- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്തുകൊണ്ടാണ് കല്യാണം കഴിച്ച മലയാള സിനിമ നടന്മാരും നടിമാരും വേഗം അടിച്ചു പിരിയുന്നത്? അഞ്ച് വർഷത്തിനകം രണ്ടു ഡസൻ മലയാളി താരദമ്പതികൾ പിരിഞ്ഞതിന് കാരണമുണ്ടോ?
സിനിമാ താരങ്ങളെ കുറിച്ചുള്ള വാർത്തകളും വിവരങ്ങളും ഗോസിപ്പുകളും കേൾക്കുന്നതും അറിയുന്നതും മലയാളിക്ക് പണ്ടേ താൽപര്യമുള്ള കാര്യമാണ്. അതുകൊണ്ട് തന്നെയാണ് വേറെ ഒരു കലക്കോ കലാകാരനോ സിനിമയോളം വളരാൻ കഴിയാത്തതും അത്ര കണ്ട് പ്രശസ്തരാകാനും അംഗീകാരങ്ങൾ നേടിയെടുക്കാനും കഴിയാത്തത്. സിനിമ ഒരു മായിക ലോകമാണ്. പുറമെ നിന്ന് നോക്കുന്ന നമ്മൾക്ക് അവരെത്ര സന്തോഷത്തോടെയാണ് ജീവിതം ആസ്വദിക്കുന്നതെന്ന് തോന്നും. ഇഷ്ടം പോലെ പണം, പ്രശസ്തി, അംഗീകാരങ്ങൾ, ആരവങ്ങൾ, ആർപ്പു വിളികൾ. ഇതൊക്കെ ഒരു ശരാശരി മനുഷ്യൻ സപ്നം കാണുന്ന കാര്യങ്ങളാണ്. ഇത് നേടിയെടുക്കുന്നവരെല്ലാം ജീവിതത്തിൽ വിജയിച്ചു എന്ന് നമ്മൾ തന്നെ തീരുമാനിക്കും. എന്നാൽ യഥാർത്ഥത്തിൽ ഇവരൊക്കെ എന്താണ് നേടിയെടുക്കുന്നത്? ആരെങ്കിലും ചിന്തിച്ച് നോക്കിയിട്ടുണ്ടോ? പണവും പേരുമാണോ ജീവിതത്തിൽ ഏറ്റവും വലിയ നേട്ടങ്ങൾ? അതുള്ളതുകൊണ്ട് ജീവിതം ഉണ്ടാകുമോ? കാമറയ്ക്കു മുന്നിൽ ആടിയും പാടിയും ചിരിച്ചും കളിച്ചും അഭിനയിക്കുന്നവർ കാമറക്ക് പിന്നിൽ അഭിനയിക്കാൻ പോലും കഴിയാതെ സ്വകാര്യ ജീവിതം തച്ചു
സിനിമാ താരങ്ങളെ കുറിച്ചുള്ള വാർത്തകളും വിവരങ്ങളും ഗോസിപ്പുകളും കേൾക്കുന്നതും അറിയുന്നതും മലയാളിക്ക് പണ്ടേ താൽപര്യമുള്ള കാര്യമാണ്. അതുകൊണ്ട് തന്നെയാണ് വേറെ ഒരു കലക്കോ കലാകാരനോ സിനിമയോളം വളരാൻ കഴിയാത്തതും അത്ര കണ്ട് പ്രശസ്തരാകാനും അംഗീകാരങ്ങൾ നേടിയെടുക്കാനും കഴിയാത്തത്.
