വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ദിവ്യസ്പന്ദയുടെ #PMChorHai ഹാഷ് ടാഗ് ട്വീറ്റ്. നരേന്ദ്ര മോദി കള്ളൻ തന്നെയാണെന്നും താൻ ഇനിയുമത് പറയുമെന്നും കോൺഗ്രസ് സോഷ്യൽ മീഡിയ ഹെഡും മുൻ നടിയുമായ ദിവ്യ സ്പന്ദനയുടെ ട്വീറ്റ് ചെയ്തത്.

മോദിയെ കള്ളൻ എന്ന് വിളിച്ചതിന് ദിവ്യക്കെതിരെ ഇന്നലെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മോദിക്കെതിരെ വീണ്ടും ദിവ്യ ശക്തമായി രംഗത്തെത്തിയത്. #PMChorHai എന്ന ഹാഷ്ടാഗ് സഹിതമാണ് ദിവ്യയുടെ മറുപടി.

ദിവ്യയുടെ ട്വീറ്റ് ഇങ്ങനെ:

ട്വീറ്റ് കണ്ട് പിന്തുണച്ചവർക്കും ഇഷ്ടപ്പെടാത്തവർക്കും നന്ദി. എന്താണ് ഇപ്പോൾ പറയേണ്ടത്. അടുത്ത തവണ കുറച്ചുകൂടി മികച്ച രീതിയിൽ ട്വീറ്റ് ചെയ്യാം. രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന നടപടിയിൽ നിന്ന് ഇന്ത്യ മാറിനിൽക്കണം. ഇത് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. എഫ്ഐആർ രജിസ്റ്റർ ചെയ്തവരോട്, മോദി കള്ളൻ തന്നെയാണ്.

ഉത്തർപ്രദേശിലെ ഗോമതിനഗർ പൊലീസാണ് ഇന്നലെ ദിവ്യക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തത്. ലക്നൗവിലെ അഭിഭാഷകനായ സയ്യിദ് റിസ്വാൻ അഹമ്മദ് നൽകിയ പരാതിയിലാണ് നടപടി.

മോദിയുടെ ഫോട്ടോഷോപ്പ് ചെയ്ത ഫോട്ടോയാണ് ദിവ്യ ട്വീറ്റ് ചെയ്തത്. കള്ളൻ പ്രധാനമന്ത്രി മിണ്ടരുത് എന്ന ഹാഷ് ടാഗിനൊപ്പമാണ് ദിവ്യ ഈ ഫോട്ടോ ഷെയർ ചെയ്തിരിക്കുന്നത് ഫോട്ടോ അനുകൂലിച്ച് നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ സംഘപരിവാറുകാരുടെ ആക്രമണത്തിനും ഒട്ടും കുറവില്ല.