ഥനയും നടന്നുകൊണ്ടിരിക്കുന്നു. നോമ്പ് കാലഘട്ടത്തിൽ ധ്യാനങ്ങൾ ഒരുക്കിയിരിക്കുന്നത് ഫിലാഡൽഫിയ, സാക്രമെന്റോ, ഷിക്കാഗോ, ഡിട്രോയിറ്റ് എന്നിവിടങ്ങളിലാണ്. കൂടുതൽ വിവരങ്ങൾക്ക്: കോർഡിനേറ്റർ തോമസ് ആലുംപറമ്പിലുമായി (312 632 5904) ബന്ധപ്പെടുക.
Next Story