സിനിമ ഒരു മായിക ലോകമാണ്. പുറമെ നിന്ന് നോക്കുന്ന നമ്മൾക്ക് അവരെത്ര സന്തോഷത്തോടെയാണ് ജീവിതം ആസ്വദിക്കുന്നതെന്ന് തോന്നും. ഇഷ്ടം പോലെ പണം, പ്രശസ്തി, അംഗീകാരങ്ങൾ, ആരവങ്ങൾ, ആർപ്പു വിളികൾ. ഇതൊക്കെ ഒരു ശരാശരി മനുഷ്യൻ സപ്നം കാണുന്ന കാര്യങ്ങളാണ്. ഇത് നേടിയെടുക്കുന്നവരെല്ലാം ജീവിതത്തിൽ വിജയിച്ചു എന്ന് നമ്മൾ തന്നെ തീരുമാനിക്കും. എന്നാൽ യഥാർത്ഥത്തിൽ ഇവരൊക്കെ എന്താണ് നേടിയെടുക്കുന്നത്? ആരെങ്കിലും ചിന്തിച്ച് നോക്കിയിട്ടുണ്ടോ? പണവും പേരുമാണോ ജീവിതത്തിൽ ഏറ്റവും വലിയ നേട്ടങ്ങൾ? അതുള്ളതുകൊണ്ട് ജീവിതം ഉണ്ടാകുമോ? കാമറയ്ക്കു മുന്നിൽ ആടിയും പാടിയും ചിരിച്ചും കളിച്ചും അഭിനയിക്കുന്നവർ കാമറക്ക് പിന്നിൽ അഭിനയിക്കാൻ പോലും കഴിയാതെ സ്വകാര്യ ജീവിതം തച്ചുടക്കപ്പെട്ട് സ്വയം വിതുമ്പുന്ന കാഴ്ച ആർക്കെങ്കിലും ആലോചിക്കാൻ കഴിയുമോ? എത്രയെത്ര താരങ്ങളാണ് കുടുംബ കോടതിയിൽ വിവാഹ മോചനകേസ് കൊടുത്തും അതൊന്ന് തീർപ്പാക്കുന്നതിന് വേണ്ടിയും കാത്തിരിക്കുന്നത്? സിനിമാ താരങ്ങൾക്ക് മാത്രം എന്തുകൊണ്ടാണ് ഇത്രയും കൂടുതൽ വിവാഹ മോചനങ്ങൾ ഉണ്ടാകുന്നത്? താരങ്ങൾക്ക് ദാമ്പത്യം വാഴില്ലെ?
മലയാള സിനിമ ഇപ്പോൾ ഡിവോഴ്‌സിന്റെ വക്കിലാണ്. എങ്ങും എവിടെയും ഡിവോഴ്‌സ് മാത്രമാണ് മുഴങ്ങി കേൾക്കുന്നത്. ഷർട്ട് മാറുന്നത് പോലെയാണ് ഓരോരുത്തർ കല്ല്യാണം കഴിക്കുന്നതും കെട്ടിയ പെണ്ണിനെ/ ചെറുക്കനെ ഒഴിവാക്കുന്നതും. ഒരു സിനിമയിൽ ശ്രീനിവാസൻ പറയുന്ന പോലെ ഐസ് ക്രീം കഴിക്കുന്നത് പോലെ എന്ന് പറഞ്ഞാലും തെറ്റില്ല. അത്ര ലാഘവത്തോയാണ് പലരും വിവാഹ ജീവിതത്തെ നോക്കി കാണുന്നത്.
അടുത്ത കാലത്തായി വിവാഹ മോചിതരായ അല്ലെങ്കിൽ വിവാഹ മോചിതരാകാൻ പോകുന്ന നടീ നടന്മാർ ആരൊക്കെയാണെന്ന് നോക്കാം:
- രചന നാരായണൻ കുട്ടി & അരുൺ
- കാവ്യ മാധവൻ & നിഷാൽ
- സിദ്ധാർഥ് ഭരതൻ & അഞ്ചു ദാസ്
- ജ്യോതിർമയി & നിഷാന്ത് കുമാർ
- ബാല & അമൃത
- മുകേഷ് & സരിത
- മമത മോഹൻ ദാസ് & പ്രെഗിത് പത്മനാഭൻ
- മോഹിനി & ഭാരത്
- സുകന്യ & ശ്രീധരൻ
- മീര വാസുദേവ് & ജോൺ കൊക്കെൻ
- കൽപന & അനിൽ
- മനോജ് കെ ജയൻ & ഉർവശി
- ഭാഗ്യ ലക്ഷ്മി & രമേശ് കുമാർ
- ഗണേശ് കുമാർ & യാമിനി
- മാതു & ജേക്കബ്
- ഭാനുപ്രിയ & ആദർശ്
- ലെന & അഭിലാഷ്
- ചാർമിള & രാജേഷ്
- ദിലീപ് & മഞ്ജു
- പ്രയങ്ക നായർ & ലോറൻസ്
- പ്രിയ ദർശൻ & ലിസി
- അമല പോൽ & വിജയ്
- ദിവ്യ ഉണ്ണി & സുധീർ ശേഖരം
മേൽപറഞ്ഞവരൊക്കെ ഈയിടെയായി വിവാഹ ബന്ധം വേർപ്പെടുത്തി സ്വന്തമായി ജീവിതം നയിക്കുന്നവരോ നയിക്കാൻ പോകുന്നവരോ ആണ്. ഇതിൽ പെടാത്ത ഒരുപാട് പേർ വേറെയും ഉണ്ട്. സത്യത്തിൽ ഇതിന്റെ കാരണമന്വേഷിച്ചു നോക്കിയാൽ കുറച്ച് കാര്യങ്ങൾ നമുക്ക് വ്യകതമാണ്.
