- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
റാംസ്‌ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ഏകദിന ബൈബിൾ കൺവെൻഷൻ ഓഗസ്റ്റ് 15ന്
റാംസ്‌ഗേറ്റ്: കേരള സഭയിലെ കരിസ്മാറ്റിക് നവീകരണത്തിന്റെ അമരക്കാരനും ചാലക്കുടി ഡിവൈൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറുമായ അഗസ്റ്റിൻ വല്ലൂരാനച്ചനും സംഘവും നയിക്കുന്ന ഏകദിന ബൈബിൾ കൺവെൻഷൻ ഓഗസ്റ്റ് പതിനഞ്ചാം തീയതി ശനിയാഴ്ച റാംസ്‌ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ വച്ച് നടത്തപ്പെടുന്നു. രാവിലെ 8.30 ന് ആരംഭിക്കുന്ന കൺവെൻഷൻ വൈകുന്നേരം 4.30 ന് സ
റാംസ്‌ഗേറ്റ്: കേരള സഭയിലെ കരിസ്മാറ്റിക് നവീകരണത്തിന്റെ അമരക്കാരനും ചാലക്കുടി ഡിവൈൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറുമായ അഗസ്റ്റിൻ വല്ലൂരാനച്ചനും സംഘവും നയിക്കുന്ന ഏകദിന ബൈബിൾ കൺവെൻഷൻ ഓഗസ്റ്റ് പതിനഞ്ചാം തീയതി ശനിയാഴ്ച റാംസ്‌ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ വച്ച് നടത്തപ്പെടുന്നു. രാവിലെ 8.30 ന് ആരംഭിക്കുന്ന കൺവെൻഷൻ വൈകുന്നേരം 4.30 ന് സമാപിക്കുന്നു.
ഗ്ലെൻ ലാരിവെ, തെരേസ ലാരിവെ എന്നിവർ ഗാനശ്രുശ്രൂഷയ്ക്ക് നേതൃത്വം കൊടുക്കുന്നു. ദൈവവചനത്താലും വിശുദ്ധ കൂദാശകളാലും സ്തുതി ആരാധനയാലും കഴുകപ്പെട്ട് ദൈവസ്‌നേഹത്താലും പരിശുദ്ധാത്മവരദാനഫലങ്ങളാലും നിറഞ്ഞ് കുടുംബമായി അഭിഷേകം പ്രാപിക്കാൻ നിങ്ങളേവരേയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
കൺവെൻഷൻ വേദിയുടെ വിലാസം
Divine Retreat Centre, St. Augustines Abbey, St. Augustines Road, Ramsgate, Kent - CT11 9PA
Next Story