- ശരി ഏത് തെറ്റ് ഏത് എന്ന് പോലും വേർ തിരിച്ചറിയാൻ കഴിയാത്ത പൊടി പ്രായത്തിൽ ഉണ്ടാകുന്ന ചില പ്രേമങ്ങൾ പലരുടെയും സ്വകാര്യ ജീവിതവും കരിയറും നിഷ്‌കരുണം നിലം പരിശാക്കുന്നു. കുടുംബ ജീവിതം എന്ന് പറയുന്നത് ഒരാണും പെണ്ണും എടുക്കേണ്ട തീരുമാനം മാത്രമാണെന്ന് വിശ്വസിക്കുന്നതും പലരുടെയും ജീവിതം നശിപ്പിക്കാൻ ഇടയാക്കുന്നുണ്ട്. കല്ല്യാണം അല്ലെങ്കിൽ കുടുംബ ജീവിതം എന്ന് പറയുന്നത് രണ്ട് വ്യക്തികളല്ല, മറിച്ച് രണ്ടു കുടുംബങ്ങൾ കൂടിച്ചേരുമ്പോൾ ഉണ്ടാകുന്ന വാഗ്ദനാമാണ്, ഉടമ്പടിയാണ്. പെണ്ണിനും ചെറുക്കനും എന്തെങ്കിലും ദാമ്പത്യ പ്രശ്ങ്ങളുണ്ടാകുമെങ്കിൽ അതിനു പലപ്പോഴും പരിഹാരം കണ്ടിരുന്നത് അവരുടെ കുടുംബങ്ങളായിരുന്നു. അത്‌കൊണ്ട് തന്നെയാണ് പണ്ടുള്ള കുടുംബങ്ങളിൽ വിവാഹ മോചനം കുറയുന്നതും. തന്നിഷ്ടപ്രകാരം വീട്ടുകാരെയും നാട്ടുകാരെയും ധിക്കരിച്ച് പണത്തിന്റെ ഹുങ്കിൽ ഇഷ്ടന്റെ കൂടെ ഒളിച്ചോടുന്നവർ അല്ലെങ്കിൽ കല്ല്യാണം കഴിക്കുന്നവർ ജീവിതത്തിലെ ചെറിയ ചെറിയ പ്രശ്‌നങ്ങളെ പോലും നേരിടാൻ കഴിയാതെ വീണു പോകുന്നതും ഇതേ കുടുബത്തിന്റെ പിന്തുണയും സഹകരണവും ഇല്ലാത്ത കൊണ്ടാണ്.
- പണം കൂടുമ്പോഴുണ്ടാകുന്ന അഹംഭാവവും അഹങ്കാരവും തന്നെ. പണവും പ്രശസ്തിയും കൂടുമ്പോൾ താരങ്ങൾക്കുണ്ടാകുന്ന ഈഗോ അല്ലെങ്കിൽ കോമ്പ്‌ലെക്‌സ് ആണ് പ്രധാന വില്ലൻ. പതിനാറ് അല്ലെങ്കിൽ പതിനെട്ട് വയസ്സിൽ സിനിമയിലേക്ക് നായികമാരായി വരുന്നവരാണ് കൂടുതൽ നടിമാരും. ഒരു സൂര്യോദയത്തിൽ കുഴിച്ച് മൂടാൻ തക്ക പണവും ലക്ഷക്കണക്കിന് ആളുകളുടെ ആരാധനയും അംഗീകാരങ്ങളുമെല്ലാം കിട്ടുമ്പോൾ കണ്ണ് തുറന്നു നോക്കാനോ വിവേക പൂർണമായ ഒരു തീരുമാനം എടുക്കാനോ കഴിയാതെ പോകും. താൻ എന്തിനും പോകുന്നവനാണെന്ന്/ വളാണെന്ന് ചിന്തിക്കുമ്പോൾ പങ്കാളിയെ വില കുറച്ചു കാണുകയും ആക്ഷേപിക്കുകയും അങ്ങനെ പതുക്കെ പതുക്കെ ഇവർക്കിടയിൽ സ്വര ചേർച്ച ഉടലെടുക്കുകയും ചെയ്യുമ്പോൾ ഇനി ഒരിക്കലും ഒരുമിച്ചു മുന്നോട്ടു പോകാൻ കഴിയില്ലെന്ന് അവർ മനസ്സിലാക്കുന്നു. ഒരു ചെറിയ അഡ്ജസ്‌റ്‌മെന്റിന് പോലും ഇത്തരക്കാർ തയ്യാറാകാതിരിക്കുകയും കൂടി ചെയ്യുമ്പോൾ ഇവർക്കിടയിൽ പ്രശ്നം രൂക്ഷമാകുകയും വിവാഹ ബന്ധം വേർപ്പെടുത്താൻ നിർബന്ധിതരാകുകയും ചെയ്യുന്നു.
- മിക്ക നടീ നടന്മാരും വിവാഹത്തിന് ശേഷവും അഭിനയിക്കാൻ താല്പര്യപ്പെടുന്നവരാണ്. ഒരുപാട് കാലം തുറന്ന പക്ഷികളെ പോലെ ലോകം മുഴുവൻ കറങ്ങി നടന്ന് ഒരു സുപ്രഭാതത്തിൽ കൂട്ടിലടക്കപ്പെടുമ്പോൾ നഷ്ടപ്പെടുന്ന സ്വാതന്ത്രം ഈ നടികളെ വിഷമത്തിലാക്കുന്നു. അഭിനയത്തോടുള്ള അവരുടെ അഭിനിവേശം തുറന്നു പറഞ്ഞിട്ടും ഭർത്താക്കന്മാർ അത് അംഗീകരിക്കാതിരിക്കുന്നിടത്ത് പ്രശ്നം തുടങ്ങുന്നു. രണ്ട് കൂട്ടരും വിട്ടു വീഴ്ച ചെയ്യാതിരിക്കുന്നതും സാഹചര്യം കൂടുതൽ വഷളാക്കുന്നു.
- ഭർത്താവ് / ഭാര്യ ജീവിച്ചിരിക്കുമ്പോൾ തന്നെ അന്യ പുരുഷനോ/ സ്ത്രീയോ ആയി ഉണ്ടാകുന്ന പ്രണയം അല്ലെങ്കിൽ അവിഹിതം. ലോകത്ത് ഒരാൾക്കും അംഗീകരിക്കാനോ പൊറുക്കാനോ കഴിയുന്ന കാര്യമല്ല അവിഹിതം. ഒരാളെ മാത്രം സ്വപ്നം കണ്ടും സ്‌നേഹിച്ചും കൂടെ കഴിഞ്ഞും ജീവിതം ആസ്വദിക്കുമ്പോൾ തന്റെ പങ്കാളിക്ക് മറ്റെരാളുമായി അടുപ്പമുണ്ടാകുമെന്നറിയുമ്പോഴുണ്ടാകുന്ന ഞെട്ടൽ! അത് പിന്നെ മടുപ്പും ദേഷ്യവും വാശിയുമായി മാറും. ഒടുവിൽ വിവാഹം വേർപ്പെടുന്നതിലേക്കും.
- കുട്ടികളെ സമബന്ധിച്ചുള്ള അഭിപ്രായ വ്യത്യാസം. യൗവ്വനം കാത്ത് സൂക്ഷിക്കാൻ ഇഷ്ടമില്ലാത്തവർ ആരുമുണ്ടാകില്ല. കല്ല്യാണം കഴിഞ്ഞാലും ഉടനെ തന്നെ ഒരു അമ്മയാകാനോ അച്ഛനാകാനോ പലരും തയ്യാറാക്കാത്തതും ഇതേ യൗവ്വനം നഷ്ടപ്പെടുമോ എന്നുള്ള ഭയം കൊണ്ടാണ്. എന്നാൽ ഭർത്താവിന് കുട്ടി വേണമെന്നും ഭാര്യക്ക് കുട്ടി വേണ്ടെന്നും അഭിപ്രായപ്പെടുമ്പോൾ (തിരിച്ചും ഉണ്ടാകും) അവർക്കിടയിൽ പ്രശ്ങ്ങൾ ഉടലെടുക്കുന്നു. ഇനി ഉണ്ടായ കുട്ടിയെ ആര് നോക്കും എന്നതും പലരുടെയും ജീവിതത്തിൽ വെല്ലുവിളി ഉയർത്താറുണ്ട്.
[BLURB#1-VL]ഈ കേസിൽ നടിമാരാണ് കൂടുതൽ ജാഗ്രത പുലർത്തേണ്ടത്. കല്ല്യാണ ശേഷം അഭിനയിക്കണോ വേണ്ടയോ എന്ന് വിവാഹ സമയത്തു തന്നെ കെട്ടാൻ പോകുന്ന ആളുമായും അവരുടെ വീട്ടുകാരുമായി ചർച്ച ചെയ്തു ഉറപ്പിച്ച ശേഷം മാത്രം കല്ല്യാണം കഴിക്കുക. കാരണം കരിയറിന്റെ ഏറ്റവും ഉയർന്ന സ്ഥാനത്തിരിക്കുമ്പോഴാണ് മിക്ക നടിമാരും വിവാഹ ജീവിതത്തിലേക്ക് കാലെടുത്തു വെക്കുന്നത്. അവസാനം കരിയറും ജീവിതവും നശിച്ച് എങ്ങുമില്ലാതെ അലയുന്ന ആത്മാക്കളെ പോലെ മിക്കവരും ജീവിതം ഒരു ദുരന്തമാക്കി മാറ്റുന്നു. ആത്മഹത്യ ചെയ്യുന്നവരും വിരളമല്ല.
നടന്മാർക്ക് വിവാഹ ശേഷവും അഭിനയിക്കുന്നതിൽ ആരും തടസ്സം നിൽക്കില്ല . പക്ഷെ നടിമാരുടെ കാര്യം അങ്ങനെയല്ല . അവരുടെ സിനിമാഭിനയത്തെ കല്ല്യാണ ശേഷം എതിർക്കുന്നവർ ഒരുപാട് പേരുണ്ടാകും. അതിനെ തരണം ചെയ്യാൻ നടിമാർക്ക് ഇത്തിരി പ്രയാസമാണ്. അങ്ങനെ അഭിനയിക്കണമെങ്കിൽ ഭർത്താവിന്റെ പൂർണ സമ്മതം ഉറപ്പ് വരുത്തേണ്ടതുണ്ട്. ഒരിക്കൽ പോലും പണത്തിന്റെ ഹുങ്കിൽ ജീവിതത്തെ സമീപിക്കാതിരിക്കുക്ക. പെണ്ണ് ഒരു ഭാര്യയും അമ്മയും കൂടിയാണ്. സിനിമയിലല്ലാതെ ഒരിക്കൽ പോലും ജീവിതത്തിൽ അഭിനയിക്കാതിരിക്കുക്ക. സിനിമയെ കാണുന്ന അതെ ഇഷ്ടത്തോടും അഭിനിവേശത്തോടും കൂടി തന്നെ ജീവിതത്തെയും കുടുംബത്തെയും കാണാൻ ശ്രമിക്കുക. അഡ്ജസ്റ്റ്‌മെന്റ് ചെയ്യാൻ പഠിക്കുക. ക്ഷമിക്കാനും പൊറുക്കാനും മനസ്സിനെ സജ്ജമാക്കുക. ഇനിയൊരു വിവാഹ മോചനക്കേസ് സിനിമാ മേഖലയിൽ നിന്ന് കേൾക്കാനിടയാകരുതേ എന്ന് നമുക്ക് പ്രാർത്ഥിക്കാം.